പരീക്ഷകളിലെ ക്രമക്കേടുകളില്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
മോദി സര്‍ക്കാര്‍ യുവതലമുറയുടെ ഭാവി വെച്ചാണ് പന്താടുന്നതെന്നും വിദ്യാഭ്യാസ മേഖലയെ പൂര്‍ണ്ണമായി തകര്‍ത്തെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചകള്‍ കാരണം രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായം തകര്‍ന്നുവെന്ന് അദ്ദേഹം ആരോപിച്ചു. നീറ്റ് (NEET), സി.ബി.എസ്.ഇ (CBSE), എസ്.എസ്.സി (SSC), സി.യു.ഇ.ടി (CUET) എന്നീ പരീക്ഷകളെ പരാമര്‍ശിച്ച രാഹുല്‍ ഗാന്ധി, കോടിക്കണക്കിന് വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന ഈ പരീക്ഷകളൊന്നും തന്നെ സുതാര്യമായും സത്യസന്ധമായും നടത്താന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി.
ഇന്ത്യയെ 'വിശ്വഗുരു' ആക്കുമെന്ന വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന പ്രധാനമന്ത്രിക്ക്, രാജ്യത്ത് ഒരു പരീക്ഷ പോലും കൃത്യമായിവും സുരക്ഷിതമായും നടത്താന്‍ സാധിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.
മോദി സര്‍ക്കാര്‍ യുവതലമുറയുടെ ഭാവി വെച്ചാണ് പന്താടുന്നതെന്നും വിദ്യാഭ്യാസ മേഖലയെ പൂര്‍ണ്ണമായി തകര്‍ത്തെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏത് തലമുറയുടെ ഭാവിയാണോ ഇപ്പോള്‍ സര്‍ക്കാര്‍ തകര്‍ക്കുന്നത്, അതേ തലമുറ തന്നെ ഒരുനാള്‍ ഈ ഭരണകൂടത്തിനോട് കണക്ക് ചോദിക്കുമെന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി.
#bjp #modi #RahulGandhi
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)