സർക്കാർ ഓഫീസുകളിലെത്തുന്ന മുതിർന്ന പൗരന്മാർക്ക് അന്തസ്സുറ്റ പരിഗണന ഉറപ്പാക്കണം: പി.കെ. ഫൈസൽ
ആരോഗ്യപ്രശ്നങ്ങളും സാങ്കേതിക പരിജ്ഞാനക്കുറവും നേരിടുന്ന വയോജനങ്ങൾക്ക് മാന്യമായ പെരുമാറ്റവും ഇരിപ്പിട സൗകര്യവും ഉറപ്പാക്കണമെന്ന് ഡിസിസി പ്രസിഡന്റ്.
കെപിസിസി സീനിയർ സിറ്റിസൺ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി. വിജയകുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മോഹനൻ പുത്തൂർ, ഡിസിസി ജനറൽ സെക്രട്ടറിമാരായ എം.സി. പ്രഭാകരൻ, സി. രാജൻ പെരിയ, കെ. ബലരാമൻ നമ്പ്യാർ, കെ. ഖാലിദ്, ഗീത കൃഷ്ണൻ, വി.ആർ. വിദ്യാസാഗർ, ഡിസിസി ട്രഷറർ ഡോ. കെ.വി. ശശിധരൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ എം. രാജീവൻ നമ്പ്യാർ, ഉമേശൻ വേളൂർ, കെ.വി. ഭക്തവത്സലൻ എന്നിവർ സംസാരിച്ചു. വളപ്പിൽ ഗോപി സ്വാഗതവും പി.എൻ. ഗംഗാധരൻ നന്ദിയും പറഞ്ഞു.
യോഗത്തിൽ കെപിസിസി സീനിയർ സിറ്റിസൺ കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റി ഭാരവാഹികളായി വളപ്പിൽ ഗോപിയെ പ്രസിഡന്റായും പ്രഭാകരൻ കരിച്ചേരിയെ ജനറൽ സെക്രട്ടറിയായും കെ. സുകുമാരനെ ട്രഷററായും തിരഞ്ഞെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)