പി വി ശ്രീനിജന് കുരുക്ക്; സിഎസ്ആര്‍ ഫണ്ട് വാങ്ങി നടപ്പാക്കിയ പദ്ധതിയില്‍ ക്രമക്കേട് ആരോപിച്ച് വിജിലൻസിന്റെ അന്വേഷണം

പി വി ശ്രീനിജന്റെ നേത്ര്വതത്തിൽ മണ്ഡലത്തിൽ നടപ്പിലാക്കിയ വിദ്യാഭ്യാസ പദ്ധതിയിൽ ക്രമേക്കേഡ് നടന്നുവെന്ന പരാതിയിലാണ് ഇപ്പോൾ വിജിലൻസ് അന്വേഷണം നടക്കുന്നത്.

Jun 23, 2026 - 11:43
0
പി വി ശ്രീനിജന് കുരുക്ക്; സിഎസ്ആര്‍ ഫണ്ട് വാങ്ങി നടപ്പാക്കിയ പദ്ധതിയില്‍ ക്രമക്കേട് ആരോപിച്ച് വിജിലൻസിന്റെ അന്വേഷണം

കൊച്ചി: കുന്നത്തുനാട് മുൻ എം എൽ എയും സിപിഎം നേതാവുമായ പി വി ശ്രീനിനെതിരെ വിജിലെൻസിന്റെ അന്വേഷണം. പി വി ശ്രീനിജന്റെ നേത്ര്വതത്തിൽ മണ്ഡലത്തിൽ നടപ്പിലാക്കിയ വിദ്യാഭ്യാസ പദ്ധതിയിൽ ക്രമക്കേട് നടന്നുവെന്ന പരാതിയിലാണ് ഇപ്പോൾ വിജിലൻസ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ സമയത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് മുൻ എംഎൽഎയ്ക്കെതിരെ പരാതി നൽകിയത്. പൊതുമേഖല സ്ഥാപനമായ ബിപിസിഎല്ലിന്‍റെ  സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ച് നടത്തിയ പദ്ധതിയിൽ ഏകദേശം  ഒരു കോടി തൊണ്ണൂറു ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ പരാതിയിൽ പറയുന്നത്.  "സ്ലേറ്റ്" എന്ന പേരിലാണ് കുന്നത്തുനാട് മണ്ഡലത്തിൽ പദ്ധതി നടപ്പിലാക്കിയത്. മണ്ഡലത്തിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കിയത്.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User