രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രതിഷേധത്തിനടിയിലും പ്രധാനമന്ത്രിക്കൊപ്പം ഫ്രാൻസിലേക്ക് പോകാനൊരുങ്ങി ധർമ്മേന്ദ്ര പ്രധാൻ

യാത്രയുടെ ഷെഡ്യൂള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു.

Jun 06, 2026 - 10:12
0
രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രതിഷേധത്തിനടിയിലും പ്രധാനമന്ത്രിക്കൊപ്പം ഫ്രാൻസിലേക്ക് പോകാനൊരുങ്ങി ധർമ്മേന്ദ്ര പ്രധാൻ

ഡൽഹി: നീറ്റ് പരീക്ഷ റദ്ദാക്കല്‍, സിബിഎസ്ഇ മൂല്യനിര്‍ണ്ണയ ക്രമക്കേട് വിവാദങ്ങള്‍ക്കിടെ ശക്തമായ പ്രതിഷേധവും രാജി ആവശ്യവും നേരിടുന്നതിനിടെ പ്രധാനമന്ത്രിക്കൊപ്പം ഫ്രാൻസിലേക്ക് പറക്കാൻ ഒരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന. ഫ്രാൻസിൽ  നടക്കുന്ന 'ഭാരത് ഇന്നൊവേറ്റീവ്‌സ് 2026' എന്ന ടെക്‌നോളജി എക്‌സിബിഷൻ്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര മന്ത്രി ഫ്രാൻസിലേക്ക് പോകുന്നത്. ജൂണ്‍ 14 മുതല്‍ 16 വരെ നടക്കുന്ന എക്സിബിഷന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. ഇന്ത്യയുടെ നൂതന സാങ്കേതിക സംരംഭങ്ങളെ ആഗോളതലത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്ന സുപ്രധാന പദ്ധതിയാണിത്. യാത്രയുടെ ഷെഡ്യൂള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു. 

അതേസമയം, ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് സിജെപി ജന്തര്‍മന്തറിലെ പാര്‍ലമെന്റ് സ്ട്രീറ്റില്‍ ഒത്തുചേരുന്നുണ്ട്. സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ആനി രാജ, അഭിനേതാവ് പ്രകാശ് രാജ്, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക് തുടങ്ങിയ പ്രമുഖര്‍ സിജെപിയുടെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User