വി.വി.ഐ.പി ഗതാഗത നിയമലംഘനം: വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെൻഷൻ
ഉപരാഷ്ട്രപതിയുടെ കേരള സന്ദർശനത്തിനിടെ ഗുരുതര പെരുമാറ്റചട്ട ലംഘനം നടത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് ആര്യ എസ്.ക്കെതിരെ നടപടി
വി.വി.ഐ.പി. യാത്രയ്ക്ക് മിനിറ്റുകൾ ബ
തിരുവനന്തപുരം: ഉപരാഷ്ട്രപതിയുടെ കേരള സന്ദർശനത്തിനിടെ വി.വി.ഐ.പി. ഗതാഗത ക്രമീകരണങ്ങൾ ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് കേരള സായുധ വനിതാ പൊലീസ് ബറ്റാലിയനിലെ ഉദ്യോഗസ്ഥയായ ആര്യ എസ്.നെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. അച്ചടക്കസേനയിലെ അംഗം ഗുരുതരമായ പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ.
ഓഗസ്റ്റ് 31ന് ഉപരാഷ്ട്രപതിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ലോക്ഭവൻ മുതൽ തിരുവനന്തപുരം വിമാനത്താവളം വരെയുള്ള റോഡിൽ കർശനമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണത്തിനിടെ രാവിലെ 7.56ഓടെ, വി.വി.ഐ.പി. യാത്രയ്ക്ക് ഏതാനും മിനിറ്റുകൾ മാത്രം ശേഷിക്കെ, നിരോധിത ഗതാഗത ക്രമീകരണങ്ങൾ മറികടന്ന് ആര്യ എസ്. ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വി.വി.ഐ.പി. വാഹനവ്യൂഹം സഞ്ചരിക്കാനിരുന്ന ദിശയ്ക്ക് വിപരീത ദിശയിൽ നിന്നായിരുന്നു യാത്രയെന്നും, ട്രാഫിക് നിയന്ത്രണങ്ങളും മോട്ടോർ വാഹന നിയമങ്ങളും പാലിക്കാതെയാണ് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.
പൊലീസ് ഉദ്യോഗസ്ഥർ വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്താതെ മുന്നോട്ട് പോയതായും റിപ്പോർട്ടിലുണ്ട്. സംഭവത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ NDPS കേസിൽ പ്രതിയായ രാകേഷ് എന്ന വ്യക്തിക്കൊപ്പമാണ് ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചതെന്ന് കണ്ടെത്തിയതായും റിപ്പോർട്ടുകൾ പറയുന്നത്.
വി.വി.ഐ.പി. സുരക്ഷാ ക്രമീകരണങ്ങൾ നിലനിന്നിരുന്ന സമയത്ത് പൊലീസിന്റെ നിർദേശങ്ങൾ അവഗണിച്ച് അപകടകരമായ രീതിയിൽ യാത്ര ചെയ്തത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നാണ് അന്വേഷണ റിപ്പോർട്ടിലെ വിലയിരുത്തൽ. ഉദ്യോഗസ്ഥയുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് അപമാനം ഉണ്ടാക്കിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നതായാണ് വിവരം.
സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കുക.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)