ഇവിഎമ്മിനെ പുകഴ്ത്തി ഗ്യാനേഷ് കുമാർ; ‘വോട്ടറുടെ സംശയങ്ങൾക്ക് മറുപടിയുണ്ടോ?’

ഇവിഎമ്മുകൾ പൂർണ്ണമായും സുതാര്യമാണെന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ അവകാശവാദം പഴയ പഠനറിപ്പോർട്ടുകളും വിവിപാറ്റ് പരിശോധനയും ചൂണ്ടിക്കാട്ടി വീണ്ടും രാഷ്ട്രീയ വിവാദമാകുന്നു.

Sep 12, 2026 - 17:12
0
ഇവിഎമ്മിനെ പുകഴ്ത്തി ഗ്യാനേഷ് കുമാർ; ‘വോട്ടറുടെ സംശയങ്ങൾക്ക് മറുപടിയുണ്ടോ?’

മുഖത്ത് നോക്കി പച്ചക്കള്ളം പറയാൻ സാധിക്കണമെങ്കിൽ അയാൾ ഒരു നല്ല കള്ളനാണ് അല്ലങ്കിൽ അയാളുടെ നാവുകൾക്ക് കള്ളം അത്രത്തോളം വഴങ്ങിയിരിക്കുന്നു  .ഒരു പൊതുവേദിയിൽ വെച്ച് ഈ രാജ്യത്തെ വോട്ടിങ് മെഷീനുകൾ സുതാര്യമാണെന്നു വിളിച്ചു പറയാൻ മുഖ്യ തിരഞ്ഞെടുപ്പ് കമീഷണർ കാണിച്ച ധൈര്യത്തെ സമ്മതിക്കുക തന്നെ വേണം , കാരണം സുപ്രീംകോടതിയുടെ റിപ്പോർട്ട് വരെ EVMകൾക്ക് എതിരായി നിന്നിട്ടും അതിനൊന്നും ഒരു വിലയും കൊടുക്കാതെ നുണ മാത്രം പ്രചരിപ്പിക്കുന്നു , ഇവിഎം ഉപയോഗിച്ച്  ബീഹാർ മഹാരാഷ്ട്ര ഹരിയാന ഇനീ സംസ്ഥാനങ്ങളിൽ വോട്ടുകൊള്ള നടന്നുവെന്ന് തെളിവ് സഹിതം ഈ രാജ്യത്തെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി വിളിച്ചു പറഞ്ഞ റെക്കോർഡുകൾ ഉണ്ടായിക്കോട്ടും അതിനെയെല്ലാം കണ്ണടച്ച് ഇരുട്ടാക്കികൊണ്ട്  പറയുകയാണ് ഇന്ത്യയിലെ ഇവിഎമ്മുകൾ  സുതാര്യമാണെന്ന് പറയുന്നത്. അഹമ്മദാബാദിലെ ഗുജറാത്ത് സർവകലാശാലയിലെ അടൽ കലാം ഹാളിൽ നടന്ന ബൂത്ത് ലെവൽ ഓഫീസർമാരുമായുള്ള സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ ലോകത്തിൽതന്നെ ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് പ്രക്രിയ ഇന്ത്യയിലെന്നും വോട്ടർ പട്ടിക തയ്യാറാക്കുന്നത് മുതൽ വോട്ടെണ്ണൽ വരെയുള്ള എല്ലാ ഘട്ടങ്ങളിലും കർശനമായ പരിശോധനകൾ നടക്കുന്നതിനാലാണ് രാജ്യത്തെ തെരഞ്ഞെടുപ്പ് സുതാര്യമാകുന്നതെന്നും പറയുകയായിരുന്നു. എന്നാൽ ഈ വാദം മുന്നോട്ടു വെക്കുന്ന അദ്ദേഹത്തിന് മുന്നിൽ ചില റിപോർട്ടുകൾ കൂടി വെക്കാൻ ആഗ്രഹിക്കുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ  പൂർണ്ണമായും സുരക്ഷിതവും സുതാര്യവുമാണെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുമ്പോഴും, ആ അവകാശവാദങ്ങൾ കേവലം പൊള്ളയാണെന്ന്  തെളിയിക്കുന്ന ഒട്ടനവധി വസ്തുതകളും ശാസ്ത്രീയ റിപ്പോർട്ടുകളും രാജ്യത്ത് ലഭ്യമാണ്. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് മദൻ ബി. ലോകൂർ അധ്യക്ഷനായ 'സിറ്റിസൺസ് കമ്മീഷൻ ഓൺ ഇലക്ഷൻസ്'  പുറത്തുവിട്ട റിപ്പോർട്ട് ഈ രംഗത്തെ ഏറ്റവും വലിയ കൺതുറപ്പിക്കുന്ന പഠനമാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നതുപോലെ ഒരു സാധാരണ വോട്ടർക്ക് ഇവിഎമ്മിൽ പൂർണ്ണ സുതാര്യത അനുഭവിക്കാൻ കഴിയില്ലെന്നാണ് ഈ റിപ്പോർട്ട് അടിവരയിടുന്നത്. 

വോട്ടർ മെഷീനിൽ ബട്ടൺ അമർത്തുമ്പോൾ തന്റെ വോട്ട് താൻ ഉദ്ദേശിച്ച സ്ഥാനാർത്ഥിക്ക് തന്നെയാണോ വീണതെന്നും, അത് വോട്ടിംഗ് സിസ്റ്റത്തിൽ കൃത്യമായി രേഖപ്പെട്ടിട്ടുണ്ടോയെന്നും, ഒടുവിൽ എണ്ണുമ്പോൾ ആ വോട്ട് അതേപടി കൂട്ടിയോ എന്നും സ്വതന്ത്രമായി പരിശോധിക്കാൻ നിലവിലെ സാങ്കേതികവിദ്യയിൽ വോട്ടർക്ക് യാതൊരു മാർഗ്ഗവുമില്ല. ഒരു കറുത്ത പെട്ടിക്കുള്ളിൽ  നടക്കുന്ന പ്രക്രിയ പോലെ അതീവ രഹസ്യമായാണ് ഇതിന്റെ സോഫ്റ്റ്‌വെയർ കോഡുകൾ സൂക്ഷിച്ചിരിക്കുന്നത്. ഇത് പൊതുജനങ്ങളോ സ്വതന്ത്രരായ ഐടി വിദഗ്ധരോ പരിശോധിക്കുന്നതിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മനപ്പൂർവ്വം വിലക്കിയിരിക്കുകയാണ്. മെഷീനിൽ കൃത്രിമം കാണിക്കാൻ കഴിയില്ലെന്ന ഔദ്യോഗിക വാദങ്ങളുടെ പഴുതുകൾ അടയ്ക്കുന്നതാണ് ഇതിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ. ഇവിഎമ്മുകൾ നിർമ്മിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളായ ബി.ഇ.എൽ, ഇ.സി.ഐ.എൽ എന്നിവ ഇതിലെ ഏറ്റവും പ്രധാനപ്പെട്ട മൈക്രോ കൺട്രോളർ ചിപ്പുകൾ നിർമ്മിക്കാൻ വിദേശ കമ്പനികളെയാണ് ആശ്രയിക്കുന്നത്. ഈ വിദേശ ചിപ്പുകളിൽ അടങ്ങിയിരിക്കുന്ന കോഡുകൾ എന്തൊക്കെയാണെന്ന് വായിച്ചുനോക്കാൻ പോലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ സാങ്കേതിക സമിതിക്ക് സാധിക്കാറില്ല. 

അതുകൊണ്ടുതന്നെ അന്താരാഷ്ട്ര തലത്തിലുള്ള സാങ്കേതിക വിദഗ്ധർ 2010-ൽ പുറത്തുവിട്ട പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയത് പോലെ, മെഷീനിലേക്ക് ബാഹ്യമായി ഒരു ചെറിയ ഹാർഡ്‌വെയർ ചിപ്പ് ഘടിപ്പിച്ചാൽ പോലും വോട്ടുകൾ അട്ടിമറിക്കാൻ സാധ്യതയുണ്ട്. നിലവിലുള്ള വിവിപാറ്റ്  സംവിധാനം വോട്ടർക്ക് വോട്ട് കാണിച്ചുതരുന്നു എന്ന് പറയുന്നുണ്ടെങ്കിലും, വോട്ടർക്ക് ആ പേപ്പർ സ്ലിപ്പ് നേരിട്ട് കയ്യിലെടുത്ത് പരിശോധിച്ച് പെട്ടിയിലിടാൻ അനുവാദമില്ലാത്തതിനാൽ അതിനെ യഥാർത്ഥ 'വോട്ടർ വെരിഫിക്കേഷൻ' ആയി കണക്കാക്കാൻ കഴിയില്ലെന്ന് റിപ്പോർട്ടുകൾ അടിവരയിടുന്നു. കൂടാതെ, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (ADR) പല തിരഞ്ഞെടുപ്പുകളിലും പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ വലിയ വ്യത്യാസങ്ങൾ കണ്ടെത്തി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വോട്ട് വ്യത്യാസങ്ങൾ എങ്ങനെ സംഭവിച്ചു എന്ന് കൃത്യമായി വിശദീകരിക്കാൻ കമ്മീഷന് സാധിച്ചിട്ടുമില്ല. വിവിപാറ്റ് സ്ലിപ്പുകൾ 100 ശതമാനവും എണ്ണി ഒത്തുനോക്കാൻ കമ്മീഷൻ തയ്യാറാകാത്തതും ഈ സുതാര്യതക്കുറവ് മറച്ചുവെക്കാനാണെന്ന ആക്ഷേപം ശക്തമാണ്. ചുരുക്കത്തിൽ, ഇവിഎമ്മുകൾ പൂർണ്ണ സുതാര്യമാണെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസ്താവനകൾ ജനാധിപത്യത്തിലെ വോട്ടർമാരുടെ ന്യായമായ സംശയങ്ങളെയും വിദഗ്ധ സമിതികളുടെ ശാസ്ത്രീയ കണ്ടെത്തലുകളെയും പൂർണ്ണമായി അവഗണിച്ചുകൊണ്ടുള്ള ഒന്നാണെന്ന് വ്യക്തമാക്കാൻ സാധിക്കും.ഇതിനെല്ലാം പുറമെ ഇവിഎം കളുടെ സുതാര്യമില്ലായ്മയെ കുറിച്ച് വലിയ  പ്രക്ഷോഭങ്ങളാണ് രാജ്യത്ത് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്നത് ഇതിനെയെല്ലാം കണ്ടില്ല കെട്ടില്ലായെന്നു നടത്തിച്ച് സംഘപരിവാർ എഴുതിക്കൊടുത്ത സ്ക്രിപ്റ്റിന് നാടകം ആടുകയാണ് ഗ്യാനേഷ്കുമാർ ചെയ്യുന്നത് ,

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User