ബിജെപിക്കെതിരെ പ്രതിഷേധത്തിന്റെ മുഖമായി രാഹുൽ ഗാന്ധി; ഖാർഗെ വിവാദവും കോൺഗ്രസിന് രാഷ്ട്രീയ ആയുധം

ഖാർഗെ വിവാദവും രാഷ്ട്രീയ കേസുകളും ബിജെപിക്കെതിരായ പോരാട്ടത്തിൽ രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ ശക്തിപ്പെടുത്തുന്നുവെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.

Sep 01, 2026 - 10:01
0
ബിജെപിക്കെതിരെ പ്രതിഷേധത്തിന്റെ മുഖമായി രാഹുൽ ഗാന്ധി; ഖാർഗെ വിവാദവും കോൺഗ്രസിന് രാഷ്ട്രീയ ആയുധം

രാജ്യം ഭരിക്കുന്ന ബിജെപി തൊട്ടതെല്ലാം പിഴക്കുകയാണ്. വിദ്യാർത്ഥി സമരം മുതൽ അയോധ്യയും ഇപ്പോഴിതാ ഖാർഗെയെ അപമാനിച്ചതിലൂടെ ദളിതരെയും ബിജെപി അപമാനിച്ചു എന്നുള്ള വാർത്തകളാണ് പുറത്തുവരുന്നത്. പ്രതിഷേധക്കാരുടെയും പീഡിപ്പിക്കപ്പെട്ടവരുടെയും രക്ഷകനും നേതാവുമായി മാറുന്ന രാഹുൽ ഗാന്ധിയെ കേസ് കൊടുത്തൊക്കെ ഭയപ്പെടുത്താൻ നോക്കുന്ന വിഡ്ഢികളായി തന്നെയാണ് ഇപ്പോഴും ബിജെപി നേതൃത്വം നിൽക്കുന്നത്. ഒരു പ്രതിപക്ഷ നേതാവിനെതിരെ പോലീസ് കേസ് കൊണ്ട് വിജയിക്കാം എന്ന് ആരാണ് ഇവരെ പഠിപ്പിച്ചതെന്ന് അറിയുന്നില്ല. എന്നാൽ ഉർവശീശാപം ഉപകാരം എന്നതുപോലെ തന്റെ മേൽ വരുന്ന കേസുകളെല്ലാം അദ്ദേഹത്തിന് കൂടുതൽ ശക്തി പകരുകയാണ് യഥാർത്ഥത്തിൽ. ജനങ്ങൾക്ക് വേണ്ടിയും ഭരണഘടനാ മൂല്യങ്ങൾക്ക് വേണ്ടിയും പോരാടുമ്പോൾ ഭരണകൂടത്തിൽ നിന്ന് നേരിടേണ്ടിവരുന്ന എല്ലാ കേസുകളും തനിക്കൊരു അപമാനമല്ല, മറിച്ച് പോരാട്ടത്തിന്റെ മെഡലുകളാണ് എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

തന്നെ രാഷ്ട്രീയമായി വേട്ടയാടാനാണ് ഇത്തരം കേസുകളിലൂടെ ശ്രമിക്കുന്നതെന്ന സന്ദേശം അണികളിലേക്ക് എത്തിക്കാനും ഇതിലൂടെ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു എന്നുള്ളതാണ് സത്യം. ഈ രണ്ട് പ്രസ്താവനകളും സംഘപരിവാറിനും കേന്ദ്ര ഭരണകൂടത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാളി എന്ന പ്രതിച്ഛായ സമാഹരിക്കാൻ രാഹുൽ ഗാന്ധിയെ സഹായിച്ചിട്ടുണ്ട്. അതിന് അദ്ദേഹത്തിന് സാധിച്ചിട്ടുമുണ്ട്.
നമുക്കറിയാം, യു.പി., ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ, പഞ്ചാബ് എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളാണ് ആറു മാസങ്ങൾക്കുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നത്. അതിൽ പഞ്ചാബ് ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും നിലവിൽ ബിജെപിയാണ് ഭരിക്കുന്നത്. കുറച്ചുകാലമായി ബിജെപിക്കൊപ്പം നിൽക്കുന്ന ദളിത് സമൂഹത്തിന്റെ പിന്തുണ ബിജെപിക്ക് നഷ്ടപ്പെടാനുള്ള എല്ലാ സാധ്യതയും രാഹുൽ ഗാന്ധിയുടെ മുന്നേറ്റത്തിലൂടെ തെളിഞ്ഞുവന്നു. വീണ്ടും കോൺഗ്രസിനൊപ്പം അടിയുറച്ച് നിൽക്കാൻ അവർ മുന്നോട്ടുവരികയാണ്.

എല്ലാ സംസ്ഥാനങ്ങളിലും 20 ശതമാനത്തിലധികം ദളിതരാണ്. അതുകൊണ്ടുതന്നെ മല്ലികാർജുൻ ഖാർഗെയെ അപമാനിച്ച വിഷയത്തിൽ ഉയരുന്ന പ്രതിഷേധങ്ങൾ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും മൊത്തത്തിൽ രാഷ്ട്രീയമായി ഗുണം ചെയ്യും. ദളിത് നേതാവായ കോൺഗ്രസ് ദേശീയ അധ്യക്ഷനെതിരെയുള്ള പരാമർശങ്ങളെ പ്രതിരോധിക്കുന്നതിലൂടെ കോൺഗ്രസ് രാഷ്ട്രീയമായി വലിയ വിജയം നേടാൻ പോകുകയാണ്.
പാർട്ടി അധ്യക്ഷൻ കൂടിയായ ഒരു മുതിർന്ന ദളിത് നേതാവിനെതിരായ നീക്കങ്ങളെ ഉയർത്തിക്കാട്ടുന്നതിലൂടെ ദളിത്-പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണ കോൺഗ്രസിനൊപ്പം ഉറപ്പിച്ചുനിർത്താൻ സഹായിക്കും എന്നുള്ളത് രാഷ്ട്രീയ നിരീക്ഷകർ തന്നെ പറഞ്ഞു കഴിഞ്ഞു. അതുവഴി ഇന്ദിര ഗാന്ധിയും നെഹ്റുവുമൊക്കെ ഭരിച്ച സമയത്തുള്ളതുപോലെ രാഹുൽ ഗാന്ധിയുടെ 'സാമൂഹിക നീതി' പ്രതിച്ഛായ ശക്തമാകുകയാണ് രാജ്യത്ത്.

ഭരണഘടനാ സംരക്ഷണവും ദളിത് പ്രാതിനിധ്യവും നിരന്തരം ഉയർത്തിക്കാട്ടുന്ന രാഹുൽ ഗാന്ധിക്ക് ഖാർഗെയെ പരസ്യമായി പിന്തുണച്ച് പ്രതിരോധിക്കുന്നതിലൂടെ ഈ രാഷ്ട്രീയ നിലപാടിന് കൂടുതൽ വിശ്വാസ്യത നൽകാനായിട്ടുണ്ട്. ദളിത് വിരുദ്ധ മനോഭാവമാണ് എതിരാളികൾക്കുള്ളതെന്ന പ്രചാരണം ശക്തിപ്പെടുത്താനും ഇത് രാഷ്ട്രീയ ചർച്ചയാക്കി മാറ്റാനും കോൺഗ്രസിന് അവസരം ലഭിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് മുൻപേ തന്നെ പാർട്ടിക്ക് ലഭിച്ച നല്ലൊരു അവസരമായാണ് ഇതിനെ കാണുന്നത്. ദേശീയ അധ്യക്ഷനെതിരായ കടന്നാക്രമണങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുന്നത് കോൺഗ്രസിന്റെ സംഘടനാ തലത്തിലെ ഒത്തൊരുമ വർധിപ്പിക്കുകയും ചെയ്യുന്നു. ബിജെപിയാണെങ്കിൽ ഇതുവരെ ഉണ്ടാകാത്ത തരത്തിൽ അഴിമതിക്കാർ ആണെന്ന പേര് സമ്പാദിക്കുകയും കേന്ദ്ര മന്ത്രിമാർ വരെ രാജിവെക്കേണ്ടിവരികയും ചെയ്യുന്നു.

അതിൽ പരീക്ഷാ പേപ്പർ ചോർച്ചയും അയോധ്യയിലെ കൊള്ളയുമെല്ലാം ബിജെപി ഭരണത്തെ തുറിച്ചുനോക്കുമ്പോൾ, അപ്രതീക്ഷിതമായി വന്ന ദളിത് അധിക്ഷേപവും ബിജെപിയുടെ അടിത്തറ ഇളകുന്നു എന്ന് തന്നെ പറയേണ്ടിവരും. ഇതിൽ പ്രതിഷേധിക്കുന്നവരുടെ മുഖമായി രാഹുൽ ഗാന്ധി മാറുകയും, ഇനി ആറു മാസം കഴിഞ്ഞ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നില മെച്ചപ്പെടുത്താനും കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും കഴിയുമെന്നുള്ളതിന്റെ സൂചന തന്നെയാണ് ലഭിക്കുന്നത്. ഈ രാജ്യത്ത് പ്രതിഷേധിക്കുന്നവരുടെ മാത്രമല്ല, ബിജെപി വിരുദ്ധ ശക്തികളുടെയും മുഖമായി രാഹുൽ ഗാന്ധി മാറുന്നു എന്നുള്ളതാണ് ഏറ്റവും വലിയ മാറ്റത്തിന്റെ സൂചന.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User