ജന്തർ മന്തർ പ്രതിഷേധം അട്ടിമറിക്കാൻ ശ്രമം; ഐഎസ്ഐ ബന്ധം ആരോപിച്ച് ഒൻപതംഗ സംഘം അറസ്റ്റിൽ

ജന്തർ മന്തറിലെ പ്രതിഷേധം പെട്രോൾ ബോംബ് ആക്രമണത്തിലൂടെ അട്ടിമറിക്കാൻ പദ്ധതിയിട്ട ഒൻപതംഗ സംഘത്തെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തതായി അറിയിച്ചു.

Aug 05, 2026 - 11:40
Updated: 2 months ago
0
ജന്തർ മന്തർ പ്രതിഷേധം അട്ടിമറിക്കാൻ ശ്രമം; ഐഎസ്ഐ ബന്ധം ആരോപിച്ച് ഒൻപതംഗ സംഘം അറസ്റ്റിൽ

ഡൽഹി: ജന്തർ മന്തറിൽ സിജെപിയുടെ നേത്ര്വതത്തിൽ നടന്ന പ്രതിഷേധത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അലങ്കോലപ്പെടുത്താൻ  ശ്രമിച്ച ഭീകരബന്ധമുള്ള ഒൻപതംഗ സംഘത്തെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു.പാകിസ്ഥാനിലെ ചാരസംഘടനയായ ഐഎസ്ഐയുടെ നിർദേശപ്രകാരമാണ് സംഘം പ്രതിഷേധം അലങ്കോലപ്പെടുത്താൻ ഡൽഹിയിൽ എത്തിയതെന്നാണ് പോലീസ് അറിയിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും സുരക്ഷാ ഏജൻസികൾ അറിയിച്ചു. അറസ്റ്റിലായ ഒൻപത് പേരിൽ നാല് പേർ പ്രായപൂർത്തിയാകാത്തവരാണ്.

ജന്തർ മന്തറിലെ പ്രതിഷധം പെട്രോൾ ബോംബെറിഞ്ഞ് കലുഷിതമാക്കാനാണ് ഒൻപതംഗ ലക്ഷ്യം വെച്ചിരുന്നത്. ഇതിനായുള്ള പെട്രോളും മറ്റ് അസംസ്‌കൃത വസ്തുക്കളും ഏർപ്പാടാക്കിയത് ഐ എസ് ഐ ബന്ധമുള്ള ഉത്തർപ്രദേശ് സ്വദേശിയാണ് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എന്നാൽ, ഇവർ ജന്തർ മന്തറിൽ എത്തിയെങ്കിലും ആസൂത്രണം ചെയ്ത അക്രമം നടപ്പാക്കാൻ സംഘത്തിന് കഴിഞ്ഞില്ലെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് ഇവർ പഞ്ചാബിലേക്ക് മടങ്ങുകയും ചെയ്തു. പഞ്ചാബ് പൊലീസിന്റെ ജാഗ്രതയെ തുടർന്ന് നടത്തിയ അന്വേഷണത്തിലും തിരച്ചിലിലുമാണ് ഒൻപതംഗ സംഘം പിടിയിലായത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പഞ്ചാബ് പോലീസ്    

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User