ഖാർഗെ വിവാദം ആയുധമാക്കി കോൺഗ്രസ്; യുപിയിൽ ബിജെപിയെ കാത്തിരിക്കുന്നത് ദളിത് തിരിച്ചടി?
ഖാർഗെക്കെതിരായ ‘ശുദ്ധീകരണ’ വിവാദം ശക്തമാകുന്നതിനിടെ യുപിയിലെ ദളിത് വോട്ടുബാങ്ക് തിരിച്ചുപിടിക്കാനുള്ള നീക്കവുമായി കോൺഗ്രസ് രംഗത്ത്, ബിജെപിക്കെതിരെ ദളിത് രോഷം ശക്തമാകുന്നതായി വിലയിരുത്തൽ.
ദളിത് വിഭാഗത്തിൽപ്പെട്ടവർ ക്ഷേത്ര മൈതാനത്തു കയറി അനാവശ്യ മുദ്രാവാക്യങ്ങൾ വിളിച്ച അശുദ്ധമാക്കിയതോടെ സംഘപരിവാർ സംഘടനകൾ അത് പുണ്യാഹം തളിച്ച് ശുദ്ധീകരിച്ചു അതിലെന്താണ് തെറ്റ് എന്നുള്ളതാണ് ബിജെപി കേന്ദ്ര സഹമന്ത്രി അജയ് താംതയുടെ അഭിപ്രായം. എന്നാൽ ആ അഭിപ്രായം ബിജെപിയുടെ നാശത്തിലേക്കുള്ള പോക്കാണ്. മല്ലികാർജ്ജുൻ ഖാർഗെ എന്ന കോൺഗ്രസ്സ് അധ്യക്ഷൻ അതിലുണ്ടായതുകൊണ്ടു മാത്രമല്ല, ഈ രാജ്യത്തെ 20 ശതമാനത്തിലധികം വരുന്ന ദളിതരോടുള്ള ബിജെപിയുടെ ഐത്തങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നതിന്റെ അനിവാര്യമായ തിരിച്ചടിയാണ് ബിജെപിയെ കാത്തുനിൽക്കുന്നത്. അതും ഏറ്റവുമധികം പ്രതിഫലിക്കാൻ പോകുന്നതും ന്യൂനപക്ഷങ്ങൾ പ്രതിഫലിപ്പിക്കാൻ തക്കം പാർത്ത് നിൽക്കുന്നതും യുപിയിലാണ്. ഈ വരുന്ന മാർച്ചിൽ യുപിയിൽ നിയമ സഭ തെരഞ്ഞടുപ്പ് നടക്കുകയാണ്. 4 കോടിയിലതികം ദളിതരാണ് യു പിയിൽ ഉള്ളത്. ഏറ്റവും കൂടുതൽ ദളിതരുള്ള സംസ്ഥാനമാണ് യുപി . യുവാക്കളുടെയും വിദ്യാർത്ഥികളുടെയും അയോദ്ധ്യ ക്ഷേത്ര വിശ്വാസികളുടെയും അതിശക്തമായ ജനരോഷത്തിനൊപ്പം ഇപ്പോൾ ദളിതരും ബിജെപിക്കെതിരായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ ജനരോഷം ഉണ്ടാകുന്നതിനു മുൻപ് തന്നെ നടത്തിയ ഇന്ത്യ ടുഡേ സർവേയിൽ ബിജെപി അധികാരത്തിൽ വരുന്നത് സംശയമെന്നും സാധ്യതയില്ലെന്നുമാണ് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ അതിനു ശേഷം വന്നിരിക്കുന്ന ഈ ദളിത് ദ്രോഹം കൂടിയാകുമ്പോൾ യുപിയിൽ ബിജെപി യുടെ കാര്യത്തിൽ ഏകദേശ തീരുമാനമായി. അതുകൊണ്ട് തന്നെ കോൺഗ്രസ്സ് പ്രചാരണം കൂടി ആരംഭിച്ചതോടെ യുപിയിൽ തെരഞ്ഞടുപ്പ് പ്രചാരണത്തിന് തുടക്കമായി എന്ന് തന്നെ പറയാം.
നമുക്കറിയാം ഇന്ദിര ഗാന്ധിയുടെ കാലത്തൊക്കെ കോൺഗ്രസ്സിന്റെ ഏറ്റവും വലിയ ശക്തി എന്ന് പറയുന്നത് ദളിതർ തന്നെയായിരുന്നു. ഇന്ദിരാമ്മയുടെ പാർട്ടിയാണ് ഞങ്ങളുടെ പാർട്ടി എന്ന് ആവേശത്തോടെ പറയുന്ന ദളിത് സമൂഹമായിരുന്നു രാജ്യം മുഴുവൻ ഉണ്ടായിരുന്നത്. എന്നാൽ കാലക്രമേണ ഇന്ദിരയുടെ മരണ ശേഷം കാൻഷീറാമിന്റെ പുറ്റടിയും സ്വാധീനവും കോൺഗ്രസ്സ് വോട്ടുകളിൽ വിള്ളൽ വീഴ്ത്തി. അതിനു ശേഷം ആരും തന്നെ സമൂഹത്തെ പിടിച്ചു നിർത്താൻ ഇല്ലാതെ വന്നപ്പോൾ ആ വോട്ടു ചിന്ന ഭിന്നമായി പോയി. എന്നാൽ ബിജെപിയും സവർണ്ണ മേധാവിത്വം പുലർത്താൻ തുടങ്ങിയിരിക്കുന്നു, കാൻഷിറാമിന്റെ പിന്മുറക്കാരി മായാവതി ബിജെപിയുടെ ചട്ടുകമായി മാറിയിരിക്കുന്നു. അങ്ങനെ പതിറ്റാണ്ടുകൾക്ക് ശേഷം ദളിത് സമൂഹത്തിന്റെ പ്രതീക്ഷ മുഴുവനും വീണ്ടും കോൺഗ്രസിലേക്ക് തന്നെ തിരിച്ചെത്തുകയാണ്. അതിനു നേതൃത്വം നൽകുന്നത് രാഹുൽ ഗാന്ധി തന്നെയാണ്. ഇന്ദിരാമ്മയുടെ അതെ രക്തം. അതുകൊണ്ടു യുപിയുടെ രാഷ്ട്രീയ ചിത്രം ആകെ മാറിയിരിക്കുകയാണ്. ഉത്തരാഖണ്ഡിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകർ നടത്തിയ ‘ശുദ്ധീകരണക്രിയ’ക്കെതിരേ കോൺഗ്രസ് പ്രചാരണം കടുപ്പിക്കുന്നതിനു പിന്നിൽ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പു തന്നെയാണെങ്കിലും തെരഞ്ഞടുപ്പ് വിഷയം എന്നതിനപ്പുറം ഇത് രാജ്യത്തെ 30 കോടിയോളം വരുന്ന ദളിത് വിഭാഗത്തിന്റെ ഒരു വൈകാരിക വിഷയമായി മാറുകയാണ്.

കോൺഗ്രസ്സ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെക്കെതിരായ അവഹേളനമാണ് രാഹുൽ ഗാന്ധി പ്രധാനമായും ഉന്നയിച്ചതെങ്കിലും രാജ്യമൊട്ടാകെ ദളിത് വിഭാഗം നേരിടുന്ന പീഡനങ്ങളും അവഹേളനങ്ങളും അദ്ദേഹം ഓരോന്നായി നിരത്തുകയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപുതന്നെ ഉത്തർപ്രദേശിലെ ദളിത് വോട്ടുബാങ്കിലുണ്ടായിക്കൊണ്ടിരിക്കുന്നതു ഗണ്യമായ മാറ്റമാണ്. ആ മാറ്റവും ദളിത് നേതാവായ മായാവതിയുടെയും അവരുടെ ബഹുജൻ സമാജ്‌വാദി പാർട്ടിയുടെയും തകർച്ചയും തങ്ങൾക്കു അനുകൂലമാക്കാൻ കോൺഗ്രസ് പണിയാരംഭിച്ചു കഴിഞ്ഞു. അതിന്റെ സൂചന കഴിഞ്ഞ ദിവസം രാഹുൽ നൽകുകയും ചെയ്തു. രാഹുലിന്റെ പത്രസമ്മേളനത്തിന് ആമുഖമായി കാര്യങ്ങൾ വിശദീകരിച്ചത് ഉത്തർപ്രദേശിന്റെ എ.ഐ.സി.സി. ചുമതലക്കാരൻ ദളിത് വിഭാഗക്കാരനായ രാജേന്ദ്രപാൽ ഗൗതം ആണ്. എ.ഐ.സി.സി.യുടെ പട്ടികജാതി ഡിപ്പാർട്ട്‌മെന്റ അധ്യക്ഷനായ രാജേന്ദ്രപാൽ ഇക്കഴിഞ്ഞ മെയ്യിൽ ബി.എസ്.പി. അധ്യക്ഷ മായാവതിയെ കോൺഗ്രസ്സിൽ എത്തിക്കാനുള്ള ചർച്ചകൾക്ക് വരെ നേതൃത്വം കൊടുത്ത ആളാണ്. യു പി യിലെ 21 ശതമാനം അഥവാ 4 കോടിയിലതികം വരുന്ന ദളിത് സമൂഹത്തിൽ പൂർണ്ണ പിന്തുണ ഉറപ്പിക്കാൻ മായാവതിയുടെ സാന്നിധ്യം കൂടി ആവശ്യമാണെന്ന് അറിഞ്ഞുകൊണ്ടായിരുന്നു ആ നീക്കം. മായാവതിയെ കോൺഗ്രസ്സിലെത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും ദളിത് വോട്ടു ബാങ്ക് വീണ്ടും കോൺഗ്രസ്സിനൊപ്പമാക്കാൻ പാർട്ടിക്ക് കഴിയുന്നുണ്ട് എന്നുള്ളതാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അത്രയ്ക്കും അവഗണയാണ് ബിജെപി നേതാക്കളിൽ നിന്നും ആ സമൂഹത്തിനുണ്ടായിക്കൊണ്ടിരിക്കുന്നതു. സമാജ്‌വാദിയുമായി സഖ്യത്തിലാണെങ്കിലും യു.പി.യിലെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാൻ സ്വന്തം നിലയ്ക്ക് ദളിത് വോട്ടുബാങ്കിലേക്ക് കടന്നുകയറുകയാണ് മാർഗമെന്ന് കോൺഗ്രസ് തിരിച്ചറിയുന്നു. ദളിത് വോട്ടുബാങ്കിൽത്തന്നെ ഏറ്റവും വലിയ വിഭാഗം 54 ശതമാനത്തോളംവരുന്ന ജാടവ് സമുദായമാണ്. ഇവർ കൻഷിറാമിന്റെ കാലംമുതൽ ബി.എസ്.പി.ക്കൊപ്പമാണ്. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇതിലാണ് വിള്ളൽവീണത്. എസ്.പി.-കോൺഗ്രസ് സഖ്യത്തിനുപുറമേ ചന്ദ്രശേഖർ ആസാദിന്റെ ആസാദ് പാർട്ടിക്കൊപ്പം കുറച്ചുപേരും നിന്നു. എന്നാൽ ചന്ദ്രശേഖർ ബിജെപിയുടെ ബി ടീമാണെന്നു മനസ്സിലായതോടെ അദ്ദേഹത്തെ കയ്യൊഴിഞ്ഞിരിക്കുകയാണ് ദളിത് സമൂഹം.. ഇന്ദിരാ ഗാന്ധിയുടെ കോൺഗ്രസ് എന്നതിനൊപ്പം തന്നെ ബീഹാറിലെ പ്രമുഖ കർഷക ദളിദ് നേതാവായിരുന്ന ജഗ്ജീവൻ റാമിന്റെ പൈതൃകവും യു.പി.യിൽ സ്വാധീനമുറപ്പിക്കാൻ കോൺഗ്രസ് ആയുധമാക്കി കഴിഞ്ഞു. ഏതായാലും കഴിഞ്ഞ തെരഞ്ഞടുപ്പിൽ ബിജെപിയെ ജയിപ്പിച്ച യുവാക്കൾ അവർക്കെതിരായതും അയോധ്യയിലെ വിശ്വാസികൾ ബിജെപിയുടെ തട്ടിപ്പ് കയ്യോടെ പിടിച്ചതും യു പി യിൽ ഇന്ത്യ മുന്നണിയുടെ ഭരണം ഉറപ്പിക്കുമ്പോൾ തന്നെ ദളിതരോടുള്ള അവഹേളനത്തിനും രാഹുൽ ഗാന്ധിക്കൊപ്പം നിന്ന് മറുപടി ചോദിക്കാൻ തന്നെയാണ് യുപിയുടെ തീരുമാനം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)