കിഫ്ബിയിലെ നിയമനങ്ങളിൽ സമഗ്ര പരിശോധന നടത്താൻ ഒരുങ്ങി സംസ്ഥാന സർക്കാർ

ജീവനക്കാരുടെ സംഭാവനയും കാര്യക്ഷമതയും പരിശോധിക്കും സാങ്കേതിക പരിജ്ഞാനം വേണ്ട ഉയർന്ന തസ്തികയിലേക്ക് സർവ്വീസിൽ നിന്നുള്ളവരെ പരിഗണിക്കും.

May 31, 2026 - 11:44
0
കിഫ്ബിയിലെ നിയമനങ്ങളിൽ സമഗ്ര പരിശോധന നടത്താൻ ഒരുങ്ങി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കിഫ്ബിയിൽ കടുത്ത നടപടികൾക്ക് ഒരുങ്ങി യുഡിഫ് സർക്കാർ. നിയമനങ്ങളിൽ സമഗ്രമായ പരിശോധന നടത്തും. കിഫ്ബിയുടെ പ്രവർത്തന ഘടന പുനപരിശോധിക്കും, വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർനിയമനങ്ങൾ റദ്ദാക്കും. കിഫ്ബി നേരിട്ട് നിയമിച്ചത് 400 കരാർ ജീവനക്കാരെയാണ് ഒരു ലക്ഷത്തിലധികം ശമ്പളം വാങ്ങുന്നത് 50ലധികം പേരാണ്.  ടെക്നിക്കൽ റിസോഴ്സ് സെന്ററിൽ 180 പേരുണ്ട് അത്യാവശ്യ ജീവനക്കാരെ മാത്രം നിലനിർത്തും ചിലർക്ക് കിഫ്ബിയിൽ നിന്നും കിഫ്കോണിൽ നിന്നും ശമ്പളം ലഭിക്കുന്നുണ്ട്. ജീവനക്കാരുടെ സംഭാവനയും കാര്യക്ഷമതയും പരിശോധിക്കും സാങ്കേതിക പരിജ്ഞാനം വേണ്ട ഉയർന്ന തസ്തികയിലേക്ക് സർവ്വീസിൽ നിന്നുള്ളവരെ പരിഗണിക്കും. 

കിഫ്ബി  നിർത്തില്ല. എന്നാൽ, കഴിഞ്ഞ 10 വർഷത്തെ പോലെ സ്വാതന്ത്രമായിട്ട് ആവില്ല എന്നു മാത്രം. ധനവകുപ്പിന്‍റെ കീഴിലായിരിക്കും. കിഫ്ബിയെ എങ്ങനെ മാറ്റണമെന്ന് വിഗദ്ധ സമിതി പഠിക്കും. സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുന്ന രീതിയിലേയ്ക്ക് കിഫ്ബി ധനസമാഹരണം മാറുന്നതിൽ യുഡിഎഫ് സര്‍ക്കാരിന് യോജിപ്പില്ല . കിഫ്ബി കടം സംസ്ഥാന സര്‍ക്കാരിന് ബാധ്യതയെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറിച്ചത്. അതുകൊണ്ട് തന്നെ വരുമാനം വരാനുള്ള പദ്ധതികൾ നടപ്പാക്കുക എന്ന ആലോചനയിലാണ് സർക്കാർ ഇപ്പോഴുള്ളത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User