അയിത്തത്തിനെതിരെ ശബ്ദമുയർത്തിയ രാഹുൽ കുറ്റവാളിയോ? ഉത്തരാഖണ്ഡിൽ പൊലീസ് നടപടി

മല്ലികാർജുൻ ഖാർഗെയുടെ പൊതുസമ്മേളന വേദി ശുദ്ധീകരിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തത് വിവാദമാകുന്നു.

Aug 31, 2026 - 12:00
0
അയിത്തത്തിനെതിരെ ശബ്ദമുയർത്തിയ രാഹുൽ കുറ്റവാളിയോ? ഉത്തരാഖണ്ഡിൽ പൊലീസ് നടപടി

വേലി തന്നെ വിളവു തിന്നുന്ന കാലമാണിത്! നീതി ചോദിക്കുന്നവന്റെ വായിൽ അടിയന്തരാവസ്ഥയുടെ പൂട്ടിടുകയും, കുറ്റം ചെയ്തവർക്ക് പിന്നിൽ അധികാരത്തിന്റെ കുടപിടിക്കുകയും ചെയ്യുന്ന ഒരു വിചിത്ര പൊലീസിംഗ് സമ്പ്രദായത്തിനാണ് ഉത്തരാഖണ്ഡിൽ നാം സാക്ഷ്യം വഹിക്കുന്നത്.ഹൽദ്വാനിയിൽ രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസ് എടുത്തുവെന്ന വാർത്ത കേൾക്കുമ്പോൾ, ഏത് കൊച്ചുകുട്ടിക്കും മനസ്സിലാകും ഇത് "കട്ടവനെ  കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്ന" ബിജെപി പൊലീസിന്റെ സ്ഥിരം ചട്ടമ്പിത്തരമാണെന്ന്.കഴിഞ്ഞ ഓഗസ്റ്റ് 8-നാണ് കോൺഗ്രസ് ദേശീയ അധ്യക്ഷനയ മല്ലികാർജുൻ ഖാർഗെ ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് പൊതുസമ്മേളനത്തിൽ സംസാരിച്ചത്. അതിനു ശേഷം  സമ്മേളനം കഴിഞ്ഞ് രണ്ടുദിവസം തികയുമ്പോഴേക്കും ശ്രീരാമസേനയെന്ന ഹിന്ദുത്വ സംഘടനയുടെ നേതൃത്വത്തിൽ അവിടെയൊരു 'ശുദ്ധീകരണ പൂജ  സംഘടിപ്പിക്കപ്പെട്ടു. രാജ്യത്തെ പ്രതിപക്ഷ നേതാവും ദളിത് സമൂഹത്തിന്റെ വക്താവുമായ ഒരു വ്യക്തി വന്നിരുന്ന വേദിയിൽ ശുദ്ധീകരണം നടത്തുക! ഇതിനേക്കാൾ വലിയൊരു അയിത്താചരണവും ജാതിവിവേചനവും 21-ാം നൂറ്റാണ്ടിലെ ഇന്ത്യയിൽ നടക്കാനുണ്ടോ?  ഈ അനീതിയെക്കുറിച്ച് ഓഗസ്റ്റ് 13-ന് രാജ്യസഭയുടെ  തളത്തിൽ ഖാർഗെ  വൈകാരികമായി സംസാരിച്ചിരുന്നു. "എന്റെ ദളിത് സ്വത്വം കാരണം, 50 വർഷത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള എന്നെ അയിത്തത്തിന്റെ ആഴമുള്ള മുറിവേൽപ്പിച്ചാണ് അവർ ശുദ്ധീകരണം നടത്തിയത്" എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനെതിരെ എഫ്.ഐ.ആർ ഇടണം, ക്രിമിനൽ നടപടി സ്വീകരിക്കണം എന്ന് പാർലമെന്റിൽ അലറിവിളിച്ചു പറഞ്ഞപ്പോൾ അന്ന് സഭയിലുണ്ടായിരുന്ന ബിജെപി കേന്ദ്രമന്ത്രി ജെ.പി നദ്ദയും രാജ്യസഭാ അധ്യക്ഷനും  പറഞ്ഞത്. "തീണ്ടലും തൊടീലും വച്ചുപൊറുപ്പിക്കില്ല, നടപടിയെടുക്കും, അന്വേഷിക്കും" എന്ന് സഭയിൽ അങ്ങ് വാനോളം പ്രസംഗിച്ചു വച്ചു!എന്നാൽ അതുകഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞിട്ടും, നീതിക്കായി കോൺഗ്രസ് നൽകിയ പരാതിയിൽ ഒരു എഫ്.ഐ.ആർ പോലും ഇടാൻ ഉത്തരാഖണ്ഡ് പൊലീസിന് സമ്മതമുണ്ടായില്ല. 

കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ  അങ്ങേയറ്റത്തെ വഞ്ചനയായിരുന്നു ഈ സംഭവം , ഉത്തരാഖണ്ഡിലെ ബിജെപി സംസ്ഥാന പ്രസിഡന്റ് ഒരുപടി കൂടി കടന്ന്, ഖാർഗെ സംസാരിച്ച സ്ഥലം അശുദ്ധമായതുകൊണ്ടാണ് ശുദ്ധീകരണം നടത്തിയതെന്ന് പരസ്യമായി ന്യായീകരിക്കുകയും ചെയ്തു, അതോടെ ബിജെപിയുടെ വർഗീയ മുഖം ഒന്നുകൂടെ തെളിഞ്ഞു .  ഇവിടെയാണ് ഡൽഹിയിൽ  വാർത്താസമ്മേളനം വിളിച്ച് രാഹുൽ ഗാന്ധി നട്ടെല്ലോടെ ചോദ്യമുയർത്തിയത്. "ഒരു ദളിത് നേതാവ് സംസാരിച്ച വേദിയിൽ ശുദ്ധീകരണം നടത്തി അയിത്തം കാണിച്ചവർക്കെതിരെ ബിഎൻഎസ് പ്രകാരവും എസ്‌സി/എസ്ടി അട്രോസിറ്റി ആക്ട് പ്രകാരവും കേസ് എടുക്കാൻ പ്രധാനമന്ത്രി മോദി ഉത്തരവിടണം" എന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഭരണഘടന ഉയർത്തിപ്പിടിച്ച് രാഹുൽ ചോദിച്ച ചോദ്യങ്ങൾക്ക് മുന്നിൽ ബിജെപി വിറച്ചുപോയി!എന്നിട്ടിപ്പോൾ നിൽക്കകള്ളിയില്ലാതെ  ബിജെപി കുറ്റക്കാർക്കെതിരെ കേസെടുക്കാതെ അയിത്തത്തിനെതിരെ ശബ്ദമുയർത്തിയ രാഹുൽ ഗാന്ധിക്കെതിരെ, ദളിത് വിഭാഗത്തിൽപ്പെട്ട ഒരാളെ മുന്നിൽനിർത്തി കേസെടുത്തിരിക്കുകയാണ്. ബിഎൻഎസ് 196, 299 വകുപ്പുകളും എസ്‌സി/എസ്ടി നിയമത്തിലെ വകുപ്പുകളും ചുമത്തി തിരിച്ച് കേസെടുപ്പിച്ചിരിക്കുന്നു! അതായത്, അയിത്തം നടപ്പിലാക്കിയവർ മാന്യന്മാർ; അയിത്തത്തെ ചോദ്യം ചെയ്ത് ദളിത് നേതാവിനായി നീതി ചോദിച്ച രാഹുൽ ഗാന്ധി കുറ്റവാളിയും ആകുന്ന കാഴ്ച്ചയാണ് ഈ രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്.  ഖാർഗെക്ക് നേരെ നടന്ന അയിത്തത്തെ മറച്ചുവെക്കാൻ ബിജെപി നടത്തുന്ന ഈ പാഴ്വേല രാജ്യത്തെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുന്നതുവരെ, ദളിത് അന്തസ്സ് സംരക്ഷിക്കപ്പെടുന്നതുവരെ, ഈ സംഘപരിവാർ അജണ്ടകൾക്ക് മുന്നിൽ രാഹുൽ ഗാന്ധിയോ കോൺഗ്രസ് പ്രസ്ഥാനമോ ഒരിക്കലും മുറ്റമടക്കില്ലായെന്ന് പറഞ്ഞുവെയ്ക്കുകയാണ്. കുറ്റം ചെയ്തവരെ സംരക്ഷിക്കാൻ നീതിപീഠത്തെയും പൊലീസിനെയും കളിപ്പാവയാക്കുന്ന ബിജെപിയുടെ ഈ വിഡ്ഢിത്തത്തിന് ജനങ്ങൾ ഒരിക്കലെങ്കിലും തെരുവിൽ മറുപടി നൽകുക കൊടുക്ക തന്നെ വേണം. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User