ഗാന്ധിജയന്തിക്ക് മുന്നോടിയായി കെ.എസ്.ആർ.ടി.സിയിൽ ശുചീകരണ യജ്ഞം; നാളെ മുതൽ ഒരാഴ്ച നീളുന്ന പ്രത്യേക പരിപാടികൾ
സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 2 വരെ എല്ലാ കെ.എസ്.ആർ.ടി.സി യൂണിറ്റുകളിലും വർക്ക്‌ഷോപ്പുകളിലും ശുചീകരണ പ്രവർത്തനങ്ങൾ; എൻ.എസ്.എസ്, എൻ.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗങ്ങളും പങ്കാളികളാകും.
തിരുവനന്തപുരം: ഗാന്ധിജയന്തിയോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 2 വരെ സേവന ശുചീകരണ വാരമായി ആചരിക്കും. ശുചിത്വത്തിന്റെയും സേവനത്തിന്റെയും സന്ദേശം പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഒരാഴ്ച നീളുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
കെ.എസ്.ആർ.ടി.സിയുടെ എല്ലാ യൂണിറ്റുകളിലും വർക്ക്‌ഷോപ്പുകളിലും വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. ബസ് സ്റ്റേഷനുകൾ, യൂണിറ്റ് പരിസരങ്ങൾ, വർക്ക്‌ഷോപ്പുകൾ, യാത്രക്കാർക്കുള്ള സൗകര്യങ്ങൾ എന്നിവയുടെ ശുചിത്വം ഉറപ്പാക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകും.
ശുചീകരണ പ്രവർത്തനങ്ങളിൽ പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ.എസ്.എസ്, എൻ.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗങ്ങളുടെ സജീവ പങ്കാളിത്തവും ഉറപ്പാക്കും. ഇതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും പൊതുസമൂഹത്തിന്റെയും കൂട്ടായ പങ്കാളിത്തത്തിലൂടെ ശുചിത്വബോധവും സേവന മനോഭാവവും സാമൂഹിക ഉത്തരവാദിത്വവും ശക്തിപ്പെടുത്തുകയാണ് കെ.എസ്.ആർ.ടി.സിയുടെ ലക്ഷ്യം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)