അന്ന് പിണറായി ചോദിച്ചു, ഇന്ന് അലൻ മറുപടി നൽകി; ‘ചായ കുടിക്കാൻ പോയതല്ലല്ലോ’

പന്തീരാങ്കാവ് യുഎപിഎ കേസിൽ പിണറായി വിജയൻ നടത്തിയ ‘ചായ കുടിക്കാൻ പോയതല്ലല്ലോ’ എന്ന പരാമർശം തിരിച്ചുപയോഗിച്ച് അലൻ ഷുഹൈബ് നടത്തിയ പ്രതികരണം കേരള രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയാകുന്നു.

Sep 12, 2026 - 16:28
0
അന്ന് പിണറായി ചോദിച്ചു, ഇന്ന് അലൻ മറുപടി നൽകി; ‘ചായ കുടിക്കാൻ പോയതല്ലല്ലോ’

ചായ കുടിക്കാൻ പോയതല്ലല്ലോ എന്ന പ്രയോഗം കേരളരാഷ്ട്രീയത്തിൽ ഏറെ പ്രസിദ്ധമാണ്.. അതിന്റെ ഉപജ്ഞാതാവ് മറ്റാരുമായിരുന്നില്ല, സാക്ഷാൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനായിരുന്നു.. ആരെ കുറിച്ചാണ് അത് പറഞ്ഞതെന്ന് ഓർമയില്ലേ... അലൻ ഷുഹൈബ്,  താഹ എന്നീ രണ്ട് വിദ്യാർത്ഥികളെ കുറിച്ച്.. 2019 ലെ പന്തീരങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട് കേരളം കേട്ട പേരുകളാണ് അലനും താഹയും..

ഒന്നാം പിണറായി സർക്കാർ അധികാരത്തിലിരിക്കെ 2019 നവംബർ 12 നാണ് അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്.. ഇരുവരുടേയും വീടുകളിൽ നിന്ന് മാവോയിസ്റ്റ് അനുകൂല ലഘുലേഖകൾ കണ്ടെടുത്തു എന്ന് പറഞ്ഞായിരുന്നു കേസ്.. കമ്മ്യൂണിസ്റ്റ് നിലപാടിന് വിരുദ്ധമായി ഒന്നാം പിണറായി സർക്കാർ കേരളത്തിൽ നടത്തിയ മാവോയിസ്റ്റ് വേട്ട ഏറെ പ്രസിദ്ധമായിരുന്നു.. അത് വലിയ വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു.. അതിന് പിന്നാലെയാണ് അലൻ, താഹ കേസ് വരുന്നത്.. ഡിവൈഎഫ്ഐ പ്രവർത്തകരായ രണ്ട് വിദ്യാർത്ഥികളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത് വലിയ വിവാദമാണ് ഉയർത്തിയത്..   സിപിഎം പശ്ചാത്തലമുള്ള കുടുംബമായിരുന്നു അലന്റേത്.. എന്നിട്ടു അവർ രണ്ടു പേരും മാവോയിസ്റ്റെന്ന് വരുത്തിത്തീരി‍ക്കാനുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് അന്ന് ഉണ്ടായത്.. ഒരു ഘട്ടത്തിൽ കോഴിക്കോടെ പാർട്ടിയും സർക്കാരും വിഷയത്തിൽ രണ്ട് തട്ടിലാകുന്നതും കണ്ടു.. എന്നാൽ തന്റെ കീഴിലുള്ള പൊലീസിനെ വിശ്വസിച്ച് മുന്നോട്ട് പോവുകയാണ് പിണറായി ചെയ്തത്.. അലനും താഹയും മാവോയിസ്റ്റുകളെന്ന് തന്നെ മുദ്രകുത്തി പിണറായി.. അന്നൊരിക്കൽ ഒരു വാർത്താ സമ്മേളനത്തിൽ ഉയർന്ന ചോദ്യത്തിന് പിണറായി നൽകിയ മറുപടി ഏറെ കോളിളക്കമുണ്ടാക്കിയതായിരുന്നു.. അവരെന്തോ പരിശുദ്ധൻമാരാണ് ഒരു തെറ്റും ചെയ്യാത്തവരാണ്, ചായകുടിക്കാൻ പോയെടുക്കേന്ന് പിടിച്ചതാണ് എന്ന മട്ടിലൊരു ധാരണവേണ്ട.. സാധാരണ ഗതയിയിൽ ഇത്തരമൊരു കാര്യത്തിൽ യുഎപിഎ ചുമത്തിയത് ഒരു മഹാഅപരാധമായി പോയി എന്ന് പറയണമെന്നല്ലേ നിങ്ങൾ ആഗ്രഹിക്കുന്നത്. അത് ഞാൻ പറയുന്നില്ല  അതാണ്.. ഇങ്ങനെയാണ് 2020 ജനുവരി ഒന്നിന് പിണറായി പറഞ്ഞത്..

ഇന്ന് കുടുംബം ഒന്നാകെ ഇഡി കേസിൽ പെട്ട് നിൽക്കുമ്പോൾ അത് വേട്ടയാടലെന്ന് പറഞ്ഞ് കരയുകയാണ് പിണറായിയും മുഹമ്മദ് റിയാസും.. ആ അവസരത്തിൽ തനിക്കെതിരെ നടത്തിയ പ്രയോഗം തിരിച്ച് പിണറായിക്കെതിരെ നടത്തി രംഗത്ത് വന്നിരിക്കുകയാണ് അലൻ ഷുഹൈബ്.. ഇതാണ് അലൻ പറഞ്ഞത്. പിണറായി വിജയനോടും റിയാസിനോടും വീണയോടും എനിക്ക് ഇത്രേ പറയാൻ ഉള്ളു. ചായകുടിക്കാൻ പോയതല്ലല്ലോ.. ഒറ്റ ഡയലോഗിലൂടെ പിണറായിയെ എയറിലാക്കിക്കളഞ്ഞു അലൻ എന്ന് തന്നെ പറയാം.. സോഷ്യൽ മീഡിയകളിൽ പിണറായിക്കെതിരെ ഇന്നലെ മുഴുവൻ നിറഞ്ഞുനിന്ന പ്രതികരണമായിരുന്നു ഇത്.. ഒരു പക്ഷേ കേരളത്തിന്റെ മുഴുവൻ കൈയടി ഇന്നലെ അലൻ നേടിയെന്ന് പറയാം.. കാര്യമൊന്നും ഇല്ലാതെ ഇഡി പിന്നാലെ വരുമോ എന്ന കേരളീയ പൊതുസമൂഹത്തിന് മൊത്തമുള്ള ഒരു സ്വാഭാവിക സംശയം തന്നെയാണ് അലൻ മറ്റൊരു ഭാഷയിലൂടെ ചോദിച്ചിരിക്കുന്നത്..

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User