'പപ്പാ..നിങ്ങളുടെ സ്വപ്‌നം ഞാന്‍ സാക്ഷാത്കരിക്കും' കണ്ണീര്‍ അണിഞ്ഞ് രാഹുല്‍

'പപ്പാ..നിങ്ങളുടെ സ്വപ്‌നം ഞാന്‍ സാക്ഷാത്കരിക്കും' കണ്ണീര്‍ അണിഞ്ഞ് രാഹുല്‍

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തില്‍ വൈകാരികമായി കുറിപ്പുമായി രാഹുല്‍ ഗാന്ധി. രാജ്യത്തിനായി പിതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ താന്‍ പരിശ്രമിക്കുമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റില്‍ കുറിച്ചു.


'പപ്പാ, ഓരോ നിമിഷവും നിങ്ങള്‍ എന്റെ കൂടെയുണ്ട്, എന്റെ ഹൃദയത്തിലുണ്ട്. രാജ്യത്തിനായി നിങ്ങള്‍ കണ്ട സ്വപ്നം സാക്ഷാത്കരിക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കും'. രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.