കേരളത്തിൽ കാലവർഷം കനക്കുന്നു ; ഒരാഴ്ച നീണ്ട ശക്തമായ മഴയ്ക്ക് സാധ്യത, 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്
കേരളത്തിൽ കാലവർഷം കനക്കുന്നു ; ഒരാഴ്ച നീണ്ട ശക്തമായ മഴയ്ക്ക് സാധ്യത, 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം∙ തെക്കുപടിഞ്ഞാറൻ കാലവർഷം വ്യാഴാഴ്ചയോടെ കേരള തീരത്ത് എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനൊപ്പം തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ലക്ഷദ്വീപ്, തമിഴ്നാടിന്റെ ചില പ്രദേശങ്ങൾ, ബംഗാൾ ഉൾക്കടലിന്റെ വിവിധ മേഖലകൾ എന്നിവിടങ്ങളിലും കാലവർഷം വ്യാപിക്കും. തെക്കൻ കേരള തീരത്തോടു ചേർന്ന് തെക്കുകിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റോടും കൂടി വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി മുന്നറിയിപ്പ് നൽകി.