ഡ്രൈവിങ് ലൈസൻസിന് ഇനി ഒരു പരീക്ഷ കൂടി; ലേണേഴ്‌സ് കഴിഞ്ഞാൽ 30 ദിവസം കാത്തിരിക്കണം

വീഡിയോ ഗെയിം മാതൃകയിൽ ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്; ഡിസംബർ 31 മുതൽ പുതിയ സംവിധാനം

Sep 15, 2026 - 15:13
0
ഡ്രൈവിങ് ലൈസൻസിന് ഇനി ഒരു പരീക്ഷ കൂടി; ലേണേഴ്‌സ് കഴിഞ്ഞാൽ 30 ദിവസം കാത്തിരിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള നടപടിക്രമങ്ങളിൽ പുതിയ മാറ്റവുമായി ഗതാഗത വകുപ്പ്. ലേണേഴ്‌സ് ടെസ്റ്റ് വിജയിച്ച ശേഷം 30 ദിവസം കഴിഞ്ഞാൽ ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് കൂടി പാസാകണം. പുതിയ പരീക്ഷയുമായി ബന്ധപ്പെട്ട് ഗതാഗത കമ്മീഷണർ ഉത്തരവിറക്കി.

ഡ്രൈവിങിനിടെ റോഡിൽ പെട്ടെന്ന് ഉണ്ടാകാവുന്ന അപകടസാധ്യതകളും തടസ്സങ്ങളും തിരിച്ചറിഞ്ഞ് അതിനനുസരിച്ച് സുരക്ഷിതമായി വാഹനം നിയന്ത്രിക്കാനുള്ള ഡ്രൈവറുടെ കഴിവാണ് പുതിയ പരീക്ഷയിലൂടെ പരിശോധിക്കുക. വീഡിയോ ഗെയിം മാതൃകയിലുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്.

ഡിസംബർ 31 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരും. റോഡിലെ അപകടസാധ്യതകൾ കൃത്യമായി തിരിച്ചറിയാനുള്ള ശേഷി വിലയിരുത്തുന്നതായിരിക്കും പരീക്ഷയുടെ പ്രധാന ലക്ഷ്യം.

അംഗീകൃത ഡ്രൈവിങ് സ്‌കൂളുകൾ അടുത്ത മൂന്ന് മാസത്തിനകം അപേക്ഷകർക്ക് ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റിനുള്ള ആവശ്യമായ പരിശീലനം നൽകണമെന്നും ഗതാഗത വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User