പെൻഷൻ വിവാദത്തിൽ നിയമസഭയിൽ സർക്കാരും പ്രതിപക്ഷവും നേർക്കുനേർ

Jun 22, 2026 - 11:39
0
പെൻഷൻ വിവാദത്തിൽ നിയമസഭയിൽ സർക്കാരും പ്രതിപക്ഷവും നേർക്കുനേർ

തിരുവനന്തപുരം: സ്ത്രീ സുരക്ഷ പെൻഷൻ സാമൂഹ്യ പെൻഷന്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ വ്യക്തമാക്കി. കഴിഞ്ഞ  സർക്കാരിന്റെ തിരഞ്ഞെടുപ്പിന് മുൻപായി കൊണ്ടുവന്ന പദ്ധതിയാണ് ഇതെന്നും ഈ പെൻഷൻ തുടരണമോ വേണ്ടയോ എന്നുള്ളതിൽ ഇപ്പോൾ തീരുമാനം ആയിട്ടില്ലായെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ, സാമൂഹ്യക്ഷേമ പെൻഷൻ മുടങ്ങാതെ കൊടുക്കുമെന്നും ഈ മാസത്തെ പെൻഷൻ ഉത്തരവ് നാളെ ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴഞ്ഞ ദിവസം ലോസ് ഏഞ്ചൽസിൽ താമസിക്കുന്ന ഒരാൾ പെൻഷൻ കിട്ടിയിലായെന്ന് പരാതി പറഞ്ഞതായി ഉദ്യോഗസ്ഥർ അറിയിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, മകൻ വിദേശത്താണെന്ന കാരണത്താൽ അമ്മയെ പെൻഷന് അയോഗ്യയാക്കുന്നതിൽ എന്ത് ന്യായമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചോദിച്ചു. അതേസമയം, അർഹരായവർക്ക് ക്ഷേമപെൻഷൻ നിഷേധിക്കപ്പെടരുതെന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് ആണ് വി ഡി സതീശന്റെ മറുപടി.ക്ഷേമപെൻഷൻ 3,000 രൂപയായി ഉയർത്തുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനം എത്രയും വേഗം പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User