ഞെട്ടിക്കുന്ന REPORT; അമേരിക്ക തരിപ്പണം ; പാഞ്ഞടുത്ത് മിസൈൽ
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയ തലങ്ങളിലേക്ക് കടുക്കുമ്പോൾ പുറത്തുവരുന്ന വാർത്തകൾ ലോകത്തെ വൻശക്തിയായ അമേരിക്കയെപ്പോലും ഭയപ്പെടുത്തുന്നതാണ്. ഒരു പുതിയ യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ അമേരിക്കൻ സൈന്യം അക്ഷരാർത്ഥത്തിൽ പെട്ടുപോകുമെന്നാണ് പ്രമുഖ പ്രതിരോധ വിദഗ്ധരെ ഉദ്ധരിച്ച് കൊണ്ട് യുഎസ് മാധ്യമമായ സി.എൻ.എൻ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. വെറുതെ പറയുന്നതല്ല ഇത്, കണക്കുകൾ നിരത്തിക്കൊണ്ടാണ് പ്രതിരോധ രംഗത്തെ അതികായന്മാർ ഈ മുന്നറിയിപ്പ് നൽകുന്നത്.പശ്ചിമേഷ്യയിൽ 'ഓപ്പറേഷൻ എപിക് ഫ്യൂരി' എന്ന് പേരിട്ട ഇറാൻ യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ മാത്രം, ലക്ഷ്യസ്ഥാനങ്ങൾ കൃത്യമായി തകർക്കാൻ ശേഷിയുള്ള ആയിരക്കണക്കിന് മിസൈലുകളാണ് യു.എസ് സൈന്യത്തിന് ഉപയോഗിക്കേണ്ടി വന്നത്. കഴിഞ്ഞ ഏപ്രിലിൽ താല്ക്കാലിക വെടിനിർത്തലോടെ ആ ഘട്ടം അവസാനിച്ചപ്പോൾ അമേരിക്കയ്ക്ക് വലിയൊരു തിരിച്ചടിയാണ് നേരിട്ടത്. അവരുടെ പക്കലുണ്ടായിരുന്ന അത്യാധുനിക മിസൈലുകളിൽ ഭൂരിഭാഗവും ഇതിനോടകം തന്നെ തീർന്നുപോയിരിക്കുന്നു!കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസമായിരിക്കാം. എന്നാൽ യാഥാർത്ഥ്യം ഇതാണ്. അമേരിക്കയുടെ അഭിമാനമായ 'താഡ്' (THAAD) ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ പകുതിയും അവർ പ്രയോഗിച്ചുകഴിഞ്ഞു. പെട്രിയറ്റ് എയർ ഡിഫൻസ് മിസൈലുകളുടെ പകുതിയോളവും, വിനാശകാരികളായ ടോമാഹോക്ക് ലാൻഡ് അറ്റാക്ക് മിസൈലുകളുടെ മുപ്പത് ശതമാനവും അമേരിക്ക ഇതിനോടകം തന്നെ ഉപയോഗിച്ചു തീർത്തു.ഇനി ഇതിന്റെ മറ്റൊരു വശം നോക്കാം. നിലവിൽ പ്രതിമാസം വെറും 15 ടോമാഹോക്ക് മിസൈലുകളും 20 പെട്രിയറ്റ് മിസൈലുകളും മാത്രമാണ് അമേരിക്കയ്ക്ക് പുതുതായി നിർമ്മിക്കാൻ സാധിക്കുന്നത്. അതായത്, യുദ്ധത്തിന് മുൻപുണ്ടായിരുന്ന ആയുധശേഖരത്തിലേക്ക് അമേരിക്കയ്ക്ക് തിരിച്ചെത്തണമെങ്കിൽ കുറഞ്ഞത് മൂന്ന് മുതൽ അഞ്ച് വർഷം വരെ സമയമെടുക്കുമെന്ന് പ്രശസ്ത തിങ്ക് ടാങ്കായ സി.എസ്.ഐ.എസും മറ്റ് പ്രതിരോധ വിദഗ്ധരും ഒരേസ്വരത്തിൽ പറയുന്നു. മിസൈൽ നിർമ്മാണം വേഗത്തിലാക്കാൻ ട്രംപ് ഭരണകൂടം 'ഡിഫൻസ് പ്രൊഡക്ഷൻ ആക്ട്' നടപ്പിലാക്കിയിട്ടുണ്ടെങ്കിലും അതിന്റെ ഫലം കാണാൻ ഇനിയും ഏറെ സമയമെടുക്കും.
ജർമ്മനിക്കും യുക്രൈനും പെട്രിയറ്റ് മിസൈലുകൾ സ്വന്തമായി നിർമ്മിക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും ആ ഫാക്ടറികൾ സജ്ജമാകാൻ വർഷങ്ങൾ കാത്തിരിക്കണം.ആയുധക്ഷാമം ഇതേപടി തുടരുകയാണെങ്കിൽ, അത് പസഫിക് മേഖലയിൽ ചൈനയുടെ ഭീഷണിയെ നേരിടുന്നതിൽ അമേരിക്കയെ പൂർണ്ണമായും നിസ്സഹായരാക്കും. വടക്കൻ കൊറിയയിൽ നിന്നോ ചൈനയിൽ നിന്നോ ഒരു വെല്ലുവിളിയുണ്ടായാൽ പ്രതിരോധിക്കാൻ ആവശ്യമായ മിസൈലുകൾ അമേരിക്കയുടെ പക്കൽ ഉണ്ടാകില്ല എന്നതാണ് ഏറ്റവും വലിയ ദുരന്തം!പെന്റഗൺ വക്താവ് സീൻ പാർനെലും മറ്റ് ചില വിദഗ്ദ്ധരും അമേരിക്കൻ സൈന്യം ഇപ്പോഴും സജ്ജമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും യാഥാർത്ഥ്യങ്ങൾ മറ്റൊന്നാണ് ചൂണ്ടിക്കാണിക്കുന്നത്.ഇതിനിടയിലാണ് പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഭീകരത ഇന്ത്യയെയും ബാധിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് യു.എ.ഇ എണ്ണക്കപ്പലുകൾക്ക് നേരെ ക്രൂരമായ ആക്രമണമാണുണ്ടായത്. 'എംടി അൽ ബഹിയ', 'എംടി മൊംബാസ' എന്നീ കപ്പലുകൾക്ക് നേരെയുണ്ടായ ഈ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിക്കുന്നു. കപ്പലുകളിലുണ്ടായിരുന്ന 46 ജീവനക്കാരിൽ 30 പേരും ഇന്ത്യക്കാരായിരുന്നു എന്നതുതന്നെ ഈ അപകടത്തിന്റെ ആഴം വ്യക്തമാക്കുന്നു. കൊല്ലപ്പെട്ടത് അൽ ബഹിയയിലെ ഇന്ത്യൻ നാവികനാണ്.ഈ സംഭവത്തോടെ ഇറാനെതിരെ ഇന്ത്യ കടുത്ത ഭാഷയിലാണ് പ്രതികരിച്ചിരിക്കുന്നത്. സാധാരണക്കാരായ നാവികർക്ക് നേരെയുള്ള ഇത്തരം ക്രൂരമായ അതിക്രമങ്ങളും അന്താരാഷ്ട്ര സമുദ്രപാതകളിലെ ഗതാഗതം തടസ്സപ്പെടുത്തുന്ന നീക്കങ്ങളും ഒരിക്കലും അംഗീകരിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി കഴിഞ്ഞു. ഡൽഹിയിലെ ഇറാൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിദേശകാര്യ മന്ത്രാലയം നേരിട്ട് വിളിപ്പിച്ചു വരുത്തിയാണ് ഇന്ത്യയുടെ കടുത്ത അമർഷവും പ്രതിഷേധവും അറിയിച്ചത്.കാര്യങ്ങൾ കൈവിട്ടുപോവുകയാണ്. ഒരു വശത്ത് തങ്ങളുടെ ആയുധശേഖരം കാലിയാകുന്നതിന്റെ ആശങ്കയിൽ അമേരിക്കയും, തങ്ങളുടെ പൗരന്മാരുടെ ജീവന് ഭീഷണിയുയരുന്നതിൽ കടുത്ത രോഷത്തിൽ ഇന്ത്യയും നിൽക്കുമ്പോൾ, ഈ യുദ്ധം ലോകത്തെ എങ്ങോട്ടാണ് നയിക്കുന്നത് എന്ന് കാത്തിരുന്ന് തന്നെ കാണേണ്ടി വരും.
അർഷ കെ.എസ്