മെസ്സിയുടെ ഹാട്രിക്കിൽ അർജന്റീനയുടെ ആദ്യ ജയം; തകർന്ന് തരിപ്പണമായി അൽജീരിയ

മെസ്സിയുടെ ഹാട്രിക്കിൽ അർജന്റീനയുടെ ആദ്യ ജയം; തകർന്ന് തരിപ്പണമായി അൽജീരിയ

കാൻസാസ് സിറ്റി: ലോകകപ്പിലെ ആദ്യ കളിയിൽ ആരാധകരെ നിരാശരാക്കാതെ മെസ്സി. അർജന്റീനയുടെ ക്യാപ്റ്റൻ മെസ്സിയുടെ ഹാട്രിക്കിൽ അൽജീരിയ  വീണു.  എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന അൽജീരിയയെ തകർത്തത്. കാൻസാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തിൽ ആണ് ആവേശ പോരാട്ടം നടന്നത്. കളിയുടെ 17, 60, 76 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോളുകൾ. മെസിയുടെ കരിയറിലെ ആദ്യ ലോകകപ്പ് ഹാട്രിക്ക് ആണിത് എന്ന പ്രത്യേകതയും ഈ കളിക്കുണ്ട്. കൂടാതെ,  ഈ മത്സരത്തിൽ കളത്തിലിറങ്ങിയതോടെ ആറ് വ്യത്യസ്ത ലോകകപ്പുകളിൽ കളിക്കുന്ന ലോകത്തിലെ ആദ്യ പുരുഷ താരം എന്ന റെക്കോർഡ് 38-കാരനായ മെസി സ്വന്തമാക്കി. ഓസ്ട്രിയയും ജോര്‍ദാനുമാണ് അടുത്ത കളികളിൽ അർജന്റീനയുടെ എതിരാളികൾ.