നേതാക്കളുടെ ഇടപെടൽ ഫലം കണ്ടു.പൂടംകല്ല് താലൂക്കാശുപത്രിയിൽ രാത്രികാല സേവനം ഇന്ന് മുതൽ പുനരാരംഭിക്കും

മാസങ്ങൾക്കുശേഷം രാത്രിയിലും ചികിത്സ; മലയോര മേഖലയിലെ ജനങ്ങൾക്ക് വലിയ ആശ്വാസം

Sep 15, 2026 - 15:45
0
നേതാക്കളുടെ ഇടപെടൽ ഫലം കണ്ടു.പൂടംകല്ല് താലൂക്കാശുപത്രിയിൽ രാത്രികാല സേവനം ഇന്ന് മുതൽ പുനരാരംഭിക്കും

പൂടംകല്ല്: മാസങ്ങളായി പരിമിതപ്പെടുത്തിയിരുന്ന പൂടംകല്ല് താലൂക്കാശുപത്രിയിലെ രാത്രികാല ചികിത്സാ സേവനം ഇന്ന് മുതൽ പുനരാരംഭിക്കും. ഇതോടെ പൂടംകല്ല് ഉൾപ്പെടെയുള്ള മലയോര മേഖലയിലെ ജനങ്ങൾക്ക് രാത്രിയിലും അടിയന്തര ചികിത്സാ സൗകര്യം ലഭ്യമാകും.

2026 ഏപ്രിൽ 16 മുതൽ ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ് രൂക്ഷമായതിനെ തുടർന്നാണ് 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന സേവനം രാത്രി 8 മണിവരെ മാത്രമായി ചുരുക്കിയത്. 20 ഡോക്ടർമാർ ആവശ്യമായിരുന്നിടത്ത് ആറ് ഡോക്ടർമാർ മാത്രമാണ് ഉണ്ടായിരുന്നത്. ഡോക്ടർമാരുടെ ക്ഷാമം മൂലം ഒ.പി. സേവനമടക്കം ആശുപത്രിയിലെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനവും താളംതെറ്റിയിരുന്നു.

കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ ,യുഡിഎഫ് നേതാക്കൾ എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ മന്ത്രിക്കും,മുഖ്യമന്ത്രിക്കും ഇതുസംബന്ധിച്ച് നിവേദനം നൽകിയിരുന്നു 

തുടർച്ചയായ ഇടപെടലുകൾക്ക് പിന്നാലെയാണ് രാത്രികാല സേവനം പുനരാരംഭിക്കുന്നത്. രാത്രിയിലും ചികിത്സ ലഭ്യമാകുന്നതോടെ അടിയന്തര ചികിത്സ ആവശ്യമായ രോഗികൾക്കും പൂടംകല്ല് ഉൾപ്പെടെയുള്ള മലയോര മേഖലയിലെ സാധാരണക്കാർക്കും വലിയ ആശ്വാസമാകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User