പിണറായിയെ ഒതുക്കാൻ സിപിഎമ്മിൽ നീക്കം? വിശാല യോഗത്തിന് മുൻപ് രാഷ്ട്രീയ പോര്
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പിണറായി വിജയന്റെ നേതൃത്വത്തെ ചോദ്യം ചെയ്ത് സിപിഎമ്മിനുള്ളിൽ പുതിയ ചേരിതിരിവും നിർണായക രാഷ്ട്രീയ നീക്കങ്ങളും ഉണ്ടാകുന്നതായാണ് വിമർശനങ്ങൾ.
കേരളത്തിൽ ഇന്ന് ഒരു കുറ്റവും ചെയ്യാത്ത നേതാവ് പിണറായി വിജയൻ മാത്രമാണ് എന്നാണ് അദ്ദേഹം പറയുന്നത്. കസേരയിൽ നിന്ന് വലിച്ചുപുറത്തിട്ടതും സി.പി.എമ്മിന്റെ ഭരണത്തെ ഇല്ലാതാക്കിയതും ജനങ്ങൾക്ക് പറ്റിയ തെറ്റാണ്. ആ തെറ്റ് ചെയ്ത ജനങ്ങൾ അതിന് പ്രായശ്ചിത്തം ചെയ്യാൻ തയ്യാറായിക്കൊള്ളണമെന്നുള്ള തിട്ടൂരമാണ് പിണറായി പുറത്തുവിട്ടിരിക്കുന്നത്.ഒറ്റ നേതാവിൽ കേന്ദ്രീകരിച്ചുള്ള പ്രചാരണവും പൊതുവേദികളിലെ പ്രസംഗങ്ങളിലെ പരാമർശങ്ങളും ജനങ്ങളെ അകറ്റിയെന്നത് പാർട്ടി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയതാണ്. പക്ഷേ, ജനങ്ങൾക്ക് തെറ്റുപറ്റിയെന്നായിരുന്നു വിശദീകരണ പൊതുയോഗത്തിൽ പിണറായി പറഞ്ഞുനടന്നത്. എന്നാൽ, ആ തെറ്റ് ജനങ്ങൾ തിരുത്താൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പറയപ്പെടുന്നു.നമുക്കറിയാം, 34 വർഷം ഭരിച്ച ബംഗാളിലും 25 വർഷം ഭരിച്ച ത്രിപുരയിലും സി.പി.എം. തോറ്റ് തൊപ്പിയിട്ടപ്പോൾ അതിന് കാരണക്കാരായ നേതാക്കൾ, ഞങ്ങൾക്ക് തെറ്റുപറ്റിയെന്ന് പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും, ഞങ്ങൾക്കല്ല, ജനങ്ങൾക്കാണ് തെറ്റുപറ്റിയതെന്ന് പറഞ്ഞിട്ടില്ല. എന്നാൽ, ഇത്രയധികം ജനങ്ങളെ വെറുപ്പിച്ചും കിട്ടുന്നതെല്ലാം കട്ട് മുടിക്കുകയും സ്വന്തം മകളെ വരെ മാസപ്പടി വാങ്ങി രാജ്യദ്രോഹം ചെയ്യാൻ വിട്ടതും എല്ലാം നടത്തിയതല്ല, അത് ജനങ്ങൾ പറഞ്ഞതാണ് തെറ്റ്.ഇത് പിണറായി വിജയൻ എന്ന നേതാവ് അറിവില്ലാത്തതുകൊണ്ട് പറയുന്നതല്ല; വീണ്ടും പാർട്ടിയിൽ ആധിപത്യം നേടാനുള്ള തന്ത്രപരമായ നീക്കമാണ്.
ഈ നീക്കം അദ്ദേഹം നടത്തുന്നത് തിരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ പ്രത്യേക സംസ്ഥാന സമിതി യോഗം ചേരാനിരിക്കെയാണ്. വിശാലമായ കേന്ദ്രനേതൃത്വം കേരളത്തിലെത്തുന്ന യോഗത്തിന് മുൻപാണ് ഈ നീക്കമെന്നത് ഓർക്കണം.കേരളത്തിലെ വരുമാനം കൊണ്ട് മാത്രം ജീവിച്ചുപോയിരുന്ന കേന്ദ്രനേതൃത്വത്തെ വരച്ച വരയിൽ നിർത്തിക്കൊണ്ടിരുന്ന നേതാവാണ് പിണറായി വിജയൻ. എന്നാൽ, ഇപ്പോൾ ഭരണമില്ലാത്തതിനാൽ അദ്ദേഹത്തെ കൂടുതൽ മുഖവിലയ്ക്കെടുക്കേണ്ടതില്ല എന്നുള്ളതാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനമെന്നാണ് സൂചന.അതുകൊണ്ടുതന്നെ കേന്ദ്ര സമിതിയുടെ നിർദേശങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് പിണറായി വിജയൻ നടത്തുന്ന നീക്കം തകർത്തുകളയുക എന്നതാണ് സി.പി.എം. ദേശീയ നേതൃത്വം എടുക്കാൻ പോകുന്ന തീരുമാനമെന്നും വിലയിരുത്തപ്പെടുന്നു.കുറച്ചുകാലം മുൻപ് വരെ കേരളം മുഴുവൻ കൈയിൽവെച്ച് നടന്ന പിണറായി വിജയൻ കണ്ണൂരിൽ മാത്രം ഒതുങ്ങിപ്പോകുന്നു എന്നതും പിന്തുണ കുറയുന്നതിന്റെ ലക്ഷണമാണ്.
എന്നാൽ, കണ്ണൂരിലെ പൊതുപരിപാടികളിൽ നിറഞ്ഞുനിൽക്കുന്നത് പഴയ പിണറായി വിജയൻ ശൈലി തന്നെയാണ്. തെറ്റുപറ്റിയത് പാർട്ടിക്കല്ല, അണികൾക്കാണ് എന്ന പ്രഖ്യാപനമാണ് അദ്ദേഹം ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഇത് വരാനിരിക്കുന്ന യോഗത്തിലെ തനിക്കെതിരെയുള്ള ചർച്ചകൾക്ക് തടയിടുക എന്ന ലക്ഷ്യം കൂടി അദ്ദേഹത്തിന്റെ പ്രസംഗങ്ങൾക്ക് പിന്നിലുണ്ടെങ്കിലും പ്രവർത്തകരുടെ രോഷം പിണറായിക്കെതിരെ ഉയരുമെന്നത് പിണറായി വിഭാഗത്തിന്റെ ആശങ്ക വർധിപ്പിക്കുകയാണ്. സമീപകാല സി.പി.എമ്മിൽ ഒരു ചരിത്രമുണ്ട്. പണ്ടത്തെപ്പോലെ സ്വമേധയാ ഒഴിഞ്ഞുമാറലല്ല, വിഭാഗീയതയിലൂടെ വെട്ടിനിർത്തുകയാണ് ഏതൊരു നേതാവിനെയും ചെയ്യുന്നത്. നായനാരെ അച്യുതാനന്ദനും അച്യുതാനന്ദനെ പിണറായിയും അങ്ങനെയാണ് വെട്ടിനിർത്തിയത്. അതുതന്നെയാണ് ഇനി നടക്കാനും പോകുന്നത്.
പക്ഷേ, അതിന് ആമ്പിയറുള്ള അല്ലെങ്കിൽ ജനകീയ മുഖമുള്ള ഒരൊറ്റ നേതാവ് പോലും ആ പാർട്ടിയിൽ ഇപ്പോൾ ഇല്ല എന്നുള്ളതാണ് പിണറായിയെ പുറത്താക്കുന്നതിലേക്ക് കാര്യങ്ങൾ എത്താതെ പോകുന്നതിന്റെ കാരണം.അല്ലെങ്കിൽ, ഇത്രയും വലിയ തട്ടിപ്പും അനധികൃത സമ്പാദനവും നടത്തിയ ഒരു നേതാവിന് കാരണം കാണിക്കൽ നോട്ടീസ് പോലും നൽകിയിട്ടില്ല എന്നുള്ളത് ഇപ്പോൾ കപ്പമില്ലേ ഏറ്റവും വലിയ വിഷയമായി നിൽക്കുന്നത്.ഏതായാലും, നടക്കാനിരിക്കുന്ന ഒരു വിപുലീകൃത കമ്മിറ്റിക്ക് മുൻപ് സി.പി.എമ്മിൽ പ്രകടമാകുന്നത് വലിയ ചേരിതിരിവാണ്. നിലവിലെ നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിക്കാൻ പുതിയ ചേരി ഒരുങ്ങുകയാണ്.തോൽവിയുടെ കാരണങ്ങൾ അംഗീകരിക്കാതെ പിണറായി പക്ഷം നീങ്ങുമ്പോൾ അത് വലിയൊരു വിഭാഗം അംഗീകരിക്കുന്നില്ല എന്നുള്ളത് വരും ദിവസങ്ങളിൽ ഒരു പൊട്ടിത്തെറിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതിന്റെ സൂചനയാണ് നൽകുന്നത്.
ഇപ്പോൾ പുറത്തുവരുന്ന ചില സൂചനകൾ അനുസരിച്ച് നടക്കാനിരിക്കുന്ന ഈ വിശാല യോഗം തന്നെ പിണറായി വിജയനെ ഒതുക്കാനുള്ളതാണെന്നാണ് അറിയുന്നത്. കാരണം, ഇതുവരെ പിണറായിക്കുനേരെ ഒരു ചെറുവിരൽ അനക്കാൻ പോലും കഴിയാതിരുന്ന ദേശീയ നേതൃത്വം ഏഴ് പോളിറ്റ്ബ്യൂറോ അംഗങ്ങളെ നിരീക്ഷണത്തിനായി വെച്ച് യോഗം നടത്തുന്നത് പിണറായിയെ പൂട്ടാൻ വേണ്ടിയാണെന്നാണ് വിമർശനം.ഈ യോഗത്തിൽ പിണറായി വിജയന്റെ ഭരണം കമ്യൂണിസ്റ്റ് രീതിയല്ലെന്നും ആ ഭരണമാണ് സി.പി.എമ്മിനെ തകർത്തതെന്നും നേതാക്കൾ ആഞ്ഞടിക്കുന്ന കാഴ്ചയാണ് കാണാൻ പോകുന്നത്.തിരുവാക്കിന് എതിർവാക്കില്ലാതിരുന്ന പിണറായിക്കുനേരെ പതിറ്റാണ്ടുകൾക്ക് ശേഷം നേതാക്കൾ ഒന്നടങ്കം ആഞ്ഞടിക്കുന്ന വാർത്തയാണ് കേരളത്തിന്റെ മാധ്യമങ്ങളിൽ നിറയാൻ പോകുന്നത്.
കട്ട് മുടിച്ചും തട്ടിച്ചെടുത്തും സ്വന്തം കുടുംബത്തെയും ചില ശിങ്കിടികളെയും മാത്രം ധനാഢ്യരാക്കിയ പിണറായിയുടെ യഥാർത്ഥ കഥ ജനങ്ങളെ അറിയിക്കുക പാർട്ടിയിലെ നേതാക്കൾ തന്നെയായിരിക്കും. അതിനാണ് ഈ യോഗം നടക്കുന്നത്. അതോടെ പ്രവർത്തകരും പിണറായിയെ കൈവിടും എന്നുള്ള വ്യക്തമായ ബോധ്യം ദേശീയ നേതൃത്വത്തിനുണ്ട്. ആ ലക്ഷ്യത്തിലേക്കുള്ള നീക്കം തന്നെയാണ് നടക്കുന്നത്. ഇ.പി. ജയരാജന്റെയും എം.എ. ബേബിയുടെയും നേതൃത്വത്തിൽ വലിയൊരു വിഭാഗം പാർട്ടി പിടിച്ചെടുക്കും എന്നുറപ്പായിക്കഴിഞ്ഞു. അതിന് മുൻപ് പിണറായിയെപ്പോലുള്ള അഴിമതിക്കാർക്ക് സ്ഥാനമില്ലെന്ന് നേതാക്കളെക്കൊണ്ട് പറയിപ്പിക്കാനും പ്രഖ്യാപിപ്പിക്കാനും വേണ്ടിയുള്ളതാണ് ഈ വിശാല യോഗം.അത് മനസ്സിലാക്കാക്കിയാണ് പണ്ടത്തെ ശൈലി പിണറായി പൊടിതട്ടിയെടുത്തത്. പക്ഷേ, കണ്ണൂരിന് പുറത്ത് അത് ചെലവാകുമെന്ന് തോന്നുന്നില്ല.പിണറായി പറഞ്ഞതുപോലെ അണികൾ തന്നെ തെറ്റ് തിരുത്തും. പിണറായിയെ എല്ലാ ചുമതലകളിൽ നിന്നും ഒഴിവാക്കിക്കൊണ്ട് മാത്രം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)