ഒരു മിനിറ്റിൽ രാജി ; മിന്നൽ മുഖ്യമന്ത്രി

കർണാടക കോൺഗ്രസിലെ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് പിന്നാലെ രാജി ഭീഷണി മുഴക്കിയ എംഎൽഎമാർക്ക് ഡി.കെ. ശിവകുമാറിന്റെ ശക്തമായ മുന്നറിയിപ്പ്.

Aug 05, 2026 - 15:00
Updated: 2 months ago
0
ഒരു മിനിറ്റിൽ രാജി ; മിന്നൽ  മുഖ്യമന്ത്രി

കോൺഗ്രസ്സിന്റെ എംഎൽഎമാർ ആരെങ്കിലും രാജിവെക്കാൻ ഉദ്ദേശിക്കുന്നുണ്ടങ്കിൽ നിമിഷനേരം കൊണ്ട് ആ രാജി സ്വീകരിക്കും എന്നാണ് കർണ്ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചിരിക്കുന്നത്. അതോടെ രാജി ഭീഷണി എന്ന ഓലപ്പാമ്പ് കാണിച്ചു വിരട്ടുന്നു എം എൽ എ മാരുടെ അഡ്രസ്സില്ല. ഡി കെ ശിവകുമാർ എന്ന നേതാവ് ഒരു രക്ഷയുമില്ല എന്ന് തന്നെ പറയാം. അതികാരമോഹികളായ കോൺഗ്രസുകാരെ അടിച്ചു മൂലക്കിരുത്തിയത് കാണുമ്പോൾ അങ്ങനെയൊരാൾ ദേശീയ തലപ്പത്തും കോൺഗ്രസിന് അത്യാവശ്യമായി തോന്നുകയാണ്. അതായത്, കർണ്ണാടകയിലെ രാഷ്ട്രീയം നമുക്കറിയാം, പണത്തിനും പദവിക്കും വേണ്ടിയുള്ള രാഷ്ട്രീയമാണ്. എന്നാൽ അതിനൊന്നും വില കാണാതെ കോൺഗ്രസ്സിനെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു കൂട്ടം നേതാക്കന്മാരുമുണ്ട്. എന്ത് തന്നെയായാലും പാർട്ടി വിട്ടു പോകില്ല എന്നുറപ്പുള്ളവരെ സംരക്ഷിക്കാൻ ആണ് ഡി കെ ശിവകുമാർ ശ്രമിക്കുന്നത്. എന്നാൽ സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ദാരാമയ്യക്ക് അതിനു കഴിയില്ല, അദ്ദേഹം തന്നെ ജനതാദളിൽ നിന്നും വന്ന നേതാവാണ്, മന്ത്രി സ്ഥാനം നൽകിയില്ലെങ്കിൽ ബിജെപിയുമായി ചേർന്ന് സർക്കാരിനെ അട്ടിമറിക്കുന്ന പരിപാടി കുറെ തവണയായി കർണ്ണാടകത്തിൽ നമ്മൾ കണ്ടു. ബെല്ലാരി റെഡ്ഢി സഹോദരൻ മാർ എന്ന ഖനി മുതലാളിമാർ കൊണ്ടുവന്നു കർണാടകയുടെ മണ്ണിൽ പണം ചൊരിഞ്ഞപ്പോൾ അതിൽ കണ്ണ് മഞ്ഞളിച്ചു വീണുപോകാത്ത രാഷ്ട്രീയക്കാർ കുറവായിരുന്നു. എന്നാൽ ഏകദേശം 15 വർഷത്തിൽ ഏറെയുള്ള കഠിന പരിശ്രമത്തിന്റെ ഭാഗമായി എല്ലാത്തിനെയും അതിജീവിച്ചാണ് കോൺഗ്രസ്സ് അതിശക്തമായി തിരിച്ചു വന്നത്. അതിനു മുന്നിൽ നിന്ന് എല്ലാം സഹിച്ചു പോരാടി വിജയിച്ചത് ഡി കെ ശിവകുമാർ തന്നെയാണ്.അതുകൊണ്ടു പ്രവർത്തകരെ, നേതാക്കളെ എല്ലാം തന്നെ നിലക്ക് നിർത്താൻ ഉള്ള എല്ലാ അതികാരവുമുള്ള നേതാവാണ് ശിവകുമാർ,.

അതിന്റെ ഉത്തരവാദിത്വത്തോടെയാണ് ഇപ്പോൾ അദ്ദേഹം തീരുമാനങ്ങൾ എടുത്തത്. അതായത്, ഒരു സർക്കാരിൽ ജയിച്ചു വന്ന എല്ലാ ഭരണപക്ഷ എംഎൽഎമാർക്കും മന്ത്രിസ്ഥാനം നൽകാൻ പറ്റില്ല. ഏകദേശം 15 ശതമാനത്തോളം MLA മാത്രമേ മന്ത്രിമാർ ആകാറുള്ളു. എന്നാൽ, കര്‍ണാടകയില്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചതിന് തൊട്ടു പിന്നാലെ സ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ചില എംഎൽഎമാർ രാജി ഭീഷണി മുഴക്കി. രാജി ഭീഷണിയുമായി വന്ന്  ബിജെപിയുമായി ചേർന്ന് അട്ടിമറി നടത്തിയാൽ സർക്കാരിനെ വീഴ്ത്താനായാൽ കോടികൾ സമ്പാദിക്കാമെന്നു ഒന്ന് രണ്ടു എം എൽ എ മാർ കരുതിക്കാണും. എന്നാൽ ആ കോൺഗ്രസ് എംഎൽഎമാർക്ക് കടുത്ത മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആദ്യം തന്നെ രംഗത്തുവന്നു.. ആരെങ്കിലും രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം അത് സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.. എം എൽ എ പോയിട്ട് പഞ്ചായത്തു മെമ്പർ പോലും ആകാത്തവർ ഈ  പാർട്ടിയിൽ ഉണ്ട്. ഈ ഘട്ടത്തിൽ ക്ഷമയാണ് ആവശ്യം. പാർട്ടിയാണ് ഏറ്റവും പ്രധാനം. ആരെങ്കിലും രാജിവെച്ചാൽ മിനിറ്റുകൾക്കകം ഞാൻ അത് സ്വീകരിക്കും' എന്ന ശിവകുമാർ പറഞ്ഞതോടെ ആരും പിന്നെ അതിന് തയ്യാറായില്ല. രാജി സ്വീകരിച്ച് കൊണ്ട് അതിനു അർഹതപ്പെട്ടവർക്ക് നൽകുമെന്ന വ്യക്തമായ സൂചന ശിവകുമാർ നൽകിയതോടെ കോൺഗ്രസ്സിലെ അതികാരമോഹം കർണ്ണാടകത്തിൽ എന്നെന്നേക്കുമായി അവസാനിച്ചു എന്ന് തന്നെ പറയാം.  രാഷ്ട്രീയത്തിൽ രാജി വെക്കുന്നതും അതൃപ്തി പ്രകടിപ്പിക്കുന്നതും സ്വാഭാവികമാണെന്നും ആർക്കും അത് തടയാനാകില്ലെന്നും ശിവകുമാർ സൂചിപ്പിക്കുന്നു.കോൺഗ്രസ് പാർട്ടിയിൽ നിലനിന്നാൽ മാത്രമേ എംഎൽഎമാർക്ക് ഭാവി ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ശിവകുമാറിന് മന്ത്രിസ്ഥാനം ഒരുപാട് നഷ്ട്ടപ്പെട്ടുണ്ട് എന്നുള്ള കാര്യം നമുക്ക് അറിയാം. അതായത്,  ധരം സിങ് മുഖ്യമന്ത്രിയായിരുന്ന കാലത്തും സിദ്ധാരാമയ്യയുടെ ആദ്യ ഭരണകാലത്തും ശിവകുമാറിന്റെ തന്നെ  മന്ത്രിസ്ഥാനം ലഭിച്ചിരുന്നില്ലെന്നും വേണമെങ്കിൽ തനിക്കും അന്ന് രാജിവെക്കാമായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.. ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും സമാനമായ സാഹചര്യം നേരിട്ടിട്ടുണ്ടെന്നും അന്നെല്ലാം തങ്ങൾ ക്ഷമ പാലിച്ചെന്നും ശിവകുമാർ വ്യക്തമാക്കി. അങ്ങനെ 19 പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചതിന് പിന്നാലെയാണ് കോൺഗ്രസിൽ ചിലർ ഭിന്നത രൂക്ഷമാക്കിയത്. കോൺഗ്രസ് എം.എൽ.എമാരായ യശ്വന്തരായഗൗഡ പാട്ടീൽ, ബെലൂർ ഗോപാലകൃഷ്ണ, ബി.കെ. സംഗമേശ്വർ എന്നിവരാണ് രാജിവെക്കുമെന്ന് പ്രഖ്യാപിച്ചത് ഭീഷണിയുമായി രംഗത്ത് വന്നത്. ഡി.കെ. ശിവകുമാറും 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് പുതിയ 19 മന്ത്രിമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. അവസാന നിമിഷം വരെ പരാതി വരാത്ത തരത്തിൽ എല്ലാ വിഭാഗങ്ങളെയും പരിഗണിച്ച് പട്ടികയിൽ മാറ്റങ്ങൾ വരുത്തിയാണ് കോൺഗ്രസ് ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുത്തത്. അത് അംഗീകരിക്കാൻ കഴിയില്ലെങ്കിൽ ഒരു മിനിറ്റിൽ തന്നെ  രാജിവച്ചോളൂ എന്നത് അതിഗംഭീരം താക്കീതാണ്. 

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User