മെസ്സിയുടെ പേരിലെ വിവാദം കത്തുന്നു; മുൻമന്ത്രി അബ്ദുറഹിമാനും അന്വേഷണവലയത്തിൽ
മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ SIT അന്വേഷണം ശക്തമാകുന്നതിനിടെ മുൻ കായികമന്ത്രി വി. അബ്ദുറഹിമാന്റെ പങ്കും അന്വേഷണപരിധിയിലുണ്ട്.
നാടകം കളിച്ച് ജനങ്ങളെ പറ്റിച്ചവർക്ക് ഒടുവിൽ തിരശ്ശീല വീഴുകയാണ്! 'പവനായി ശവനായി' എന്ന് പറയുംപോലെ, വലിയ വീരവാദങ്ങൾ മുഴക്കി നടന്ന മുൻ എൽഡിഎഫ് സർക്കാരിലെ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഇതാ അഴിയെണ്ണാൻ ഒരുങ്ങുന്നു! അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കുമെന്ന പേരിൽ ലോകം ഇന്നുവരെ കാണാത്ത തരത്തിലുള്ള പച്ചക്കള്ളവും വൻ തട്ടിപ്പുമാണ് കഴിഞ്ഞ ഭരണാധികാരികൾ ചേർന്ന് അരങ്ങേറ്റിയത്. മരംമുറി കേസ് മുതൽ മാംഗോ ഫോൺ തട്ടിപ്പു വരെ നടത്തി ശീലിച്ച റിപ്പോർട്ടർ ചാനൽ മുതലാളിമാർ ഉൾപ്പെടെയുള്ള തട്ടിപ്പു വീരന്മാർക്ക് കോടികളുടെ കരാർ വച്ചുനീട്ടിയത് ആരാണെന്ന ചോദ്യത്തിനുള്ള ഉത്തരത്തിലേക്കാണ് അന്വേഷണം ഇപ്പോൾ ചെന്നെത്തിനിൽക്കുന്നത്. വെളുപ്പാൻ കാലത്ത് മദ്യക്കേസിന്റെ പേരുപറഞ്ഞ് ആന്റോ അഗസ്റ്റിനെ കുടുക്കിയതോടെയാണ്, മുൻ സർക്കാരിലെ ഭരണസിരാകേന്ദ്രങ്ങളെപ്പോലും വിറപ്പിക്കുന്ന ഈ അന്താരാഷ്ട്ര ചതിയുടെ ചുരുളഴിയാൻ തുടങ്ങിയത്. ജനങ്ങളെയും കേന്ദ്ര സർക്കാരിനെയും ഒരുപോലെ വഞ്ചിച്ച് നടത്തിയ ഈ കൂട്ടുതട്ടിപ്പിന്റെ വികൃതമുഖം പുറത്തുവന്നതോടെ, മുൻ മന്ത്രിയുടെ അറസ്റ്റിലേക്ക് കാര്യങ്ങൾ വേഗത്തിൽ നീങ്ങുകയാണ്.
ഈ അന്വേഷണം കേവലം ഒരു രാഷ്ട്രീയ പ്രതികാരമല്ലെന്ന് ഉറപ്പുവരുത്തി, കേസിനെ കൃത്യമായ നിയമവഴിയിലൂടെ മുന്നോട്ടുകൊണ്ടുപോകുന്നത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മാസ്റ്റർ പ്ലാനാണ്. ഇലയ്ക്കും മുള്ളിനും കേടില്ലാതെ, എസ്.ഐ.ടിക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിക്കൊണ്ട് സർക്കാരിന്റെ യാതൊരു ഇടപെടലുമില്ലാതെ അന്വേഷണം നടത്താനാണ് ചെന്നിത്തല ഉത്തരവിട്ടിരിക്കുന്നത്. ഇങ്ങനെ പൂർണ്ണ സ്വാതന്ത്ര്യത്തോടെ എസ്.ഐ.ടി നടത്തിയ തെരച്ചിലിലാണ് കപ്പിത്താന്റെയും കാരണഭൂതന്റെയും അനുവാദത്തോടെ നടന്ന ഈ വലിയ ഗൂഢാലോചനയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ ഓരോന്നായി പുറത്തുവന്നത്! ഫിഫയുടെയോ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെയോ അനുമതിയില്ലാതെ, നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തി കോടികൾ വിദേശത്തേക്ക് കടത്തിയതിന്റെ വ്യക്തമായ തെളിവുകൾ എസ്.ഐ.ടി കണ്ടെടുത്തിരിക്കുന്നു. നിയമവകുപ്പിനെയോ മന്ത്രിസഭയെയോ അറിയിക്കാതെ മന്ത്രിയുടെ ഓഫീസ് നേരിട്ട് നടത്തിയ ഈ കള്ളക്കളികളുടെ തെളിവുകൾ നിരത്തി, എസ്.ഐ.ടി അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ മുൻ മന്ത്രി അബ്ദുറഹ്മാന് ഇനി പൂട്ടിറങ്ങുകയല്ലാതെ വേറെ വഴിയില്ല!
മറുവശത്ത്, ഒറ്റ തെരഞ്ഞെടുപ്പു തോൽവി കൊണ്ട് സകല കൂടാരങ്ങളും പൊളിഞ്ഞുവീണ്, അണികളെപ്പോലും നഷ്ടപ്പെട്ട് തരിപ്പണമായ അവസ്ഥയിലാണ് സി.പി.എമ്മും എൽ.ഡി.എഫും. വലിയ വിശാല സംസ്ഥാന സമിതി യോഗങ്ങൾ വിളിച്ച്, തങ്ങളുടെ കൊള്ളരുായ്മകളെല്ലാം പൊടിതട്ടി മൂടിപ്പുതച്ച്, പുതിയ നേതാക്കളെ മുന്നിൽനിർത്തി മുഖം മിനുക്കാൻ പാർട്ടി ശ്രമിക്കുമ്പോഴും ഈ കോടികളുടെ മെസ്സി തട്ടിപ്പിനെക്കുറിച്ച് അവർ ഒരക്ഷരം പോലും മിണ്ടുന്നില്ല. എസ്.ഐ.ടിയുടെ പൂട്ടിൽ അബ്ദുറഹ്മാൻ കുടുങ്ങുമ്പോൾ അത് ചെന്നെത്തുന്നത് എൽഡിഎഫ് ഭരണത്തിന്റെ അഴിമതിക്കോട്ടകളുടെ അടിത്തറയിലാണ്. വിജിലൻസും സി.ബി.ഐയും ഇ.ഡിയും ആദായനികുതി വകുപ്പും ഒരുപോലെ വലവീശുമ്പോൾ, തട്ടിപ്പുകാർക്കൊപ്പം കൂട്ടുനിന്ന മുൻ മന്ത്രി ഉൾപ്പെടെയുള്ള വമ്പൻ സ്രാവുകൾ അഴിയെണ്ണുന്ന കാഴ്ചയ്ക്കാണ് ഇനി കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത്!
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)