വൈപ്പിനിൽ സ്വകാര്യ ഷിപ്പ് യാർഡിൽ തീപ്പിടുത്തം; അറ്റകുറ്റ പണിക്കായി എത്തിച്ച കപ്പലിനാണ് തീപിടിച്ചത്

വൈപ്പിൻ കാളമുക്കിൽ പ്രവർത്തിക്കുന്ന സീ ബ്ലൂ എന്ന ഷിപ്പ് യാർഡിൽ ആണ് തീപിടുത്തം ഉണ്ടായത്

Jun 22, 2026 - 10:09
0
വൈപ്പിനിൽ സ്വകാര്യ ഷിപ്പ് യാർഡിൽ തീപ്പിടുത്തം; അറ്റകുറ്റ പണിക്കായി എത്തിച്ച കപ്പലിനാണ് തീപിടിച്ചത്

കൊച്ചി: എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡായ സീ ബ്ലൂ ഷിപ്പ്‌യാർഡിൽ അറ്റകുറ്റ പണികൾക്കായി കൊണ്ടുവന്ന കപ്പലിന് തീപിടിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കപ്പലിന്റെ അറ്റകുറ്റ പണികൾ നടന്നു വരികയാണ്. അതിനടിയിലാണ് അപകടം സംഭവിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് കപ്പലിന്റെ എൻജിൻ ഭാഗത്തുനിന്ന് തീയും പുകയും ഉയരുന്നതായി കണ്ടതെന്ന് പ്രദേശവാസികൾ പറഞ്ഞത്. അഗ്‌നിശമന സേനയുടെ ഏഴോളം യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിച്ചുവെങ്കിലും തീ നിയന്ത്രണവിധേയമായിട്ടില്ല. അറ്റകുറ്റപ്പണികൾക്കായി കപ്പലിന്റെ മുകൾത്തട്ടിൽ ജോലി നടക്കാതിരുന്ന സമയത്താണ് തീ പടർന്നത്. എന്നാൽ നിമിഷങ്ങൾക്കകം തീ കപ്പലിന്റെ മുകൾ ഭാഗത്തേക്ക് വലിയ തോതിൽ പടർന്നുപിടിക്കുകയായിരുന്നു. 

തീപ്പിടുത്തം ഉണ്ടായ ഷിപ്പ് യാർഡ് അനധികൃതമായാണ് അവിടെ പ്രവൃത്തിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. പഞ്ചായത്ത് ലൈസൻസ് ഇല്ലാതെയും, മലിനീകരണ നിയന്ത്രണ ബോർഡിന്റെ സ്റ്റോപ്പ് മെമോ ലംഘിച്ചുമാണ് പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. സ്‌കൂളിന് സമീപം പ്രവർത്തിക്കുന്ന ഈ ഷിപ്പ്‌യാർഡിന്റെ പ്രവർത്തനങ്ങൾ മൂലം ഗുരുതരമായ ശബ്ദ-വായു മലിനീകരണം അനുഭവപ്പെടുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User