715 പേർ, 71 പേരുടെ അധിക കണക്ക്; പിണറായിയുടെയും റിയാസിന്റെയും വാദങ്ങൾ പൊളിച്ച് വിവരാവകാശ രേഖ
എൽഡിഎഫ് ഭരണകാലത്തെ പഴ്സനൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട 715 പേരുടെ കണക്ക് പുറത്തുവന്നതോടെ പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വാദങ്ങൾ ചോദ്യം ചെയ്യപ്പെടുന്നു; പാർട്ടിക്കുള്ളിലും നേതൃത്വത്തിനെതിരെ വിമർശനം ശക്തമാകുന്നു.
ഏതാനും 71 പേരുടെ അധിക കണക്കുകൾക്ക് മുൻപിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ മുൻ മന്ത്രിസഭയിലെ പ്രമുഖനായ മുഹമ്മദ് റിയാസും അടിമുടി പെട്ടിരിക്കുകയാണ്! മൈക്കിന് മുൻപിൽ വന്ന് വളരെ ഗൗരവത്തിൽ "ഞങ്ങൾ അങ്ങനെയൊന്നും ചെയ്തിട്ടില്ല, ഞങ്ങളുടെ കാലത്ത് അഞ്ഞൂറിൽ താഴെ ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ" എന്ന് സാക്ഷാൽ പിണറായി വിജയൻ പുതിയ കണക്കുകൾ നിരത്തി ന്യായീകരിക്കാൻ നോക്കിയാലും, ഔദ്യോഗിക വിവരാവകാശ രേഖകൾ വന്ന് ആ മുഖംമൂടി വലിച്ച് കീറുമ്പോൾ ഇവർക്ക് മുൻപിൽ സകല കണക്കുകളും തെറ്റുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. എൽഡിഎഫ് ഭരണകാലത്ത് ആകെ 715 പേരെ പഴ്സനൽ സ്റ്റാഫുകളായി തിരുകിക്കയറ്റിയെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുമ്പോൾ, പിണറായി വിജയൻ ജനങ്ങളോട് പറഞ്ഞ നുണകളുടെ ആയുസ്സാണ് അവിടെ തീരുന്നത്. സ്വന്തം ഓഫീസിൽ 35 പേരെ വെച്ച് മുൻ മുഖ്യമന്ത്രിയും, ഒട്ടും വിട്ടുകൊടുക്കാതെ 36 പേരെ വെച്ച് മുൻ മന്ത്രി മുഹമ്മദ് റിയാസും ആളണ്ണം കൂട്ടിയതിന്റെ കൃത്യമായ തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പകുതി കാലാവധി കഴിഞ്ഞപ്പോൾ മന്ത്രിമാരെ മാറ്റി പുതിയ ആളുകളെക്കൊണ്ടുവന്ന്, കേവലം പെൻഷൻ ഒപ്പിച്ചുനൽകാൻ വേണ്ടി മാത്രം പുതിയ 25 പേരെ വീതം പഴ്സനൽ സ്റ്റാഫുകളാക്കി മാറ്റി ആകെ 715 പേർക്ക് ആജീവനാന്ത പെൻഷൻ ബാധ്യത ഉണ്ടാക്കിവെച്ച ഈ വൻ തട്ടിപ്പ് വെളിച്ചത്തായതോടെ, 71 പേരുടെ ഈ അധിക കണക്കുകൾക്ക് മുൻപിൽ ഇനിയും നുണ പറയാൻ ഈ കൂട്ടർക്ക് സാധിക്കില്ല എന്നുള്ളതാണ് നഗ്നമായ സത്യം!
സ്വന്തം കണക്കുകൾ തെറ്റി നാണംകെട്ട് നിൽക്കുന്ന പിണറായി വിജയനെയും കൂട്ടരെയും കൂടുതൽ പ്രതിരോധത്തിലാക്കുന്നത് പാർട്ടിക്കുള്ളിൽ നിന്നുതന്നെ ഉയരുന്ന കനത്ത അടികളാണ്. തട്ടിക്കൂട്ട് കണക്കുകൾ നിരത്തി ജനങ്ങളെയും പാർട്ടിയെയും മണ്ടന്മാരാക്കാൻ നോക്കുന്ന ഈ ഭരണശൈലിയെയും വഴിവിട്ട പോക്കിനെയും മുൻ സിപിഎം നേതാവ് ജി. സുധാകരനെപ്പോലുള്ളവർ കട്ടക്കലിപ്പിലാണ് നേരിടുന്നത്! "കേരളത്തിൽ സിപിഎമ്മിനെക്കുറിച്ച് സംസാരിക്കാൻ പിണറായി വിജയനല്ലാതെ വേറെ ആരുണ്ട്" എന്ന് ചോദിച്ച് സുധാകരൻ ചോദ്യ ശരങ്ങൾ എയ്യുമ്പോൾ തകരുന്നത് പിണറായി വിജയൻ കെട്ടിയുയർത്തിയ വ്യാജ ബിംബമാണ്. തിരുത്തൽ രേഖകൾ എത്രയുണ്ടാക്കിയാലും പാർട്ടി അടിത്തട്ടിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണെന്നും, ഇ.ഡിയുടെ കാർ തകർക്കുന്നതും വ്യക്തിപരമായ അധിക്ഷേപങ്ങളുമെല്ലാം 'ഏഴാംതരം റൗഡിസമാണെന്നും' അദ്ദേഹം തുറന്നടിക്കുന്നു. രണ്ടാം നിര നേതാക്കളായ ബാലഗോപാലും രാജീവുമൊക്കെ ജനങ്ങളുടെ ഹൃദയത്തിൽ കയറാൻ കഴിയാത്തവരാണെന്ന് കുറ്റപ്പെടുത്തുമ്പോൾ, എം.വി. ഗോവിന്ദനും ബേബിയുമൊക്കെ നയിക്കുന്ന ഈ പ്രസ്ഥാനത്തിന് ഭാവിയിൽ സ്വന്തം ചിഹ്നം പോലും നഷ്ടപ്പെട്ട് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കേണ്ടി വരുമോ എന്ന് സുധാകരൻ മുന്നറിയിപ്പ് നൽകുന്നു. പിണറായിയുടെയും റിയാസിന്റെയും തണലിൽ വളർന്ന ഈ കുഴൽനാടൻ അഹങ്കാര രാഷ്ട്രീയത്തിന് ഇനി ജനങ്ങൾക്ക് മുൻപിൽ നിലനിൽപ്പില്ലെന്ന വ്യക്തമായ സൂചനയാണിത്.
അതെ സമയം തങ്ങൾ ചെയ്യുന്നത് ചോദ്യം ചെയ്യാൻ ആളില്ലെന്ന ഭാവത്തിൽ നടന്ന നേതാക്കൾക്ക് കോഴിക്കോട് നടന്ന സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിലും കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള തളിപ്പറമ്പിൽ തോറ്റ് നാണംകെട്ട ചരിത്രം ഔദ്യോഗിക റിപ്പോർട്ടുകളിൽ നിന്ന് മനഃപൂർവ്വം മുക്കിയെടുത്ത് സ്വന്തക്കാരെ സംരക്ഷിക്കാൻ നോക്കിയ നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ വൻ പ്രതിഷേധമാണ് അണപൊട്ടിയത്. ജനങ്ങളോട് ചിരിച്ച് സൗഹാർദത്തോടെ പെരുമാറണമെന്നും, സ്വന്തം താത്പര്യങ്ങൾക്കായുള്ള ബെനാമി ഇടപാടുകളും പണത്തിന് വേണ്ടിയുള്ള കൂട്ടുകച്ചവടങ്ങളും അവസാനിപ്പിക്കണമെന്നും, അഹങ്കാരവും ആഡംബര ജീവിതശൈലിയും ഉപേക്ഷിക്കണമെന്നും സ്വന്തം പാർട്ടി റിപ്പോർട്ടിൽ തന്നെ എടുത്തുപറയേണ്ടിവരുന്നത് പിണറായിയുടെയും റിയാസിന്റെയും കാലത്ത് നേതാക്കൾ എത്രത്തോളം അധഃപതിച്ചു എന്നതിന്റെ തെളിവാണ്. ആകെ അംഗങ്ങളിൽ കേവലം 30-35 ശതമാനം ആളുകൾ മാത്രം സജീവമായി നിൽക്കുന്ന, എണ്ണത്തിൽ മാത്രം ആളുകളുള്ള ഒരു പ്രസ്ഥാനമായി സിപിഎം മാറുമ്പോൾ, അപ്പുറത്ത് മുൻ മുഖ്യമന്ത്രിയും മുൻ മന്ത്രി മരുമകനും ചേർന്ന് ആളണ്ണം കൂട്ടി പഴ്സനൽ സ്റ്റാഫ് നിയമനങ്ങളിലൂടെ ജനങ്ങളുടെ പോക്കറ്റടിക്കുകയായിരുന്നു. വിവരാവകാശ രേഖകളിലൂടെ സകല തട്ടിപ്പുകളും തെളിഞ്ഞ് 71 പേരുടെ കണക്കിൽ കുടുങ്ങി നിൽക്കുന്ന ഈ കൂട്ടർക്ക് ഇനിയും നുണ പറഞ്ഞ് രക്ഷപ്പെടാനാകില്ല എന്ന് ഉറപ്പാണ്...
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)