ഇ ഡി ഉദ്യോഗസ്ഥരെ അക്രമിച്ച കേസിൽ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമൽ അറസ്റ്റിൽ

ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 26 ആയി

May 31, 2026 - 13:42
Updated: 3 months ago
0
ഇ ഡി ഉദ്യോഗസ്ഥരെ അക്രമിച്ച കേസിൽ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമൽ അറസ്റ്റിൽ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ റെയ്ഡ് ചെയ്തതിനെ തുടർന്ന് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ  എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമൽ അറസ്റ്റിൽ . ഇതോടെ കേസിൽ പിടിയിലാകുന്ന 26-ാമത്തെ പ്രതിയാണ് വിജയ് വിമൽ.

എന്നാൽ, വിജയിയെ അറസ്റ്റ് ചെയ്ത നടപടിയിൽ ശക്തമായി പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് എസ്എഫ്ഐ. കമ്മീഷണർ ഓഫീസിലേക്ക് എസ്എഫ്ഐയുടെ നേത്രത്വത്തിൽ ഇന്ന് മാർച്ച സംഘടിപ്പിക്കും. അക്രമത്തിൽ വിജയ് വിമൽ പങ്കാളി ആയിരുന്നില്ല എന്നാണ് എസ്എഫ്ഐയുടെ വാദം. അധ്യയനവർഷം ആരംഭിക്കാനിരിക്കെ നേതാക്കളെ അകത്തിടാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നും എസ്എഫ്ഐ ആരോപിച്ചു. വീട്ടിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും പൊലീസ് ഭീഷണിപ്പെടുത്തി എന്നും ആരോപണമുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User