വാടക ഗർഭധാരണം ; നയൻതാര – വിഘ്നേഷ് ശിവൻ  ദമ്പതികൾക്കെതിരെ തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം

Oct 10, 2022 - 12:21
0
വാടക ഗർഭധാരണം ; നയൻതാര – വിഘ്നേഷ് ശിവൻ  ദമ്പതികൾക്കെതിരെ തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം


തെന്നിന്ത്യൻ സൂപ്പർതാരം നയൻതാര – വിഘ്നേഷ് ശിവൻ  ദമ്പതികൾക്ക് വാടക ഗർഭധാരണത്തിലൂടെ  കുഞ്ഞുങ്ങൾ പിറന്ന വാർത്ത പുറത്തുവന്നതോടെ വിവാദങ്ങളും ഒഴിയുന്നയില്ല.  തമിഴ്നാട് ആരോഗ്യവകുപ്പ്  സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. വാടക ഗർഭധാരണവുമായി ബന്ധപ്പെട്ട് രാജ്യത്തു നിലവിലുള്ള ചട്ടങ്ങളെ മറികടന്നാണോ കുഞ്ഞുങ്ങളുണ്ടായതെന്നാണ് അന്വേഷിക്കുന്നത്. വിവാഹം കഴിഞ്ഞ് 5 വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം നടത്താവൂ എന്നു ചട്ടമുണ്ട്. ഇവരുടെ വിവാഹം കഴിഞ്ഞ് നാല് മാസങ്ങൾ മാത്രമേ ആയിട്ടുള്ളുവെന്നും അതിനാൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യം പറഞ്ഞു.21 മുതൽ 35 വരെ പ്രായമുള്ള വിവാഹിതകൾക്ക് മാത്രമേ അണ്ഡം ദാനം ചെയ്യാൻ സാധിക്കൂ. ഭർത്താവിന്റെയോ മാതാപിതാക്കളുടെയോ സമ്മതം ആവശ്യമാണ്. ഇക്കാര്യങ്ങൾ സംബന്ധിച്ച് താരദമ്പതികൾ നിയമം ലംഘിച്ചുവോ എന്ന് പരിശോധിക്കുമെന്നും എം. സുബ്രഹ്മണ്യം പറഞ്ഞു. ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ സന്തോഷവാർത്ത കഴിഞ്ഞ ദിവസമാണ് നയൻതാരയും വിഘ്നേഷ് ശിവനും പങ്കുവച്ചത്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് താരങ്ങൾ ഈ വിശേഷം പങ്കുവെച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User