‘തിരഞ്ഞെടുപ്പുകൾ തകർന്നു’; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

വോട്ടർപട്ടികയിലെ മാറ്റങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങളും ചൂണ്ടിക്കാട്ടി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി രംഗത്ത്.

Sep 25, 2026 - 10:07
Updated: 1 hour ago
0
‘തിരഞ്ഞെടുപ്പുകൾ തകർന്നു’; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

ജനാധിപത്യത്തെ കശാപ്പ് ചെയ്ത്  രാജ്യത്തെ നാണം കെടുത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നു. ഇത് വളരെ ഗൗരവമുള്ള വിഷയമായി രാജ്യം കാണുകയാണ്. ഭരണ പക്ഷത്തിന്റെ താൽപര്യങ്ങൾക്കു ഒരു രാജ്യത്തിന്റെ വോട്ടവകാശം  തകർത്തെറിയുക എന്നുള്ളത് ചരിത്രത്തിലാദ്യമായി കാണുകയാണ്.. തെരഞ്ഞടുപ്പ് കമ്മീഷൻ രാജിവെക്കുന്നതോടൊപ്പം തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ സമഗ്രമായ അന്വേഷണം നടക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നു.ഈ ഗൂഢാലോചനയുടെ തലപ്പത്ത് മോദിയും അമിത് ഷായുമാണ് ഉള്ളതെന്ന് തെളിവ് സഹിതം രാഹുൽ പറയുകയാണ്. ദില്ലിയിൽ വാർത്താ സമ്മേളന൦ വിളിച്ചു രാജ്യത്തിന്റെ പ്രതിപക്ഷനേതാവിനു ഇത് പറയേണ്ടി വന്നിട്ടുണ്ടങ്കിൽ അത് ഗൗരവം തന്നെയാണ്.  വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കിയതിനെ രണ്ട് കമ്മീഷണർമാർ എതിർത്തുവെന്നതാണ് ഇന്ത്യൻ എക്സ്പ്രസ് പോലെയുള്ള പ്രധാന മാധ്യമങ്ങൾ വാർത്ത നൽകിയിരിക്കുന്നത്.. രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ട് ചോരിയും അന്ന് തന്നെ പറഞ്ഞത് അക്കാര്യം തന്നെയാണ്.. ഇവിടെ വോട്ട് ചോരി മാത്രമല്ല കാനോൻ ചോരിയും നടന്നിരിക്കുന്നു എന്നുള്ളതാണ് തെളിയുന്നത്.. ഭരണഘടനാ സ്ഥാപനങ്ങളെ  തകർത്ത തെരഞ്ഞടുപ്പ് കമ്മീഷനെ ജനങ്ങൾ  ശിക്ഷിക്കുന്ന കാലമാണ് ഇനി കാണാൻ പോകുന്നത്..  ബിജെപി സര്‍ക്കാര്‍ 30 മുതല്‍ 50 വര്‍ഷം വരെ ഭരിക്കുമെന്ന അമിത് ഷായുടെ വീഡിയോ പ്രദര്‍ശിപ്പിച്ചാണ് രാഹുല്‍ ഗാന്ധി ഈ സത്യങ്ങൾ എല്ലാം തുറന്നടിച്ചത്..ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇങ്ങനെ പറയാനാകില്ലെന്നും അതൊരു അട്ടിമറിയുടെയും തെരഞ്ഞടുപ്പുകമ്മീഷനെപോലുള്ളവരുടെ വഴിവിട്ട സഹായം തന്നെയാണ് ഇതെന്നുമാണ് രാഹുൽ ഗാന്ധി സൂചിപ്പിക്കുന്നത്. ഞാൻ വരുന്നത് രാഷ്ട്രീയ കുടുംബത്തില്‍ നിന്നാണ് എന്നും ബംഗ്ലാദേശ് യുദ്ധവിജയത്തിന് ശേഷം പോലും ഇന്ദിരാഗാന്ധി സര്‍ക്കാര്‍ തോറ്റ ചരിത്രം ഇവിടെയുണ്ട്. എന്നിരിക്കെ എന്ത് ഉറപ്പിലാണ് ബിജെപി നേതാക്കള്‍ ഇങ്ങനെ സംസാരിക്കുന്നത് എന്ന രാഹുലിന്റെ ചോദ്യത്തിൽ  സവർക്കറുടെ പിൻഗാമികൾക്ക് ഇതുവരെ മിണ്ടാൻ വാക്കുകളില്ല.. ബിജെപി വിജയങ്ങളില്‍ ഭരണവിരുദ്ധവികാരമില്ലേ എന്നുള്ള ഒരു ചോദ്യം രാഹുൽ ഗാന്ധി ഉന്നയിക്കുന്നു.  ബിജെപിയുടെ വിജയം എങ്ങനെ സംഭവിക്കുന്നു എന്നതിനുള്ള ഉത്തരമാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്ന് രാഹുൽ ഗാന്ധി രാജ്യത്തിനു പറഞ്ഞു കൊടുക്കുകയാണ്.

നമ്മുടെ വോട്ടുകളും ഭരണഘടനയും തകര്‍ക്കപ്പെടുകയാണ്. ജനങ്ങളുടെ വോട്ട് സംരക്ഷിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര്‍ക്കപ്പെടുകയാണെങ്കില്‍ മറ്റ് ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും നിലനില്‍പ്പില്ലാതെയാകും എന്ന രാഹുൽ ഗാന്ധിയുടെ വാക്കുകളോടെ ഗ്യാനേഷ്കുമാറിനെ ആ സ്ഥാനത്തിൽ നിന്നും മാറ്റാനുള്ള എല്ലാ നീക്കങ്ങളും ആരംഭിച്ചിരിക്കുകയാണ് പ്രതിപക്ഷം.  മോദി, അദാനി മുതല്‍ ഗ്യാനേഷ് കുമാര്‍ വരെയുള്ളവരാണ് ഗൂഢാലോചനയ്ക്ക് പിന്നില്‍ എന്നുറപ്പിക്കുമ്പോൾ തെരഞ്ഞടുപ്പ് കമ്മീഷൻ ആ സ്ഥാനത്തു തുടരാൻ ഇനി യോഗ്യരല്ലായെന്ന് ഈ രാജ്യവും ഉറപ്പിക്കുകയാണ്.

വോട്ട് തട്ടിപ്പ് ആരോപണം നിലനിൽക്കുമ്പോൾ തന്നെ അത് സമ്മതിക്കുന്നതിനു തുല്യമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിലെ
അഭിപ്രായഭിന്നത കൂടി പുറത്തുവന്നതിനു പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന ആവശ്യംരാജ്യത്തു ശക്തമാകുകയാണ്.. മണ്ഡല പുനർനിർണയം ലക്ഷ്യം വെച്ചുകൊണ്ട് പാർലമെന്റ് സമ്മേളനം വിളിച്ചു കൂട്ടുന്ന സർക്കാർ കാണാൻ പോകുന്നത്  മറ്റൊരു പ്രതിഷേധമായിരിക്കും. ഗ്യാസ്നഷ് കുമാറിനെ കുറ്റവിചാരണ ചെയ്യാനുള്ള പ്രമേയം പ്രതിപക്ഷം പാർലമെന്റിന്റെ ഇരുസഭകളിലും വീണ്ടും അവതരിപ്പിക്കും. ഗ്യാനേഷ് കുമാർ സ്ഥാനമൊഴിഞ്ഞ് മാപ്പുസാക്ഷിയാകണമെന്നു ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു കഴിഞ്ഞു.. 48 മണിക്കൂറിനുള്ളിൽ രാജിവച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങുമെന്നു കോക്രോച്ച് ജനതാ പാർട്ടിയും  പ്രഖ്യാപിച്ചത്തോടെ മറ്റൊരു ഐതിഹാസിക സമരത്തിനാണ് രാജ്യം കത്തിനിൽക്കുന്നത്.  കോൺഗ്രസ് മുൻകയ്യെടുത്ത് കൊണ്ടുവരുന്ന പ്രമേയത്തിന് ഇന്ത്യാസഖ്യത്തിലെ കക്ഷികളുടെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. പ്രമേയത്തിനുള്ള നോട്ടിസിന്റെ കരട് തയ്യാറാകുകയാണ് ഇപ്പോൾ.. ലോക്സഭയിലും രാജ്യസഭയിലും അവതരിപ്പിക്കാനിരിക്കുകയാണ്.  

വോട്ടർപട്ടികയിൽ കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് ഗ്യാനേഷിനെതിരെ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി കഴിഞ്ഞു.. കൂടാതെ, സുപ്രീം കോടതിയിൽ ഹർജി നൽകാനുള്ള നീക്കവും അഭിഭാഷകരുടെ ഭാഗത്തുനിന്നു ആരംഭിച്ചിരിക്കുന്നു... പ്രതിഷേധത്തിന്റെ ആദ്യ പടി എന്നുള്ള നിലയിൽ എല്ലാ സംസ്ഥാനങ്ങളിലും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർമാരുടെ ഓഫിസുകളിലേക്ക് ഇന്ന് കോൺഗ്രസ് അതിശക്തമായ മാർച്ച് നടത്തുകയാണ്.. അത്കഴിയുമ്പോൾ മറ്റന്നാൾ   എല്ലാ കലക്ടറേറ്റുകളിലേക്കും മാർച്ച് നടത്തും. ഇതെല്ലം രാജ്യവ്യാപകമായി അലയടിക്കുന്ന സമരങ്ങളായി മാറുകയാണ്.   അതിനെല്ലാം പുറമെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആരംഭിക്കാൻ അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയുടെ അനുമതി തേടി കൊണ്ട് അഭിഭാഷകനായ ബ്രജേഷ് സിങ്ങു കത്തു നൽകിയിരിക്കുകയാണ്.. ക്രിമിനൽ കോടതിയലക്ഷ്യ നടപടി സുപ്രീംകോടതിയിൽ ആരംഭിക്കണമെങ്കിൽ അറ്റോർണി ജനറലിന്റെ രേഖാമൂലമുള്ള മറുപടി ആവശ്യമാണ് എന്നിരിക്കെ അതും സമ്പാദിക്കുന്ന പ്രതിപക്ഷം അങ്ങനെ തെരഞ്ഞടുപ്പ് കമ്മീഷന്റെ കസേരയിൽ ഇരുന്നു ബിജെപിക്ക്  ഒത്താശ ചെയ്തു രാജ്യത്തെ ജനാതിപത്യം കളങ്കപ്പെടുത്തിയ ഗ്യാനേഷ്കുമാറിനെ എടുത്തു പുറത്തു കളയാനുള്ള എല്ലാ പരിപാടിയും രാജ്യത്തു ആരംഭിച്ചിരിക്കുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User