ഇംഗ്ലീഷ് പരീക്ഷ ജയിക്കാനാവാതെ നോർവേ

England norway quarter final FIFA world cup

Jul 12, 2026 - 08:41
0
ഇംഗ്ലീഷ് പരീക്ഷ ജയിക്കാനാവാതെ നോർവേ

മയാമി: ബ്രസീലിനെ വിറപ്പിച്ച പോരാട്ട വീര്യം നിലനിർത്താനാകാതെ നോർവേ ഇംഗ്ലണ്ടിനോട് കീഴടങ്ങി.അപ്രതീക്ഷിത നീക്കത്തിൽ ലീഡ് പിടിച്ച നോർവേയ്‌ക്കെതിരെ ആദ്യ പകുതിയുടെ അധിക സമയത്ത് സമനില നേടിയ ഇംഗ്ലണ്ട്, എക്ട്രാ ടൈമിലെ ഗോളിൽ ലോകകപ്പ് സെമി ഫൈനലിൽ കടന്നു. മിഡ് ഫീൽഡർ ജൂഡ് ബെല്ലിങ്‌ഹാമിന്റെ ഇരട്ട ഗോളാണ് (45+2', 93') ഇംഗ്ലണ്ടിന്റെ വിജയമുറപ്പിച്ചത്. ആൻന്ദ്രെ ഷെൽഡറപാണ് (36') നോർവേയുടെ ഏക ഗോൾ നേടിയത്. 2018 നു ശേഷം ഇതാദ്യമായാണ് മുൻ ലോകചാംപ്യന്മാരായ ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ കടക്കുന്നത്. അഞ്ച് തവണ ലോക ചാംപ്യന്മാരായ ബ്രസീലിന് ലോകകപ്പിനു പുറത്തേക്കുള്ള വഴിയൊരുക്കിയ എർലിങ് ഹാളണ്ട് തീർത്തും നിറംമങ്ങിയതും ഇംഗ്ലിഷ് പ്രതിരോധ നിര ഒരുപിടി ഗോളവസരങ്ങൾ തടുത്തിട്ടതും നോർവേയുടെ വിധി നിർണയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User