അർദ്ധരാത്രി വഴിയിൽ കുടുങ്ങിയ യാത്രക്കാർക്ക് കൈത്താങ്ങായി ആഭ്യന്തരമന്ത്രിയുടെ ഇടപെടൽ.
അർദ്ധ രാത്രിയിൽ സാങ്കേതിക തകരാറിനെത്തുടർന്ന് ബസ് പാതിവഴിയിൽ കുടുങ്ങിയപ്പോൾ യാത്രക്കാർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ബന്ധപ്പെടുയായിരുന്നു.
സാങ്കേതിക തകരാറിനെത്തുടർന്ന് തമിഴ്നാട്ടിൽ വഴിയിൽ കുടുങ്ങിയ യാത്രക്കാർക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അടിയന്തര ഇടപെടലിലൂടെ തുണയായി.
അപരിചിതമായ സ്ഥലത്ത് പുലർച്ചെ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലായ യാത്രക്കാരിൽ ഒരാളായ പാരിപ്പള്ളി സ്വദേശി സജീവനും കുടുംബവും ഉടൻ തന്നെ ആഭ്യന്തരമന്ത്രിയെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. സമയം പുലർച്ചെയാണെന്ന് പോലും നോക്കാതെ ഫോൺ കോളിനോട് പ്രതികരിച്ച മന്ത്രി, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഉടനടി നടപടികൾ സ്വീകരിച്ചു.
തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് പോയ കല്ലട ബസ്, പുലർച്ചെ നാലരയോടെ തകരാറിലായതിനെത്തുടർന്നാണ് യാത്രക്കാർ പെരുവഴിയിലായത്.
കേരള പൊലീസിനെ ഉൾപ്പെടെ ഉപയോഗിച്ച് യാത്രക്കാർക്ക് ആവശ്യമായ സുരക്ഷ ഉറപ്പുവരുത്തിയ മന്ത്രി, അവർക്ക്' ബെംഗളൂരുവിലേക്ക് യാത്ര തുടരുന്നതിനായി മറ്റൊരു ടൂറിസ്റ്റ് ബസും ഏർപ്പാടാക്കി നൽകി. മന്ത്രിയുടെ നടപടിയിൽ യാത്രക്കാർ നന്ദി രേഖപ്പെടുത്തി.
#UDF #RameshChennithala #news