കോടിയേരിയുടെ കുടുംബത്തെ സന്ദർശിച്ച്; മുൻ മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Oct 10, 2022 - 12:57
0
കോടിയേരിയുടെ കുടുംബത്തെ സന്ദർശിച്ച്; മുൻ മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

അന്തരിച്ച മുതിർന്ന സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. തലശ്ശേരിയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയ രമേശ് ചെന്നിത്തല കോടിയേരിയുടെ ഭാര്യ വിനോദിനി മക്കളായ ബിനോയ്, ബിനീഷ് എന്നിവരുമായി വിവരങ്ങൾ ചോദിച്ചറിഞ്ഞു.

കോടിയേരി ബാലകൃഷ്ണനും താനും ഏകദേശം ഒരേ കാലഘട്ടത്തിൽ വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചവരായിരുന്നു എന്നും രമേശ് ചെന്നിത്തല ഓർമ്മകൾ പങ്കുവെച്ചു .
എന്നും കൊടിയേരിയുമായി നല്ല സൗഹൃദം പങ്കിട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗം എനിക്ക് വ്യക്‌തിപരമായി വലിയ നഷ്ടം തന്നെ ആണെന്നും ചെന്നിത്തല പറഞ്ഞു.

ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, കണ്ണൂർ ഡി സി സി പ്രസിഡന്റ് മാർട്ടിൻ എന്നിവരും രമേശ്‌ ചെന്നിത്തലക്കൊപ്പം ഉണ്ടായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User