പി. സരിനെതിരെ പോലീസിൽ പരാതി; മുഖ്യമന്ത്രിയുടെ ചിത്രം വികൃതമാക്കി പ്രചരിപ്പിച്ചു.
വി.ഡി. സതീശന്റെ ചിത്രം വികൃതമാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നാരോപിച്ച് സിപിഎം നേതാവ് പി. സരിനെതിരെ യൂത്ത് കോൺഗ്രസ് തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി.
തിരൂരങ്ങാടി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചിത്രം വികൃതമാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നാരോപിച്ച് സിപിഎം നേതാവ് പി. സരിനെതിരെ വള്ളിക്കുന്ന് നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി. വള്ളിക്കുന്ന് നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പി.വി. അർഷദിന്റെ നേതൃത്വത്തിലാണ് പരാതി നൽകിയത്. മുഹ്സിൻ മുന്നിയൂർ, സനീഷ് മതിലഞ്ചേരി, മനു, സനൽ, മുസ്തഫ കുഫ എന്നിവരും പരാതിയിൽ ഒപ്പുവെച്ചിട്ടുണ്ട്.സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ചിത്രം സംബന്ധിച്ച് അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. സംഭവത്തിൽ പൊലീസ് പരാതി പരിശോധിച്ചുവരികയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)