അടുത്ത് വർഷം നടത്താനിരുന്ന നാല് നിയമസഭാ തിരഞ്ഞെടുപ്പുകൾ ഉടൻ നടത്തും
രാജ്യത്ത് സെൻസസ് നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ വിവരശേഖരണ പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാനാണ് ഈ നീക്കമെന്നാണ് വിവരം
ഡൽഹി: നാല് സംസ്ഥാനങ്ങളിൽ അടുത്ത വർഷം നടത്താനിരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്താൻ ആലോചന. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിൽ ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പ് നടത്താനിരിക്കെയാണ് മണിപ്പൂർ ഒഴികെയുള്ള 4 സംസ്ഥാനങ്ങളിൽ പെട്ടന്ന് തിരഞ്ഞെടുപ്പ് നടത്താൻ ആലോചന നടത്തുന്നത്. ഈ വർഷം അവസാനത്തോടെ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് മണിപ്പൂരില്‍ തെരെഞ്ഞെടുപ്പ് പ്രത്യേകം നടത്തും. രാജ്യത്ത് സെൻസസ് നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ വിവരശേഖരണ പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാനാണ് ഈ നീക്കമെന്നാണ് വിവരം. സെൻസസ് ജോലികൾക്ക് വേണ്ടിയും തിരഞ്ഞെടുപ്പ് ജോലികൾക്ക് വേണ്ടിയും ഒരേ ഉദ്യോഗസ്ഥരെ തന്നെയാവും വിന്യസിക്കുക. അതുകൊണ്ട് തന്നെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാനാണ് ഈ നീക്കമെന്നാണ് സൂചന.