ഡൽഹി ഹോസ്റ്റൽ കെട്ടിടം തകർന്ന സംഭവം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ഡൽഹി സത്യനികേതനിൽ അഞ്ചുനില സ്വകാര്യ പി.ജി. കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ ഏഴുപേർ മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ രാഹുൽ ഗാന്ധി രൂക്ഷ വിമർശനം ഉന്നയിച്ചു.

Sep 07, 2026 - 19:37
0
ഡൽഹി ഹോസ്റ്റൽ കെട്ടിടം തകർന്ന സംഭവം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ സത്യനികേതനിൽ വിദ്യാർഥികൾ താമസിച്ചിരുന്ന അഞ്ചുനില സ്വകാര്യ പി.ജി. കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ ഏഴുപേർ മരിച്ച സംഭവത്തിൽ കേന്ദ്ര-ഡൽഹി സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. 

കോളേജുകളിലും സർവകലാശാലകളിലും മതിയായ ഹോസ്റ്റൽ സൗകര്യങ്ങളില്ലാത്തതിനാൽ വിദ്യാർഥികൾ വലിയ തോതിൽ സ്വകാര്യ പി.ജി. താമസസൗകര്യങ്ങളെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യമാണുള്ളതെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഓരോ വിദ്യാർഥിയുടെയും ജീവൻ വിലപ്പെട്ടതാണെന്നും അവരുടെ സുരക്ഷ എല്ലാ സാഹചര്യങ്ങളിലും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കെട്ടിടം തകർന്ന സംഭവത്തിൽ ഏഴുപേർ മരിക്കുകയും 12 പേരെ രക്ഷപ്പെടുത്തുകയും ചെയ്തതായി അധികൃതർ അറിയിച്ചു. കെട്ടിട ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെട്ടിടത്തിന്റെ സുരക്ഷാ പരിശോധനയിലും മേൽനോട്ടത്തിലും വീഴ്ച വരുത്തിയെന്നാരോപിച്ച് അഞ്ച് എം.സി.ഡി ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User