പോപ്പുലര്‍ഫ്രണ്ടിന്റെ സംസ്ഥാനത്തെ ഓഫീസുകള്‍ പൊലീസ് അടച്ചുപൂട്ടുന്നു, നടപടി ഇന്നും തുടരും

Sep 30, 2022 - 02:01
0
പോപ്പുലര്‍ഫ്രണ്ടിന്റെ സംസ്ഥാനത്തെ ഓഫീസുകള്‍ പൊലീസ് അടച്ചുപൂട്ടുന്നു, നടപടി ഇന്നും തുടരും

 പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരോധിച്ചതിന് പിന്നാലെ കേരളത്തിൽ കഴിഞ്ഞ ദിവസം ആരംഭിച്ച  ഓഫീസുകളും സ്ഥാപനങ്ങളും അടച്ചുപൂട്ടി സീൽ ചെയ്യുന്ന നടപടികൾ ഇന്നും തുടരും.

ഇന്നലെ രാത്രി ആലുവയിലെ പിഎഫ്ഐ ഓഫീസ് പൂട്ടി പൊലീസ് സീൽ ചെയ്തിരുന്നു. ആലുവ കുഞ്ഞുണ്ണിക്കരയിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഉടമസ്ഥതയിലുള്ള പെരിയാര്‍വാലി ട്രസ്റ്റ് ആണ് പൊലീസ് അടച്ചുപൂട്ടി സീല്‍ ചെയ്തത്.

എന്‍ ഐ എയുടെ സാന്നിധ്യത്തില്‍ തഹസില്‍ദാര്‍, കേരള പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ സീല്‍ ചെയ്യുന്നത്.  കഴിഞ്ഞ ബുധനാഴ്ചയാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കുന്നത്.

അതേ സമയം  ഇന്ത്യയിൽ ഇസ്ലാമിക ഭരണം നടപ്പാക്കാൻ ലക്ഷ്യമിട്ട് ഗൂഡാലോചന നടത്തിയെന്നും , ലക്ഷ്കർ ഇ തൊയ്ബ, ഐസിസ് പോലയുള്ള ഭീകരസംഘടകളിലേക്ക് യുവാക്കളെ ആകർഷിക്കാൻ പദ്ധതികൾ തയ്യാറാക്കിയെന്നുമുള്ള
രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ എന്‍ഐഎ കേരളത്തിൽ നിന്ന് അറസ്റ്റു ചെയ്ത പതിനൊന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതികളെ എൻഐഎ ഇന്ന് കോടതിയില്‍ ഹാജരാക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User