വീണയുടെ ചോദ്യം ചെയ്യലിന് പിന്നാലെ ഇഡി നീക്കം; സിപിഎമ്മിലും ചർച്ചകൾ സജീവം

എക്സാലോജിക് കേസുമായി ബന്ധപ്പെട്ട ഇഡി അന്വേഷണത്തിൽ നിർണായക നീക്കങ്ങൾ നടക്കുന്നതായ റിപ്പോർട്ടുകൾക്കിടെ വീണ വിജയനും പിണറായി വിജയനും രാഷ്ട്രീയ സമ്മർദ്ദം ശക്തമാകുമെന്ന വിലയിരുത്തൽ.

Aug 30, 2026 - 10:40
0
വീണയുടെ ചോദ്യം ചെയ്യലിന് പിന്നാലെ ഇഡി നീക്കം; സിപിഎമ്മിലും ചർച്ചകൾ സജീവം

വീണ വിജയനെതിരെ വീണ്ടും കുരുക്കു മുറുക്കുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി തെളിവുകൾ എല്ലാം ശേഖരിച്ചു അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ് ഇ ഡി . ഇവിടെ പ്രശ്നം വീണയെ കണ്ടിട്ടല്ല പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയെ കണ്ടിട്ട് തന്നെയാണ് താൻ മാസപ്പടി നൽകിയത് എന്ന കരിമണൽ കർത്തയുടെ മൊഴി മാത്രം മതി പിണറായിയേയും തൂക്കാൻ . അത് മുന്നിൽ കണ്ടു കൊണ്ട് തന്നെ സി പി എമ്മും ചില തീരുമാനത്തിലേക്ക് കടക്കാൻ നിർബന്ധിതരാകുകയാണ്. അതായത്, പിണറായിയുടെ രാജിയും പദവിയിൽ നിന്ന് മാറി നിൽക്കലുമൊക്കെ ഏതാണ്ട് അടുത്തു വരുന്നു എന്നുള്ള സൂചനയാണ് ലഭിക്കുന്നത്. കാരണം നമുക്കറിയാം.. സി പി എമ്മിനുള്ളിൽ ഉള്ള പിണറായി വിരുദ്ധ ശക്തികൾ കൂടുതൽ ശക്തി പ്രാപിച്ചതോടെ  അദ്ദേഹത്തിനെതിരെയുള്ള പണി പാർട്ടിക്കുള്ളിൽ നിന്ന് തന്നെയാണ് വരാൻ പോകുന്നത്. അതായത് ,  മുന്‍പ് ബിനീഷ് കോടിയേരി ലഹരി കേസിൽ അറസ്റ്റിലായപ്പോള്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനം ഒഴിഞ്ഞ് അവധിയില്‍ പ്രവേശിച്ച സംഭവവും കോടിയേരി അനുകൂല രാഷ്ട്രീയ വൃത്തങ്ങളില്‍ വീണ്ടും സജീവ ചര്‍ച്ചയായി കഴിഞ്ഞിട്ടുണ്ട്. മാസപ്പടി വാങ്ങിയതും  കോടികൾ തട്ടിച്ചെടുത്തതും  എല്ലാം ഇ ഡി പകൽ വെളിച്ചം പോലെ തെളിയിച്ചിരിക്കുന്ന സാഹചര്യത്തിൽ മകള്‍ വീണക്കെതിരെ ഇ ഡി നിയമനടപടികളിലേക്ക് നീങ്ങിയാല്‍ സമാനമായ ധാര്‍മ്മിക സമ്മര്‍ദ്ദം പിണറായി വിജയനും നേരിടേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പോലും വ്യക്തമാക്കുന്നത്.  മകൾ ചെയ്തതിനു അച്ഛൻ എന്ത് പിഴച്ചു എന്ന് ചോദിക്കാനുള്ള ആളൊന്നും പിണറായിക്കു ഇപ്പോൾ പാർട്ടിയിൽ ഇല്ല എന്നതാണ് വാസ്തവം.  ബിനീഷ്  കൊടിയേരിക്കെതിരെയെന്നല്ല അതിനേക്കാളും ശക്തമായി തന്നെ തന്റെ മകൾക്കെതിരെയുണ്ടാകുന്ന ഏത് നടപടിയും മുന്‍ മുഖ്യമന്ത്രിയെന്ന നിലയിലും പ്രതിപക്ഷ നേതാവെന്ന നിലയിലും പിണറായി വിജയന് കനത്ത തിരിച്ചടിയാകും എന്ന കാര്യത്തിൽ സംശയമില്ല. അതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അങ്ങനെയാക്കി തീർക്കാൻ പ്രമുഖ സി പി എം നേതാക്കൾ തന്നെ പണി തുടങ്ങിയിരിക്കുകയാണ്. ഇ പി ജയരാജൻ, ഷംസീർ, ശ്രീമതിടീച്ചർ , ശൈലജ ടീച്ചർ എന്നുവേണ്ട സാക്ഷാൽ ദേശിയ സെക്രട്ടറി എം എ ബേബി പോലും അത് തന്നെയാണ് ലക്ഷ്യമിടുന്നത് എന്ന വാർത്തകൾ വന്നു തുടങ്ങിയിരിക്കുന്നു. കേസിന്റെ അന്വേഷണ പുരോഗതിയുടെ ഭാഗമായി ഇന്റര്‍നെറ്റ് അധിഷ്ഠിത ആശയവിനിമയങ്ങളും ഡിജിറ്റല്‍ തെളിവുകളും ഇ.ഡി വിശദമായി വിശകലനം ചെയ്തപ്പോൾ, ഇതില്‍ നിന്നും ലഭിച്ച സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ കേന്ദ്രീകരിച്ച് അടുത്ത ചോദ്യം ചെയ്യലെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍ . ഏതായാലും എക്സാലോജിക് കേസിലെ ഇ.ഡി നീക്കങ്ങള്‍ ഓരോന്നും സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നും പിണറായി വിജയനെ സി പി എം തന്നെ മാറ്റി നിർത്തേണ്ടുന്ന അവസ്ഥ വരുമെന്നതും ഉറപ്പായിരിക്കുന്നു.

ഇതുവരെ ഇ ഡി അന്വേഷണം പകപോക്കൽ ആണന്നു പറഞ്ഞു നടന്നിരുന്ന സി പി എമ്മിന്റെ പഴയ പരിപാടി നടക്കില്ല . വ്യക്തമായ തെളിവ് രേഖകളാക്കി കയ്യിൽ വെച്ചാണ് ഇ ഡി കളത്തിൽ ഉള്ളത്. സി.പി.എമ്മിനെയും മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ഒരേപോലെ മുനമ്പില്‍ നിര്‍ത്തുന്നതാണ് എക്സാലോജിക് സൊല്യൂഷന്‍സുമായി ബന്ധപ്പെട്ട വിദേശ സാമ്പത്തിക ഇടപാടുകളിലെ ഇ.ഡി അന്വേഷണം എന്ന് പറയുന്നത്.. വിദേശനാണ്യ വിനിമയ ചട്ടലംഘനം അഥവാ ഫെമ മറ്റ് ധനകാര്യ ക്രമക്കേടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ച ഏജന്‍സി, ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇ ഡി യുടെ നീക്കങ്ങൾ ശക്തമാകുന്നതോടെ പിണറായി കുടുംബത്തിന് വാലിന് തീപിടിച്ച മട്ടാണ്‌.  കേസില്‍ ഏതു നിമിഷവും അപ്രതീക്ഷിത നടപടികളുണ്ടാകാമെന്ന വിലയിരുത്തലില്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കാനുള്ള ഒരുക്കങ്ങളിലേക്ക് വീണയും അഭിഭാഷകരും കടന്നതായാണ് പുറത്തുവരുന്ന സൂചനകള്‍. എന്ത് മുൻകൂർ ജാമ്യമെടുത്താലും തട്ടിപ്പു വീരന്മാർ ആരും  അതും കള്ളപ്പണം വെളിപ്പിച്ച രാജ്യദ്രോഹികൾക്കു എന്നും പുറത്തു തന്നെ നിൽക്കാൻ കഴിയില്ല. അകത്തു കിടന്ന ചരിത്രമാണുള്ളത്. മകൾ അകത്തു കിടന്നാൽ അത് മാത്രമല്ല, അതിനു പിന്നിൽ മുഴുവൻ പിതാവായ പിണറായിയുടെ സഹായമാണ് തെളിയുന്നത് എന്നുള്ളതുകൊണ്ട് ജനങ്ങൾ വെറുതെയിരിക്കില്ല. പിണറായി വിജയൻ  സി പി എമ്മിൽ ഏതു സ്ഥാനം വഹിക്കുന്നതിനെയും ജനങ്ങൾ പറയണമെന്നില്ല. പക്ഷെ പ്രതിപക്ഷ നേതാവ് സ്ഥാനത്തിരിക്കാൻ ഇനി അത്ര എളുപ്പമല്ല, അങ്ങനെയുള്ള ഒരാളെ സംരക്ഷിച്ചു നിർത്താൻ സി പി എമ്മിനും ഇനി അതികം കഴിയില്ല എന്നുള്ളതാണ് സി പി എമ്മിലെ പല നേതാക്കളും നൽകുന്ന സൂചന. ഏതായാലും ഓണത്തിന്റെ ആനുകൂല്യം കഴിഞ്ഞതോടെ വീണയുടെ കാര്യത്തിൽ തീരുമാനമാക്കാൻ ഇ ഡി പണി തുടങ്ങി കഴിഞ്ഞു എന്നാണറിയുന്നത്..

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User