ഹോർമോസ് കടലിടുക്ക് അടച്ചതോടെ ക്രൂഡ് ഓയിൽ വില കുതിച്ചു; ഇന്ത്യയിൽ ആശങ്ക

കഴിഞ്ഞ ദിവസം സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഹോർമോസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.

Jul 14, 2026 - 10:26
Updated: 2 months ago
0
ഹോർമോസ് കടലിടുക്ക് അടച്ചതോടെ ക്രൂഡ് ഓയിൽ വില കുതിച്ചു; ഇന്ത്യയിൽ ആശങ്ക

ഡൽഹി:  അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം  കനത്തതോടെ പശ്ചിമേഷ്യ വീണ്ടും അസ്വസ്ഥമായിരിക്കുകയാണ്.  കഴിഞ്ഞ ദിവസം സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഹോർമോസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു. ഈ ഒരു പശ്ചാത്തലത്തിൽ ക്രൂഡ് ഓയിലിന്റെ വില കുതിച്ചുയരുകയാണ്. കൂടാതെ,സാധാരണ നിലയിലേക്ക് നീങ്ങിയ അന്താരാഷ്ട്ര ചരക്കുനീക്കം പ്രതിസന്ധിയിലാകുകയും ചെയ്തു. ഈ പ്രതിസന്ധി ഇന്ത്യയെ ആകെ ആശങ്കയിലാക്കിരിക്കുകയാണ്. ഇത് മൂലം പാചകവാതക വിതരണം വീണ്ടും പ്രതിസന്ധിയിലാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

നാലാഴ്‌ചക്കയിൽ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ ക്രൂഡ് ഇക്കോളിന്റെ വില എത്തി നിൽക്കുന്നത്. 1.6 ഡോളര്‍ ആയിരുന്ന ബ്രെന്‍ഡ് ക്രൂഡ് ഓയില്‍ വില ഇപ്പോൾ ബാരലിന് 84.98 ഡോളര്‍ ആയി.അതേസമയം, യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡിന്റെ വില 1.65 ഡോളർ വർധിച്ച് ബാരലിന് 79.79 ഡോളറായി. തിങ്കളാഴ്ച നടന്ന നാടകീയ സംഭവവികാസങ്ങൾക്ക് പിന്നാലെയാണ് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നത്. ബ്രെന്റ് ക്രൂഡിന്റെ വിലയിൽ ഒറ്റദിവസം കൊണ്ട് 9.6 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. 2020 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന വിലക്കയറ്റമാണിത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User