മുൻ മുഖ്യമന്ത്രി പിണറായി വിജയനും, മകളും ,മരുമകനും ജയിലിലേക്കോ.....

മുൻ മുഖ്യമന്ത്രി പിണറായി വിജയനും, മകളും ,മരുമകനും ജയിലിലേക്കോ.....

മുൻ മുഖ്യമന്ത്രി പിണറായി വിജയനും, മകളും ,മരുമകനും ജയിലിലേക്കോ.....

മുൻ മുഖ്യമന്ത്രി പിണറായി വിജയനും, മകളും ,മരുമകനും ജയിലിലേക്കോ..... ഇതാണ് കേരള രാഷ്ട്രീയമിപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത് . നേരം പര പരാ വെളുക്കും മുൻപ്  ഇ ഡി പിണറായിയുടെ വാടക വീട്ടിലേക്ക് പാഞ്ഞു കയറിയപ്പോൾ ആ നിമിഷം ഓർക്കേണ്ടത് ഒരാളുടെ മുഖമാണ് . നിരന്തരം വീണയ്ക്കും പിണറായ്ക്കുമെതിരെ പോരാടി വീര്യം കെട്ടടങ്ങാത്ത മാത്യു കുഴൽനാടൻ എന്ന MLA  യെ , എക്സലോജിക്കുമായി ബന്ധപ്പെട്ട ഈ കേസിൽ തുടക്കംമുതൽ എന്ന് വീണയെ കുറ്റക്കാരിയാക്കി കുറ്റപത്രം സമർപ്പിക്കുന്നതുവരെ പോരാട്ടം നടത്തി വിജയിച്ച ആളാണ് മാത്യു കുഴൽനാടൻ അന്ന് കുറിച്ചിട്ടതാണ് ഇങ്ങനെയൊരു ദിവസത്തെ കുറിച്ച്. ഇന്ന് പിണറായിയുടെ വീടുകളിടക്കം പത്രണ്ടിടത് ഇ ഡി റൈഡ് നടത്തുമ്പോൾ കുഴൽനാടൻ നടത്തിയ പ്രതികരണവും വളരെ ശ്രെധേയമാണ്. സിപിഎമ്മിന്റെ തായ് വേര് മുറിക്കുന്ന കേസാവും മാസപ്പടി കേസെന്ന് മാത്യു കുഴൽനാടൻ മുൻപ് പറഞ്ഞിരുന്നു. പി വി എന്നത് പിണറായി വിജയൻ എന്ന് വ്യക്തമാണ്. ഇഡി പരിശോധനയ്ക്ക് നേരത്തെ താൽക്കാലിക സ്റ്റേ വന്നപ്പോൾ ആഘോഷിച്ചവരാണ് സിപിഎമ്മെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേര്‍ത്തു. വീണ വിജയനും സി.എം.ആർ.എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിൽ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആവശ്യം. എന്നാൽ, വിജിലൻസ് കോടതി ഈ ഹർജി സാങ്കേതിക കാരണങ്ങളാൽ തള്ളിയപ്പോൾ അദ്ദേഹം ഈ ഉത്തരവിനെതിരെ കേരള ഹൈക്കോടതിയെ സമീപിച്ചു. കൃത്യമായ തെളിവുകളോടെയാണ് താൻ കോടതിയെ സമീപിച്ചതെന്നും അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം വാദിച്ചു. സംസ്ഥാന വിജിലൻസിൽ നിന്നും അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടർന്ന്, ഈ സാമ്പത്തിക ഇടപാടുകളിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ED), കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിനും പരാതികൾ നൽകി. രാഷ്ട്രീയമായ വെല്ലുവിളികളും ഭരിക്കുന്ന മുന്നണിയുടെ ഭാഗത്ത് നിന്നുള്ള ശക്തമായ പ്രതിരോധവും നേരിട്ടിട്ടും, മാത്യു കുഴൽനാടൻ കൃത്യമായ രേഖകളുടെ പിൻബലത്തോടെ കോടതികളെയും കേന്ദ്ര അന്വേഷണ ഏജൻസികളെയും സമീപിച്ച് ഈ വിഷയത്തെ സജീവമായി നിലനിർത്താൻ നടത്തിയ നീക്കങ്ങളാണ് എക്സാലോജിക് കേസിനെ ഇന്നത്തെ നിലയിൽ എത്തിച്ചത്.