തോൽവിക്ക് കാരണം അണികളോ? പിണറായിയുടെ വിശദീകരണത്തിൽ സിപിഎമ്മിൽ അമർഷം
സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകൾ പാർട്ടി തന്നെ അംഗീകരിച്ചിരിക്കെ പയ്യന്നൂരിലും തളിപ്പറമ്പിലും അണികളെ കുറ്റപ്പെടുത്തി നടത്തിയ സിപിഎം വിശദീകരണ യോഗങ്ങൾ പുതിയ അമർഷത്തിന് വഴിവെച്ചതായി വിമർശനം.
വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറയുന്നത് പോലെയാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ അവസ്ഥ.. തളിപ്പറമ്പിലും പയ്യന്നൂരിലും എന്ത് കാര്യത്തിനാണ് സിപിഎം ഇപ്പോൾ രാഷ്ട്രീയ വിശദീകരണ യോഗങ്ങളുമായി ഇറങ്ങിയതെന്ന് മനസിലാകാതെ അന്തം വിട്ട് നിൽക്കുകയാണ് അണികൾ.. രണ്ടിടങ്ങളിലും സ്ഥാനാർത്ഥി നിർണയം പാളി എന്ന് സംസ്ഥാന നേതൃത്വം സ്വയം വിമർശനം നടത്തിക്കഴിഞ്ഞതാണ്.. ഇക്കാര്യം കേന്ദ്രക്കമ്മറ്റിയുടെ റിപ്പോർട്ടിലുമുണ്ട്.. അതിനിടയിലാണ് കൈവിട്ടുപോയ പാർട്ടികോട്ടകളിലെ അണികളെ തിരികെ പിടിക്കാൻ പിണറായിയും പരിവാരങ്ങളും ചാടിയിറങ്ങിയത്.. എന്താണ് ഇവർ ഇതുകൊണ്ട് ഉദ്ദേശിച്ചത്.. നാല് വിശദീകരണ യോഗങ്ങൾ നടത്തിയാൽ മണ്ഡലം തിരികെ കിട്ടുമെന്നോ.. പാർട്ടിയുടെ ജീർണതയിൽ സഹികെട്ട് മാറിക്കുത്തിയവർ ഓടി വന്ന് പാർട്ടിയെ കെട്ടിപ്പിടിക്കുമെന്നോ.. പയ്യന്നൂരിലു തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയത്തിന് പിന്നാലെ ഈ വിശദീകരണ യോഗങ്ങളിലും സിപിഎമ്മിന് പിഴച്ചിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.. പയ്യന്നൂരിൽ സിപിഎം രാഷട്രീയം വിശദീകരിക്കാനെത്തിയ പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അവിടുത്തെ അണികളെയാണ് കുറ്റം പറഞ്ഞത്.. അണികൾക്ക് തെറ്റുപറ്റി, അവർ തെദ്ധരിക്കപ്പെട്ടു.. നിങ്ങളെല്ലാം തെറ്റുതിരുത്തി തിരിച്ച് വരണം.. കൂടാതെ അവർ ജയിപ്പിച്ചുവിട്ട വി കുഞ്ഞിക്കൃഷ്ണൻ എന്ന എംഎൽഎയേയും അധിക്ഷേപിച്ചു പിണറായി.. തളിപ്പറമ്പിലും വ്യത്യസ്തമായിരുന്നില്ല സ്ഥിതി.. ടികെ ഗോവിന്ദനെതിരെ ആഞ്ഞടിച്ചതിനൊപ്പം അവിടെയും ജനങ്ങളെ കുറ്റപ്പെടുത്താനാണ് പിണറായി സമയം ചെലവഴിച്ചത്.. നിങ്ങളെന്തിന് മാറി ചിന്തിച്ചു, ആരെ വിശ്വസിച്ചു, ടികെ ഗോവിന്ദനെന്ന അവസരവാദിയെ സ്വീകരിച്ചതെന്തിന്.. നിങ്ങൾ ചെയ്ത തെറ്റ് തിരുത്തണം.. പാർട്ടിയുടെ വിശദീകരണം കേൾക്കാനെത്തിയ അണികൾക്ക് തങ്ങളെ കുറ്റപ്പെടുത്തുന്നതാണ് കേൾക്കേണ്ടി വന്നത്.. വ്യാജപ്രചാരണ വേലയിൽ തെറ്റിദ്ധരിക്കപ്പെട്ടത് കൊണ്ടാണ് എൽഡിഎഫിനൊപ്പം നിന്നിരുന്ന വലിയൊരു വിഭാഗം ജനങ്ങൾ ഇത്തവണ മാറി ചിന്തിച്ചത്.. ഗോവിന്ദനെ സ്വീകരിക്കാൻ തയ്യാറായതിൽ മനസ്താപം ഉള്ളവർ ഉണ്ടാകും.. അവർ പാർട്ടി വികാരത്തോടെ ശരിയായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയാണ് പിണറായി.. വ്യാജപ്രചരണത്തിൽ തെറ്റിദ്ധരിക്കുന്നവരായി പയ്യന്നൂരിലേയും തളിപ്പറമ്പിലേയും വോട്ടർമാരെ ചിത്രീകരിക്കുകയാണ് പിണറായി ചെയ്തിരിക്കുന്നത്.. ജില്ലാ സെക്രട്ടറി കെകെ രാഗേഷ് കുറച്ച് കൂടി കടുത്ത ഭാഷയിലാണ് രണ്ടിടത്തും അണികളെ ആവേശ ഭരിതരാക്കാൻ നോക്കിയത്.. കുഞ്ഞിക്കൃഷ്ണനേയും ഗോവിന്ദനേയും ഭീഷണിപ്പെടുത്തുന്നതായിരുന്നു രാഗേേഷിന്റെ ഭാഷ.. ഇതൊക്ക കേൾക്കുന്ന അണികൾ തലയിൽ കൈവെക്കുകയാണ്..
ഈ പാർട്ടിക്ക് ഒരുമാറ്റവുമില്ലല്ലോ എന്ന് സഹതപിക്കുകയാണ്.. പാർട്ടിക്ക് തെറ്റുപറ്റിയെന്ന് സ്വയം വിമർശനം നടത്താൻ നേതൃത്വം നൽകിയ വ്യക്തി വന്ന് തങ്ങളെ തെറ്റുകാരായി ചിത്രീകരിച്ച് സംസാരിച്ചതിലുള്ള അമർഷത്തിലാണ് പയ്യന്നൂരിലേയും തളിപ്പറമ്പിലേയും അണികൾ ഇപ്പോൾ.. പാർട്ടിക്ക് പറ്റിയ തെറ്റ് തിരുത്തുകയാണ് തങ്ങൾ തെരഞ്ഞെടുപ്പിൽ ചെയ്തതെന്ന് ഉറച്ച് വിശ്വസിക്കുന്നുണ്ട് ജനങ്ങൾ.. ഒരു വശത്ത് തങ്ങൾക്ക് പിഴച്ചെന്ന് പാർട്ടി സമ്മതിച്ചിരിക്കുമ്പോൾ അതിനെ തള്ളിക്കൊണ്ട് പിണറായിയും സംഘവും നടത്തുന്ന തങ്ങളുടേതായ ഈ വിശദീകരണങ്ങൾ എന്തടിസ്ഥാനത്തിലെന്ന ചോദ്യമാണ് ഉയരുന്നത്.. തെറ്റ് പറ്റിയെന്ന് തിരിച്ചറിഞ്ഞ് അത് പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും റിപ്പോർട്ട് ചെയ്തതിന് ശേഷവും പിണറായി വേർഷൻ വിശദീകരണം കേൾക്കേണ്ടി വരുന്ന ഗതികേടിലാണ് പാർട്ടിപ്രവർത്തകർ.. അപ്പോൾ പിണറായി പാർട്ടിയെ തന്നെ തള്ളുകയാണെന്ന സന്ദേശമല്ലേ നൽകുന്നത്.. ജനങ്ങളിലും പാർട്ടി പ്രവർത്തകരിലും വല്ലാത്ത ആശയക്കുഴപ്പം ഉണ്ടാക്കുകയാണ് ഇപ്പോഴത്തെ വിശദീകരണ പരിപാടി ചെയ്തിരിക്കുന്നത്.. തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷമുള്ള തെറ്റുതിരുത്തലുകൾ ചർച്ച ചെയ്യാനായി വിശാലമായ സംസ്ഥാന സമിതി യോഗം ചേരാനിരിക്കുകയാണ് സിപിഎം.. അതിനിടയിൽ പയ്യന്നൂരിലും തളിപ്പറമ്പിലും ചെന്ന് അണികളെ ചീത്തവിളിക്കേണ്ട എന്ത് അടിയന്തരസാഹചര്യമാണ് ഉണ്ടായിരുന്നത് എന്ന് വ്യക്തമാക്കേണ്ടത് അതിന് നേതൃത്വം നൽകിയവർ തന്നെയാണ്.. വിശദീകരണ യോഗം കൊണ്ട് ഉദ്ദേശിച്ച ഫലം ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, അത് മറ്റൊരു വലിയ തിരിച്ചടി ആയി മാറുകയും ചെയ്തിട്ടുണ്ട്.. യോഗങ്ങളിൽ ആളെക്കൂട്ടാൻ പാർട്ടിയുടെ കേഡർ സംവിധാനത്തിന് കഴിഞ്ഞു. അതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല.. പക്ഷെ അവിടെ കൂടിയിരുന്ന ആളുകളിൽ ഒരാവേശവും തീർക്കാൻ പിണറായിയുടേയോ രാഗേഷിന്റെയോ വാക്കുകൾക്ക് കഴിഞ്ഞില്ല.. ആരോ നിർബന്ധിച്ച് പിടിച്ചിരുത്തിയത് പോലെയാണ് യോഗത്തിലിരിക്കുന്ന ആളുകളെ കണ്ടാൽ.. അവിടെ എത്തിയവരൊന്നും തന്നെ പിണറായി ഉൾപ്പെടെയുള്ള നേതാക്കൾ പറഞ്ഞത് മുഖവിലയ്ക്കെടുത്തിട്ടില്ല.. പാർട്ടിക്ക് പിഴച്ചതിന് തങ്ങളെ പഴിക്കുന്നതിൽ രോഷാകുലരായിരിക്കുകയാണ് അണികൾ
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)