കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതി; ടിക്കറ്റിന് പണം നൽകാൻ യാത്രക്കാരി തയ്യാറായാലും വാങ്ങില്ലെന്ന് മന്ത്രി സി.പി. ജോൺ

Jun 17, 2026 - 16:07
0
കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതി; ടിക്കറ്റിന് പണം നൽകാൻ യാത്രക്കാരി തയ്യാറായാലും വാങ്ങില്ലെന്ന് മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനി പദ്ധതിയിൽ യാത്ര ചെയുന്ന സ്ത്രീ യാത്രക്കാർ പൈസ നല്കാൻ തയ്യാറായാലും വാങ്ങില്ലെന്ന് ഗതാഗത മന്ത്രി സിപി ജോൺ. അങ്ങനെ പണം വാങ്ങാൻ കഴിയില്ലെന്നും അത് പലവിധ ബുദ്ധിമുട്ടുകൾക്ക് ഇടയാക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു ഓർഡിനറി ബസും സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ലെന്നും സിറ്റി ഫാസ്റ്റ് ബസുകൾ തിരിച്ചറിയാനാണ് സ്റ്റിക്കർ ഒട്ടിച്ചതെന്നും മന്ത്രി വ്യക്തമാക്കി.2026 ജൂൺ 16ന് 18.56 ലക്ഷം പേർ ഓർഡിനറി ബസിൽ യാത്ര ചെയ്തു. ഇതിൽ 11.84ഉം സ്ത്രീകളാണ്. ഈ ദിവസത്തെ യാത്രക്ക് 2.46 കോടി കെഎസ്ആർടിസിക്ക് സർക്കാർ നൽകണമെന്നും സിപി ജോൺ പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User