ഇന്ത്യയിൽ ടെലഗ്രാമിന് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ; നടപടി നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ

ഇന്ത്യയിൽ ടെലഗ്രാമിന് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ; നടപടി നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ

ഡൽഹി: രാജ്യത്ത് നീറ്റ് പുനഃപരീക്ഷ നടക്കാൻ പോകുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ. ടെലഗ്രാമിന് ഇന്ത്യയിൽ താത്കാലികമായി നിയന്ത്രണമേർപ്പെടുത്തി. ജൂൺ 22 വരെയാണ് രാജ്യത്ത് ടെലഗ്രാം ആക്സസ് പരിമിതപ്പെടുത്തിയിരിക്കുന്നത്. ചോദ്യപേപ്പർ ചോർച്ച തടയുക എന്നതാണ് ഈ നിയന്ത്രണം കൊണ്ട് കേന്ദ്ര സർക്കാർ ലക്ഷ്യമാക്കുന്നത്. മെസേജ് എഡിറ്റ് ഫീച്ചർ ജൂൺ 30 വരെ ഇന്ത്യയിൽ പ്രവർത്തനരഹിതമായിരിക്കും. നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും നീക്കം ചെയ്തിട്ടുണ്ട്. ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. എന്‍ഇഇടി പേപ്പർ ലീക്ക് എന്ന പേരിൽ പ്രവർത്തിച്ച നിരവധി ചാനലുകൾ അടച്ചുപൂട്ടി. അതേസമയം, ചോദ്യ പേപ്പർ ലഭ്യമാക്കാമെന്ന വാഗ്ദാനം പൂർണമായും തട്ടിപ്പാണെന്ന് എന്‍ടിഎ അറിയിച്ചു.