എക്സാലോജിക് കേസ് വീണ്ടും കത്തുന്നു; പിണറായിയെ പൂട്ടാൻ സി.പി.എമ്മിനുള്ളിൽ നീക്കം?
എക്സാലോജിക്–സി.എം.ആർ.എൽ കേസിലെ ഇ.ഡി നീക്കങ്ങൾ പിണറായി വിജയനെതിരായ രാഷ്ട്രീയ സമ്മർദ്ദത്തിനൊപ്പം സി.പി.എമ്മിനുള്ളിലെ ആഭ്യന്തര സമവാക്യങ്ങളിലും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന ചർച്ച ശക്തമാകുന്നു.
എക്സാലോജിക്-സി.എം.ആർ.എൽ കേസിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ ഇ.ഡി നടത്തുന്ന നീക്കങ്ങൾക്ക് പിന്നിൽ കേവലം പ്രതിപക്ഷത്തെ ആക്രമിക്കുന്ന രാഷ്ട്രീയ പകപോക്കൽ മാത്രമല്ല അരങ്ങേറുന്നത്, സി.പി.എമ്മിനുള്ളിലെ അതിശക്തമായ ആഭ്യന്തര സമവാക്യങ്ങൾ മാറ്റിമറിക്കാനുള്ള തന്ത്രപരമായ നീക്കങ്ങൾ കൂടിയാണെന്ന ചർച്ച രാഷ്ട്രീയ കേന്ദ്രങ്ങളിൽ പടരുകയാണ്. പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ എക്സ് കുറിപ്പും സി.പി.എം പൊളിറ്റ് ബ്യൂറോയുടെ കടുത്ത ഭാഷയിലുള്ള പ്രസ്താവനയും പുറത്തുവന്നതിനു പിന്നിൽ, ഈ വിഷയം പിണറായി വിജയനെ രാഷ്ട്രീയമായി എന്നെന്നേക്കുമായി പൂട്ടാനുള്ള ഒരു സുവർണ്ണ അവസരമായി പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ കാണുന്നുണ്ടോ എന്ന ചോദ്യം അത്ഭുതകരമായി ഉയരുന്നു. നിലവിൽ പിണറയുടെ പ്രതിപക്ഷ ഉപനേതാവ് പ്രസ്താവനയിൽ പിണങ്ങി മാറി നിൽക്കുന്ന സിപി ഈ വിഷയത്തിൽ തലയിടാത്ത പിണറായേ ഒതുക്കണമെങ്കിൽ ഒതുക്കാമെന്ന നിലപാടിൽ തന്നെയാണ് ,ഇ.ഡിയുടെ നിർദേശപ്രകാരം കേസ് മുന്നോട്ടുകൊണ്ടുപോകുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, വരുംകാല നേതൃത്വമായി ചിത്രീകരിക്കപ്പെടുന്ന മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരെ ഒരുപോലെ പ്രതിരോധത്തിന്റെ മുനമ്പിലാക്കും. ഇതിലൂടെ വർഷങ്ങളായി പാർട്ടിയിലും ഭരണത്തിലും ഒരേപോലെ നിലനിൽക്കുന്ന പിണറായി വിജയന്റെ ഏകാധിപത്യത്തെയും, അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങൾ കേന്ദ്രീകരിച്ച് വളരുന്ന പിൻഗാമി ബിംബങ്ങളെയും പൂർണ്ണമായും തളയ്ക്കാൻ പാർട്ടിയിലെ ഒരു വിഭാഗം അതീവ ജാഗ്രതയോടെ കരുക്കൾ നീക്കുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്. ബേബിയുടെയും പി.ബിയുടെയും ഈ പെട്ടെന്നുള്ള ഉറക്കമുണരലും നിലപാടുകളും ഒരു വശത്ത് കേന്ദ്ര ഏജൻസികളുടെ ദുരുപയോഗത്തെയും വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫ് സർക്കാരിന്റെ ഇരട്ടത്താപ്പിനെയും വിരൽ ചൂണ്ടുമ്പോൾ, മറുശ്രേണിയിൽ ഇത് പിണറായിയുടെ അന്ത്യം കുറിക്കാനുള്ള രാഷ്ട്രീയ നാടകമാണെന്ന വിലയിരുത്തലുമുണ്ട്.
ഒരുപക്ഷേ കേസ് വീണ്ടും ശക്തമാവുകയും പിണറായി വിജയനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് മുന്നോട്ടുകൊണ്ടുപോവുകയും ചെയ്താൽ വലിയൊരു കൊടുങ്കാറ്റാവും കേരള രാഷ്ട്രീയം സാക്ഷ്യം വഹിക്കുക. അതായത് പുർമേ പിണറായിയെ save ചെയ്യുന്നുണ്ടെങ്കിലും അകമേ പിണറായി എങ്ങനെയെങ്കിലും തുലയട്ടെ എന്ന മട്ടിൽ പ്രാർത്ഥിക്കുന്ന പല പാർട്ടി അണികളും ഇപ്പോഴും സിപിമ്മിനുള്ളിൽ ഉണ്ടെന്നുള്ളതാണ് സത്യം. ഇനി പിണറായിക്കെതിരെ കേസെടുക്കുന്ന ഒരു ഘട്ടമെത്തിയാൽ, കേന്ദ്ര ബി.ജെ.പി സർക്കാരും കേരളത്തിലെ യു.ഡി.എഫ് സർക്കാരും തങ്ങളെ തകർക്കാൻ കൂട്ടുകച്ചവടം നടത്തുകയാണെന്ന് ആരോപിച്ച് സംസ്ഥാന വ്യാപകമായി അക്രമാസക്തമായ തെരുവ് പ്രക്ഷോഭങ്ങൾക്ക് സി.പി.എം തുടക്കമിടും. മൂന്ന് കോടതികൾ തള്ളിക്കളഞ്ഞ കേസെന്ന നിയമപരമായ മുൻതൂക്കം പരമാവധി ഉപയോഗിച്ച് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അവർ നിയമപ്പോരാട്ടം നയിക്കും. എന്നാൽ ഈ പ്രതിരോധങ്ങളെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ട് പാർട്ടിക്കുള്ളിൽ വലിയൊരു ധ്രുവീകരണം സംഭവിക്കാനും സാധ്യതയുണ്ട്. കേസ് വ്യക്തിഗത അഴിമതി ആരോപണമായി മാറുകയാണെങ്കിൽ പാർട്ടി പ്രതിച്ഛായ സംരക്ഷിക്കാൻ പിണറായി വിജയൻ മാറിനിൽക്കണമെന്ന പരോക്ഷ സമ്മർദ്ദം പാർട്ടിക്കുള്ളിലെ എതിർവിഭാഗങ്ങൾ അതിശക്തമായി ഉയർത്തും. രാഹുൽ ഗാന്ധിക്കെതിരായ ഇ.ഡി നീക്കങ്ങളിൽ പ്രതിഷേധിക്കുന്ന കോൺഗ്രസ് കേരളത്തിൽ ഇ.ഡിയുടെ ഏജന്റായി പ്രവർത്തിക്കുന്നുവെന്ന് വൻപ്രചാരണം അഴിച്ചുവിട്ട് ഭരണവിരുദ്ധ വികാരത്തെയും ബി.ജെ.പി-കോൺഗ്രസ് രഹസ്യബന്ധത്തെയും മറയാക്കാൻ സി.പി.എം ശ്രമിക്കുമെങ്കിലും, ഭരണത്തുടർച്ച നൽകിയ നേതാവിനെ കൈവിട്ടുകൊണ്ടുള്ള പുതിയൊരു രാഷ്ട്രീയ അതിജീവന പോരാട്ടത്തിലേക്ക് പാർട്ടിക്ക് കടക്കേണ്ടിവരും.അതായത് എക്സലോജിക് കേസിൽ പിണറായി വിജയൻ കുറ്റക്കാരനെന്ന് കണ്ടെത്തുന്ന ആ നിമിഷം സിപിഎം പുറമെ തെരുവുകളിൽ നാടകം നടത്തുകയും അകമേ പിണറായി വിജയനെ എങ്ങനെയെങ്കിലും പിണറായിയെ പുകച്ച് പുറത്ത് ചാടിക്കാനുള്ള എല്ലാ കാറുകളും നീക്കുകയും ചെയ്യും എന്നാണ് വിലയിരുത്തൽ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)