മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാരോട് തട്ടിക്കയറി മുഖ്യമന്ത്രി

Aug 03, 2022 - 11:17
0
മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാരോട് തട്ടിക്കയറി മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രി സഭാ യോഗത്തില്‍ സിപിഐ മന്ത്രിമാരോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടര്‍ പദവിയില്‍ നിന്ന് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പിലേയ്്ക്ക്് മാറ്റിയിരുന്നു. ഇതില്‍ ഭക്ഷ്യവകുപ്പ് മന്ത്രിയായ സിപിഐ പ്രതിനിധി ജി ആര്‍ അനിലിന് അതൃപ്തിയുണ്ടായിരുന്നു. ഇത് മന്ത്രി കത്തു വഴി മുഖ്യമന്ത്രിയെ അറിയിച്ചു. ഇതിന് പിന്നാലെ വൈകുന്നേരം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാരായ ജി ആര്‍ അനിലും റവന്യു മന്ത്രി കെ രാജനും ഇതു സംബന്ധിച്ച വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ രോക്ഷാകുലനായിട്ടാണ് പ്രതികരിച്ചത്. കത്തെഴുതിയാണോ ഇത്തരം കാര്യങ്ങള്‍ അറിയിക്കുന്നതെന്ന് ചോദിച്ച് മന്ത്രിമാരോട് ചൂടായിട്ടാണ് മുഖ്യമന്ത്രി സംസാരിച്ചത്. പ്രതിഷേധവും അഭിപ്രായവും അറിക്കാന്‍ എല്ലാവര്‍ക്കും അവസരമുണ്ട്. പക്ഷെ അത് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നും ശ്രീറാം വെങ്കിട്ടരാമനുമായിട്ടുള്ള വിഷയം വാര്‍ത്തയായത് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി സിപിഐ മന്ത്രിമാരോട് പറഞ്ഞു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User