എബോള സംശയം; സുഡാനിൽ നിന്നെത്തിയ യുവതി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

Jun 18, 2026 - 13:36
0
എബോള സംശയം; സുഡാനിൽ നിന്നെത്തിയ യുവതി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

കോട്ടയം: സുഡാൻ സ്വദേശിനിക്ക് എബോള സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നു. എബോള ബാധിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്ന 52കാരി സൗത്ത് സുഡാനിൽ നിന്നുമാണ് എത്തിയിരിക്കുന്നത്. പാലായിലെ സ്വകാര്യ ആശുപത്രിയിൽ പനി ആയി എത്തിയതാണ്. പിന്നീട് എബോള സംശയത്തെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. സുഡാനി സ്വാധീഷി ആയതുകൊണ്ട് തന്നെ രോഗിയെ മെഡിക്കൽ കോളേജിലെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്നലെയാണ് സുഡാനി സ്വദേശിനി പനിയെ തുടർന്ന് സ്വകാര്യ ആശുപത്രയിൽ ചികിത്സ തേടിയത്. പിന്നാലെ, പിന്നീട് ആരോ​ഗ്യവകുപ്പ് ഇടപെട്ടാണ് ഇവരെ മെഡിക്കൽ കോളേജിലെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. സുഡാനിൽ നിന്നെത്തുന്നവരിൽ എബോള ലക്ഷണങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ ആണ് ഇവരെ മെഡിക്കൽ കോളേജിലെ പ്രത്യേക ഐസൊലേഷൻ വാർഡിൽ ആക്കിയിരിക്കുന്നത്. മുന്കരുതലിന്റെ ഭാഗമായി ഒരു പ്രത്യേക സംഘത്തെ നിയോഗിക്കുയും നിരീക്ഷണം ശ്കതമാക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ എബോള സ്ഥിരീകരിച്ചിട്ടില്ല സംശയം മാത്രമാണ് നിലനിൽക്കുന്നത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User