പിണറായി ഇല്ലാത്ത CPM | 2 നീക്കങ്ങൾ നടപടി തുടങ്ങി

സിപിഎമ്മിനുള്ളിൽ പിണറായി വിജയനെതിരെ ശക്തമായ വിഭാഗീയ നീക്കങ്ങൾ നടക്കുന്നുവെന്ന വാദങ്ങൾ ഉന്നയിച്ച് പാർട്ടി നേതൃത്വത്തിലെ ഭിന്നതകളും സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങളും വിശകലനം ചെയ്യുന്ന രാഷ്ട്രീയ അഭിപ്രായലേഖനം.

Jul 24, 2026 - 16:28
Updated: 2 months ago
0
പിണറായി ഇല്ലാത്ത CPM | 2 നീക്കങ്ങൾ നടപടി തുടങ്ങി

പിണറായി വിജയനെ ഇനി രാഷ്ട്രീയത്തിൽ കാണാൻ പാടില്ല, അത് ഇന്ന് ഒരു ദിവസം കൊണ്ടല്ല, ക്രമേണ ക്രമേണ ഒരു വർഷത്തിനുള്ളിൽ എങ്കിലും നടക്കണം. ഇത് പറഞ്ഞിരിക്കുന്നത് യു ഡി എഫുകാരോ ബിജെപി ക്കാരോ അല്ല, ഇത് തീരുമാനിച്ചുറപ്പിച്ചതു സി പി എമ്മിൽ ഉരുത്തിരിഞ്ഞ് വന്നിരിക്കുന്ന പ്രബല വിഭാഗമാണ്.. അതിനായി എതിർചേരിയിൽ  നായകത്വം വഹിച്ചിരിക്കുന്നത് ഇ പി ജയരാജൻ തന്നെ. പി കെ ശ്രീമതിയും കെ കെ ശൈലജയും എ എൻ ഷംസീറും അടങ്ങുന്ന കണ്ണൂരിലെ പ്രമുഖ നായകന്മാർ ശക്തമായി കൂടെയുണ്ട്, അതുകൂടാതെ കോഴിക്കോട്ടെ മുതിർന്ന നേതാക്കളും അതുപോലെ ശിവനക്കുട്ടിയുൾപ്പെടെയുള്ള മുതിർന്ന നേതാക്കളും ഇതിനു തയ്യാറായി കഴിഞ്ഞു. ദിവസം കഴിയുംതോറും പിണറായി വിരുദ്ധരുടെ ശക്തി വർധിക്കുമ്പോൾ അതിനു എല്ലാ വെള്ളവും വളവും നൽകുന്നത് സാക്ഷാൽ സി പി എം സെക്രെട്ടറി എം എ ബേബി തന്നെയാണ്. പാർട്ടിയിൽ ഒരു വിഭാഗീയത ഉണ്ടാക്കുക എന്നതിനപ്പുറം അഴിമതിയിലും തോന്നിയവാസത്തിലും അതിനപ്പുറം കുടുംബവാഴ്ചയിലും അഭിരമിക്കുന്ന  പിണറായി-ഗോവിന്ദൻ ടീമിനെ തീർത്തും ഇല്ലാതാക്കുക എന്നുള്ള നല്ല ഉദ്ദേശത്തിലാണ് ഇപ്പോഴത്തെ ഈ നീക്കം. വിരുദ്ധനീക്കത്തിന്റെ തെളിവുകൾ നമ്മൾ ഒരുപാട് കണ്ടു . അത് തൽക്കാലം ശക്തമായി തന്നെ തുടരുമെന്നതിന്റെ സൂചനകൂടിയാണ് ഇന്നലെയും നൽകിയത്. പിണറായി വിജയൻറെ രാഷ്ട്രീയ ഭാവി പൂർണ്ണമായും ഇല്ലാതാക്കുന്ന രണ്ടു നടപടികളുടെ സൂചനയാണ് ഇന്നലെ പാർട്ടിയിൽ നിന്നുതന്നെ വന്നിരിക്കുന്നത്.അതിലൊന്ന് കേന്ദ്രകമ്മിറ്റി റിപ്പോർട്ടും മറ്റൊന്ന് ശബരിമല കൊള്ളയിലെ അറസ്റ്റുമാണ്.

അതായത്, കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം സി പി എമ്മിന്റെ ഉന്നത നേതൃത്വമായ പിണറായി- ഗോവിന്ദൻ സഖ്യം ഏറ്റെടുക്കണമെന്ന  കേന്ദ്രകമ്മിറ്റിയുടെ നിര്‍ദേശം ഉള്ള റിപ്പോര്‍ട്ട്  സംസ്ഥാനകമ്മിറ്റിയും അംഗീകരിച്ചിരിക്കുന്നു. അല്ലാതെ പ്രാദേശിക നേതൃത്വങ്ങളുടെ മേല്‍ തോല്‍വിയുടെ ഉത്തരവാദിത്തം കെട്ടിയേല്‍പ്പിച്ച് ഒഴിഞ്ഞുമാറാന്‍ ആകില്ലെന്നും അതിനാരും ശ്രമിക്കേണ്ടന്നുമുള്ള  മുന്നറിയിപ്പ് റിപ്പോര്‍ട്ടിലുണ്ട്.കേരളത്തിലെ സി പി എമ്മിന്റെ ഇത്രയും ദയനീയമായ തോൽവിക്ക് കാരണം പിണറായി വിജയനും കാര്യസ്ഥൻ ഗോവിന്ദനുമാണ് എന്ന് സമ്മതിക്കുകയാണ് പാർട്ടി. ഇനി അതിന്റെ  തിരുത്തലുകൾ ആവശ്യപ്പെടുന്നതാണ് അടുത്ത പണി. ആ തിരിരുത്തൽ എന്ന് പറഞ്ഞാൽ ആ നേതൃത്വത്തെ മാറ്റുക എന്നുള്ളതാണ്. ഗോവിന്ദന്റെ സെക്രട്ടറി സ്ഥാനം ആദ്യം തെറിക്കും. മെല്ലെ മെല്ലെ പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായിക്കും നഷ്ടപ്പെടും. അതല്ലാതെ തിരുത്തലുകൾ പൂർണ്ണമാകില്ല. അവരെ മറ്റില്ലായെങ്കിൽ പാർട്ടി തകരുമെന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിക്കുകയാണ് പിണറായി വിരുദ്ധരുടെ നീക്കം.

അതുപോലെ തന്നെയാണ് ശബരിമലയിൽ സി പി എം നേതാക്കൾ ഇപ്പോഴും അറസ്റ്റിലായി കൊണ്ടിരിക്കുന്ന കാര്യം.. പിണറായി വിജയൻ നിയമിച്ച മൂന്നു ദേവസ്വം ബോർഡ് പ്രസിഡണ്ട് മാറും സ്വർണ്ണം മോഷണം ചെയ്ത  കേസിൽ അറസ്റ്റിലായിരിക്കുന്നു. മന്ത്രിയെ ചോദ്യം ചെയ്തു വെച്ചിരിക്കുന്നു. ഇതെല്ലം പിണറായി വിജയൻറെ ആൾക്കാരാണ് .  ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി പിണറായി വിജയനുള്ള ബന്ധം ഇതൊക്കെ വീണ്ടും ചർച്ചയാവുകയാണ്. അല്ലങ്കിൽ പിണറായിയോ വിരുദ്ധരോ ഇത്  ചർച്ചയാക്കി മാറ്റുകയാണ്. കാരണം , നിയമസഭാ  തെരഞ്ഞടുപ്പിൽ സി പി എം തോൽക്കാൻ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് ശബരിമലയിലെ സ്വർണ്ണക്കൊള്ളയും പ്രതികളെ രക്ഷിക്കുന്ന പിണറായി വിജയൻറെ നിലപാടുമായിരുന്നു. അതിൽ മറ്റുള്ള സി പി എം നേതാക്കൾ ഇപ്പോൾ പദ്ധതിയിട്ടിരിക്കിട്ടുന്നതു. ശബരിമലയിൽ മോഷണം നടത്തിയത്, പിണറായിയുടെ വിശ്വസ്തനാണ്. അത് താൻ അറിഞ്ഞില്ല എന്ന് പറയുന്നത് ശരിയല്ല, ഇത്രയും അടുത്ത ആളുകൾ മോഷണം നടത്തുന്നത് പിണറായിയും അറിഞ്ഞുകാണുമെന്നും അത് ഏറ്റവും വലിയ പാർട്ടി വിരുദ്ധ പ്രവർത്തനമാണന്നു കണ്ടത്താൻ കാത്തു നിൽക്കുകയാണ് ജയരാജന്റെ വിഭാഗം. അത് അദ്ദേഹം സൂചന നൽകുകയും ചെയ്തു. അങ്ങനെ പിണറായി വിജയൻ പൂർണ്ണമായും പ്രതിയായി മാറുമ്പോൾ താനേ പദവികൾ എല്ലാം രാജിവെക്കുമെന്നുറപ്പിച്ച വിരുദ്ധ വിഭാഗം അതിനു വേഗത കൂട്ടാൻ ചില നീക്കങ്ങൾ മനടത്തുകയാണ്. അങ്ങനെ കേന്ദ്രക്കമ്മിറ്റും സംസ്ഥാനകമ്മിറ്റിയും എല്ലാം എതിരായി മാറിയിരിക്കുന്നു.. സി പി എം പ്രവർത്തകരും വലിയ തോതിൽ പിണറായിക്കു എതിരായി ഇനി ജനങ്ങളും എതിരാകുന്ന വിഷയം വന്നുകൊണ്ടിരിക്കുന്നു. ഇതെല്ലാം ക്ഷമയോടും തന്ത്രപൂര്വമായ നീക്കങ്ങളിലൂടെയും കാത്തിരിക്കുകയാണ് പിണറായി വിരുദ്ധ വിഭാഗം. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User