യുഡിഫ് സർക്കാരിന് വീണ്ടും പണിയായി നിയമന വിവാദം; മന്ത്രി റോജി എം ജോണിന്റെ പേർസണൽ സ്റ്റാഫിന് ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമെന്ന് പരാതി

മന്ത്രി സണ്ണി ജോസഫിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ പേഴ്സണൽ സ്റ്റാഫ് നിയമനവും ഇപ്പോൾ വിവാദമായിരിക്കുകയാണ്.

Jun 17, 2026 - 10:54
0
യുഡിഫ് സർക്കാരിന് വീണ്ടും പണിയായി നിയമന വിവാദം;  മന്ത്രി റോജി എം ജോണിന്റെ പേർസണൽ സ്റ്റാഫിന് ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമെന്ന് പരാതി

തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ പേഴ്സണൽ സ്റ്റാഫ് നിയമനവും ഇപ്പോൾ വിവാദമായിരിക്കുകയാണ്. ജമാഅത്തെ ഇസ്‌ലാമി ബന്ധമുള്ള കായംകുളം സ്വദേശി യു ഷൈജുവിന്റെ നിയമനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് കെപിസിസിക്ക് പരാതി നല്‍കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഷൈജു യുഡിഎഫിനെതിരെ പ്രവർത്തിച്ചിരുന്നുവെന്നു വെൽഫെയർ പാർട്ടിയുടെ സ്ഥാനാർത്ഥിക്ക് വേണ്ടിയാണ് ഷൈജു പ്രവർത്തിച്ചതെന്നും പരാതിയിൽ പറയുന്നു. നിയമനത്തിൽ അടിയന്തരമായി നടപടികൾ എടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അഫ്‌സല്‍ പ്ലാമൂട്ടില്‍ വ്യക്തമാക്കി. 

ആദ്യം നിയമന കുരുക്കിൽ പെട്ടത് നിലവിലെ വൈദ്യതി മന്ത്രി സണ്ണി ജോസഫ്‌ ആയിരുന്നു. സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവായ ബെന്നി തോമസിനെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതാണ് വലിയ വിമർശനങ്ങൾക്ക് കാരണം ആയത്. വിമർശനങ്ങൾ ഉയരുന്നതിനു പിന്നാലെ ബെന്നി തോമസ് സ്ഥാനം ഒഴിഞ്ഞു. താന്‍ കാരണം സണ്ണി ജോസഫിന്റെ പൊതുജീവിതത്തിന് പോറല്‍ ഏല്‍ക്കരുതെന്നായിരുന്നു ബെന്നി തോമസ് രാജിയില്‍ പ്രതികരിച്ചത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User