രാഹുൽ ഗാന്ധിക്ക് വൻ ആശ്വാസം; പൗരത്വ വിവാദത്തിൽ ഹർജിക്കാർക്ക് തിരിച്ചടി

രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം ചോദ്യം ചെയ്ത ഹർജി തെളിവുകളുടെ അഭാവത്തിൽ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് തള്ളിയതോടെ ഹർജിക്കാർക്ക് കനത്ത തിരിച്ചടി.

Sep 03, 2026 - 15:00
0
രാഹുൽ ഗാന്ധിക്ക് വൻ ആശ്വാസം; പൗരത്വ വിവാദത്തിൽ ഹർജിക്കാർക്ക് തിരിച്ചടി

രാഹുൽ ഗാന്ധിയെ എങ്ങനെയും ഇല്ലാതാക്കുക എന്നതാണ് ബിജെപിയുടേയും സംഘവരിവാറിന്റെയും എക്കാലത്തേയും ലക്ഷ്യം.. അതിനായി സാധ്യമായ എല്ലാ വഴികളും അവർ നോക്കുന്നുമുണ്ട്.. തൊട്ടതിനും പിടിച്ചതിനുമെല്ലാം രാഹുലിനെതിരെ കോടതിയെ സമീപിക്കുക എന്നത് ഇവരുടെ സ്ഥിരം പരിപാടിയാണ്.. എന്താണ് ഇതിന് കാരണം.. സംഘപരിവാറിനെതിരെ എന്നും സന്ധിയില്ലാതെ പോരാട്ടം നടത്തുന്ന ചുരുക്കം ചില നേതാക്കളിൽ പ്രമുഖനാണ് രാഹുൽ.. സംഘപരിവാറിന്റെ നിലപാടുകളോടോ ആശയങ്ങളോടോ ഒരിക്കലും ഒത്തുതീർപ്പിനില്ലെന്ന് പ്രഖ്യാപിച്ചാണ് രാഹുൽ മുന്നോട്ട് പോകുന്നത്.. രാഹുലിനെതിരെ സംഘപരിവാറിനും ബിജെപിക്കും വേണ്ടി മറ്റുപലരുമാണ് കേസ് കൊടുക്കുന്നത്.. അടുത്തിടെ ചില കേസുകൾ കോടതി തള്ളി.. ഇന്നലെ രാഹുലിനെതിരായ വളരെ സുപ്രധാനമായ ഒരു കേസിൽ വിധി വന്നു.. അത് ഈ പറയുന്ന സംഘപരിവാരങ്ങൾക്കും ബിജെപിക്കും ഒരുപോലെ കനത്ത തിരിച്ചടി നൽകുന്നതാണ്.. രാഹുലിന്റെ ഇന്ത്യൻ പൗരത്വം ചോദ്യം ചെയ്തുള്ള ഹർജി തള്ളിക്കൊണ്ടാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിന്റെ വിധി.. ജസ്റ്റിസുമാരായ ശേഖർ ബി സറാഫ്, അവധേഷ് കുമാർ എന്നിവരുടെ ബെഞ്ചാണ് രാഹുലിന് ആശ്വാസമേകിയിരിക്കുന്നത്..

ലഖ്നൗ സ്വദേശിയായ അഭിഭാഷകൻ അശോക് പാണ്ഡെയും രജനീഷ് കുമാർ സിംഗുമാണ് രാഹുലിന്റെ പൗരത്വം ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.. രാഹുൽ ഇന്ത്യക്കാരനല്ല, മറിച്ച് ബ്രിട്ടീഷ് പൗരനാണ് അതിനാൽ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണം എന്നതായിരുന്നു ഹർജിയിലെ ആവശ്യം.. അതായത് ഒരേസമയം, രാഹുൽ രണ്ട് രാജ്യങ്ങളിൽ പൗരത്വം സ്വീകരിച്ചിട്ടുണ്ട്.. അത് ഇന്ത്യൻ പൗരത്വ നിയമത്തിൽ അനുവദനീയമല്ല.. താൻ ബ്രിട്ടീഷ് പൗരനാണെന്ന് രാഹുൽ ബ്രിട്ടനിൽ വെളിപ്പെടുത്തിയിട്ടുണ്ട് അതിനാൽ ഇന്ത്യയിലെ പൗരത്വം റദ്ദ് ചെയ്യണം.. എംപി സ്ഥാനത്ത് തുടരാൻ അർഹതയില്ലാത്തതിനാൽ രാഹുലിനെതിരെ ക്വോ വാറണ്ടോ റിട്ട് പുറപ്പെടുവിക്കണമെന്നതായിരുന്നു ആവശ്യം.. എന്നാൽ ഉന്നയിച്ച ആരോപണങ്ങളൊന്നും കോടതിയിൽ തെളിയിക്കാൻ ഇവർക്ക് സാധിച്ചില്ല.. അത് എടുത്ത് പറഞ്ഞാണ് കോടതിയുടെ നടപടി..

2003 ൽ യുകെയിൽ ആരംഭിച്ച ബാക്ക്ഓപ്സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടറും ഓഹരി ഉടമയുമായി രാഹുൽ സ്വയം ബ്രിട്ടീഷ് പൗരനാണെന്ന് പ്രഖ്യാപിച്ചെന്നായിരുന്നു ഹർജിക്കാരിൽ ഒരാളായ രജനീഷ് കുമാർ സിംഗിന്റെ വാദം.. എന്നാൽ ഇതിനെ പിന്തുണയ്ക്കുന്ന ബ്രിട്ടീഷ് രജിസ്ട്രാർ ഓഫ് കമ്പനീസ് രേഖകളോ മറ്റ് ഔദ്യോഗിക രേഖകളോ ഹാജരാക്കാൻ ഹർജിക്കാന് സാധിച്ചില്ല.. റൗൾ വിൻചി എന്നയാളുടെ പഠനവുമായി ബന്ധപ്പെട്ട് കേംബ്രിഡ്ജ് സർവകലാശാലയുടേതെന്ന പേരിൽ ഹാജരാക്കിയ കത്ത് മാത്രമാണ് രജനീഷ് സിംഗ് സമർപ്പിച്ചത്. എന്നാൽ അത് ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ പര്യാപ്തമായ തെളിവായിരുന്നില്ല.. ആ രേഖയെടുത്ത് കോടതി ചുരുട്ടിയെറിഞ്ഞെന്ന് പറയാം.. ഹർജി കോടതി ചവറ്റുകുട്ടയിൽ തള്ളുമെന്ന് കണ്ടതോടെ ഹർജിക്കാരൻ പിൻവലിച്ച് ഓടുകയായിരുന്നു..

2015 ലും 2019 ലും ഇതേ ഹർജിക്കാർ സമാനവിഷയം ഉയർത്തിയിരുന്നു.. എന്നാൽ 2015 ലും കോടതി ഹർജി തള്ളുകയാണ് ചെയ്തത്.. 1955 ലെ ഇന്ത്യൻ പൗരത്വനിയമത്തിലെ സെക്ഷൻ 9(2) പ്രകാരം  പൗരത്വം നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട പരാതികൾ കേന്ദ്രസർക്കാരിന് മുന്നിലാണ് സമർപ്പിക്കേണ്ടത്.. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് കോടതിയുടെ നടപടി.. ഇപ്പൊ ഒരിക്കൽ കൂടി കോടതിയിൽ നിന്ന് കനത്ത തിരിച്ചടി ഉണ്ടായിരിക്കുകയാണ്.. എന്താണ് ഇവരുടെ ലക്ഷ്യം ... മറ്റൊന്നുമല്ല രാഹുലിനെ പാർലമെന്റിൽ നിന്ന് പുറത്താക്കണം.. പാർലമെന്റിനകത്ത് മോദിക്കും ബിജെപിക്കും ഭീഷണിയാണ് രാഹുൽ. അപ്പോൾ അദ്ദേഹത്തെ അവിടെ നിന്ന് മാറ്റിനിർത്തേണ്ടത് അനിവാര്യമാണ്. അതിനുള്ള വഴികളാണ് പലരിലൂടേയും ബിജെപി തേടുന്നത്.. നേരത്തെ മോദിയുടെ പേര് പറഞ്ഞ് നടത്തിയ പരാമർശത്തെ തുടർന്ന് ഉണ്ടായ കേസിൽ രാഹുലിനെ സൂറത്ത് കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ചതോടെ എംപി സ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി അയോഗ്യനായിരുന്നു. അന്ന് സുപ്രീം കോടതി ആ ശിക്ഷ സ്റ്റേ ചെയ്താണ് രാഹുലിന് വീണ്ടും എംപി സ്ഥാനം തിരികെ നൽകിയത്..  രാഹുലിനെ ബിജെപി എത്രത്തോളം പേടിക്കുന്നു എന്നതിന് ഇതിൽപ്പരം തെളിവ് വേണ്ട..  

 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User