രണ്ട് തോൽവികളുടെ ഞെട്ടൽ മാറാതെ സിപിഎം; പിണറായിയുടെ മണ്ഡലം ചുറ്റിയുള്ള നീക്കം
പയ്യന്നൂരിലും തളിപ്പറമ്പിലും നേരിട്ട അപ്രതീക്ഷിത തോൽവിയുടെ ആഘാതം മറികടന്ന് മണ്ഡലങ്ങൾ തിരിച്ചുപിടിക്കാനുള്ള നീക്കവുമായി സിപിഎം, പിണറായി വിജയൻ നേരിട്ട് വിശദീകരണ യോഗങ്ങളിൽ പങ്കെടുക്കുന്നു.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ച പല വിജയങ്ങളും ഉണ്ടായിട്ടുണ്ട്. എങ്കിലും അതിൽ സിപിഎമ്മിന് ഏറ്റവുമധികം ക്ഷീണം ഉണ്ടാക്കിയതും ഇന്നും അവർക്ക് ഞെട്ടൽ മാറാത്തതുമായ രണ്ട് തോൽവികൾ ഉണ്ട്. അത് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലും പയ്യന്നൂരിലുമുണ്ടായ തോൽവികളാണ്. അത് വരെ കറകളഞ്ഞ പാർട്ടി സഖാക്കളായിരുന്ന രണ്ട് തലമുതിർന്ന നേതാക്കളാണ് പാർട്ടി സ്ഥാനാർത്ഥികളെ തോൽപ്പിച്ച് നാണം കെടുത്തിയത്.. ഈ രണ്ടിടങ്ങളും കൈവിട്ടതിലുള്ള ആശങ്ക പാർട്ടിക്ക് അവസാനിക്കുന്നില്ല. അവിടം തിരികെ പിടിക്കാൻ എല്ലാ തന്ത്രങ്ങളും പയറ്റുകയാണ് സിപിഎം.. ഇപ്പോൾ പ്രതിപക്ഷ നേതാവായ പിണറായി വിജയൻ മണ്ഡലങ്ങളിലേക്കിറങ്ങി ചെന്ന് വിശദീകരണം നടത്തിക്കൊണ്ടിരിക്കുകയാണ്.. പയ്യന്നൂരിലും തളിപ്പിറമ്പിലും മാറിമാറി ഓടുകയാണ് രണ്ട് ദിവസം പിണറായിയുടെ പരിപാടി..
പയ്യന്നൂർ എന്നത് സിപിഎമ്മിന്റെ പൊന്നാപുരം കോട്ടയായിരുന്നു. മണ്ഡലം രൂപീകൃതമായ 1967 മുതൽ 60 വർഷക്കാലത്തോളം സിപിഎം അല്ലാതെ ആരും ജയിച്ചിട്ടില്ല അവിടെ.. ആ അഹങ്കാരത്തിനാണ് ഇത്തവണ അവസാനമായത്. എംഎൽഎ ആയിരുന്ന ടിഐ മധുസൂദനനെതിരെ ഫണ്ട് തട്ടിപ്പ് വിവാദങ്ങൾ ഉന്നയിച്ച് ഏരിയ സെക്രട്ടറിയായ വി കുഞ്ഞിക്കൃഷ്ണൻ രംഗത്ത് വന്നത് സിപിഎം നേതൃത്വം അത്രകാര്യമായി എടുത്തില്ല.. പക്ഷെ ജനങ്ങൾ അത് മാത്രമേ കാര്യമായി എടുത്തുള്ളു. ആ വിഷയത്തിൽ പാർട്ടി പറഞ്ഞ വിശദീകരണങ്ങളൊന്നും ജനങ്ങൾക്ക് മുന്നിൽ വിലപ്പോയില്ല. മാത്രവുമല്ല അഴിമതി ഉന്നയിച്ച കുഞ്ഞിക്കൃഷ്ണനെ പോലൊരു നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി കള്ളനെന്ന് മുദ്രകുത്തുകയാണ് നേതൃത്വം ചെയ്തത്. അതിനെല്ലാമുള്ള ശിക്ഷയായിരുന്നു അവിടുത്തെ ഞെട്ടിപ്പിക്കുന്ന തോൽവി.. യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച കുഞ്ഞിക്കൃഷ്ണൻ എംഎൽഎ ആയി.. തളിപ്പറമ്പിൽ എംഎൽഎ ആയിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എന്താണ് ചെയ്തത്. സ്വന്തം ഭാര്യയെ തന്റെ പിൻഗാമിയാക്കാനായി സ്ഥാനാർത്ഥിയാക്കി.. അതിലെ അനൗചിത്യത്തിനെതിരെയാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടികെ ഗോവിന്ദൻ ശബ്ദമുയർത്തിയത്.. വനിതയെ സ്ഥാനാർത്ഥിയാക്കണമെങ്കിൽ മറ്റാരെയെങ്കിലും ആക്കു എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ജില്ലാ സെക്രട്ടേറിയറ്റിലുൾപ്പെടെ സ്ഥാനാർത്ഥിത്വത്തിനെതിരെ വലിയ വിമർശനം ഉയർന്നു. പാർട്ടി അതും കാര്യമാക്കിയില്ല.. അതിനെതിരെ പാർട്ടിയിൽ കലാപമുയർത്തി ടികെ ഗോവിന്ദൻ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചു.. പാർട്ടി പുറത്താക്കി.. അവിടെയും പാർട്ടിയുടെ നിലപാട് തെറ്റെന്ന് ജനങ്ങൾ തെളിയിച്ചു.. പാർട്ടി തഴഞ്ഞ ടികെ ഗോവിന്ദനെ ജനങ്ങൾ തങ്ങളുടെ പ്രതിനിധിയാക്കി..
തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം നടത്തിയ വിലയിരുത്തലിൽ പാർട്ടി കണ്ടെത്തിയത് രണ്ടിടങ്ങളിലും സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെ പിഴച്ചു എന്നായിരുന്നു.. പക്ഷെ അപ്പോഴും കുഞ്ഞിക്കൃഷ്ണനും ഗോവിന്ദനും ശരിയായിരുന്നു എന്ന് സമ്മതിക്കാൻ സിപിഎമ്മിനെ അവരുടെ അഹങ്കാരം സമ്മതിക്കുന്നില്ല.. രണ്ട് പേരും പാർട്ടിക്ക് ഇപ്പോഴും വർഗവഞ്ചകരാണ്.. തെരഞ്ഞെടുപ്പിലെ തോൽവിയിൽ തിരുത്തലുകൾ വേണമെന്നാണ് കേന്ദ്രകമ്മറ്റിയിലെ തീരുമാനം.. പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പിന്റെ കണക്കുകൾ പുറത്തുവിടാൻ സിപിഎം ഇനിയും തയ്യാറായിട്ടില്ല.. ആരോപണം നേരിട്ട മധുസൂദനനെ സംരക്ഷിച്ച് കുഞ്ഞിക്കൃഷ്ണനെ പുറത്താക്കിയ പാർട്ടിയിൽ നിന്ന് എന്ത് തിരുത്തൽ പ്രതീക്ഷിക്കാൻ.. തിരുത്തലിന് പകരം വിശദീകരണവുമായി മുന്നോട്ട് പോകാനാണ് പാർട്ടിയുടെ നീക്കം.. പൊളിറ്റ് ബ്യുറോ അംഗം കൂടിയായ പിണറായി മൂന്ന് ദിവസങ്ങളിലായി രണ്ട് മണ്ഡലങ്ങളിലും ഓടി നടന്ന് പൊതുയോഗങ്ങളിൽ പാർട്ടി നിലപാട് വിശദീകരിക്കാൻ പോവുകയാണ്.. രണ്ടിടങ്ങളിലും നഷ്ടപ്പെട്ട ബഹജനാടിത്തറ തിരികെപ്പിടിക്കുകയാണ് ലക്ഷ്യം.. പമരാവധി പ്രവർത്തകരേയും അനുഭാവികളേയും പങ്കെടുപ്പിച്ച് കരുത്ത് കാട്ടാനുള്ള ശ്രമങ്ങൾ പാർട്ടി നടത്തുന്നുണ്ട്. പാർട്ടി അംഗങ്ങളേയും പ്രവർത്തകരേയും പൊതുയോഗങ്ങളിൽ പങ്കെടുപ്പിക്കാൻ ബ്രാഞ്ചുകൾ കേന്ദ്രീകരിച്ച് വീടുകൾ കയറിയിറങ്ങിക്കഴിഞ്ഞു.. മണ്ഡലത്തിലെ ഏരിയ, ജില്ലാ നേതാക്കളുടെ നേതൃത്വത്തിൽ സ്‌ക്വാഡ് പ്രവർത്തനം ഉൾപ്പെടെ നടത്തി തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തേക്കാൾ വലിയ സദസാക്കി വിശദീകരണ യോഗങ്ങളെ മാറ്റുകയാണ് പാർട്ടി.. പക്ഷെ എന്താണ് പിണറായി യോഗങ്ങളിൽ പറയുന്നത് എന്നതാകും പ്രധാനം.. കുഞ്ഞിക്കൃഷ്ണനേയും ടികെ ഗോവിന്ദനേയും കുറ്റപ്പെടുത്താനും അധിക്ഷേപിക്കാനുമുള്ള വേദികളായി പൊതുയോഗങ്ങൾ മാറിയാൽ അത് സിപിഎമ്മിന് കൂടുതൽ തിരിച്ചടി വരുത്തുകയേ ഉള്ളു.. കാരണം ഉന്നയിച്ച വിഷയങ്ങളിൽ അവരാണ് ശരിയെന്ന് ജനം വിധിയെഴുതി കഴിഞ്ഞതാണ്.. അതുകൊണ്ട് തന്നെ പറ്റിയ തെറ്റുകൾ ഏറ്റുപറയുക എന്നതാകും പിണറായിക്ക് നല്ലത്..
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)