മാസപ്പടി കേസ്: വീണ വിജയൻ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ

Jun 17, 2026 - 11:45
0
മാസപ്പടി കേസ്: വീണ വിജയൻ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ മകൾ വീണ ടി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായി. കൊച്ചയിലെ ഇഡി ഓഫീസിൽ രാവിലെ 10:30 ഓടെ ഭർത്താവ് മുഹമ്മദ് റിയാസിന്റെ കൂടെയാണ്  എത്തിയത്. സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇ.ഡി. വിശദമായി ചോദ്യം ചെയ്യുമെന്നാണ് വിവരം. വെള്ളിയാഴ്ച്ച ഹാജരാകാൻ ആണ് നേരത്തെ ആവശ്യപ്പെട്ടതെങ്കിലും ആരോഗ്യ പ്രേശ്നങ്ങൾ കാരണം വീണ കൂടുതൽ സമയം തേടിയിരുന്നു. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് ശശിധരൻ കർത്തയുടെ ഭാര്യ ജയ കർത്തയെയും ശരണ് എസ്. കർത്തയെയും ഇ.ഡി. ചോദ്യം ചെയ്തിരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User