സതീശന്റെ ഭരണത്തെ പ്രശംസിച്ച് സി. ദിവാകരൻ; സിപിഎമ്മിന് തിരിച്ചടിയാകുമോ?
യുഡിഎഫ് സർക്കാരിന്റെ 100 ദിവസത്തെ ഭരണത്തെ പ്രശംസിച്ച് മുൻ മന്ത്രി സി. ദിവാകരൻ നടത്തിയ പരാമർശങ്ങൾ എൽഡിഎഫിനുള്ളിൽ പുതിയ രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവെക്കുന്നു.
വിഡി സതീശൻ കേരളത്തിൻ്റെ പ്രിയങ്കരനായ മുഖ്യമന്ത്രി ആയി മാറിയിരിക്കുന്നു എന്നതിൽ സംശയമില്ല.. പാർട്ടി ഭേദമന്യേ പ്രായ ഭേദമന്യേ എല്ലാവരും സതീശനെ ഇഷ്ടപ്പെടുന്നു എന്നത് മറച്ച് വെക്കാൻ ആകാത്ത യാഥാർത്ഥ്യമാണ്.. UDF സർക്കാർ അധികാരത്തിലേറി 100 ദിവസങ്ങൾ പിന്നിട്ടതേയുള്ളു.. ഇതിനിടയിൽ ഒട്ടേറെ ജനക്ഷേമ പദ്ധതികളാണ് നടപ്പാക്കിയത്.. കാര്യമാത്ര പ്രസക്തയായി വിമർശിക്കാൻ എന്തെങ്കിലും ഉണ്ടെന്ന് എതിരാളികൾ പോലും പറയില്ല .. പിന്നെ വിമർശിക്കാൻ വേണ്ടി ഓരോന്ന് വിളിച്ച് പറയുകയാണ് മുഖ്യ പ്രതിപക്ഷമായ LDF ഉൾപ്പെടെ ചെയ്യുന്നത്..
എന്നാൽ LDF ലെ രണ്ടാം കക്ഷിയായ CPI യുടെ ഒരു പ്രമുഖ നേതാവ് ഇന്നലെ മറച്ച് വെക്കാൻ ആകാതെ സത്യം തുറന്ന് പറഞ്ഞിരിക്കുകയാണ്.. വിഡി സതീശൻ കേരളത്തിൻ്റെ സ്പന്ദനമാണെന്ന് പറയുന്നത് മുൻ മന്ത്രിയായ സി ദിവാകരനാണ്.. തങ്ങളെ വെള്ളം കുടിപ്പിച്ച പ്രതിപക്ഷ നേതാവായിരുന്നു സതീശനെന്ന് തുറന്ന് സമ്മതിക്കുന്നുണ്ട് സിപിഐ നേതാവ്.. അധികാരത്തിൽ കേറിയപ്പോൾ തനിക്കുൾപ്പടെ ആദ്യം അമ്പരപ്പ് ഉണ്ടായിരുന്നു എന്നാൽ 100 ദിവസം കൊണ്ട് കേരളത്തിൻ്റെ താത്പര്യങ്ങൾ സതീശൻ്റെ കൈയിൽ ഭദ്രമാണെന്ന് തെളിഞ്ഞു എന്ന് കൂടി പറഞ്ഞ് ആ ഭരണമികവിനെ പുകഴ്ത്തുക കൂടിയാണ് ചെയ്തത്.. പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി യുഡിഎഫ് സർക്കാർ ചെയ്യുന്ന കാര്യങ്ങളോട് സഹകരിക്കാൻ കഴിയുമെന്നും വ്യക്തമാക്കുന്നുണ്ട് ദിവാകരൻ..
ഇതാണ് കേരളത്തിലെ ഓരോ മനുഷ്യരും ഇന്ന് പറയുന്നത്.. ഇവിടെ ദിവാകരനെ പോലൊരു നേതാവ് ഇങ്ങനെ വെട്ടിത്തുറന്ന് പറയുമ്പോൾ അതിന് രാഷ്ട്രീയ മാനങ്ങൾ കൂടിയുണ്ട്.. ഒരുപക്ഷേ ഇത് പാർട്ടിയിൽ വിവാദമായി വിമർശനങ്ങൾ ഉയർന്നാൽ അദ്ദേഹം ഈ പറഞ്ഞതിനെ മാറ്റിപ്പറഞ്ഞ് വിശദീകരിച്ചേക്കാം.. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ CPI യിലെ ഒരു നേതാവിൽ നിന്ന് സതീശന് അനുകൂലമായ പ്രസ്താവനകൾ ഉണ്ടാകുമ്പോൾ അത് LDF നിലപാടുകളെയാണ് റദ്ദ് ചെയ്യുന്നത്. അത് CPM നെ ചൊടിപ്പിക്കാതിരിക്കില്ല. CPM-CPI തർക്കത്തെ കൂടുതൽ രൂക്ഷമാക്കാൻ ഇത് കാരണവുമായേക്കാം.. ഒരു വശത്ത് സിപിഎം സതീശനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് സർക്കാരിനെതിരെ പോർമുഖം തുറക്കുകയാണ്.. 100 ദിവസം കൊണ്ട് തന്നെ ജനങ്ങൾ വെറുത്ത സർക്കാരായി മാറി, ജനജീവിതം പൊറുതിമുട്ടി എന്നൊക്കെയായിരുന്നു ഓണക്കാലത്ത് ഉൾപ്പെടെ സിപിഎം നേതാക്കൾ പറഞ്ഞ് നടന്നത്.. അപ്പോഴാണ് 100 ദിവസം കൊണ്ട് തന്നെ കേരളത്തിന്റെ ഭാവി സതീശന്റെ കൈകളിൽ സുരക്ഷിതമെന്ന പ്രശംസാപത്രം പ്രതിപക്ഷത്തെ രണ്ടാമത്തെ പാർട്ടിയുടെ നേതാവിൽ നിന്ന് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന മഹാത്മാ അയ്യങ്കാളി-ശ്രീനാരായണഗുരു പുരസ്കാരദാന ചടങ്ങിലായിരുന്നു ദിവാകരന്റെ വാക്കുകൾ
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)